Friday, 31 October 2008

ആഗോള പ്രതിസന്ധിപ്രസംഗം

പ്രയാസിയെന്ന പ്രവാസിസഹോദരന്‍ കാലിപേഴ്സും പോക്കറ്റിന്‌ കനമായെന്നോണം തിരുകിവെച്ച് അലസമായി താമസസ്ഥലത്തെ പരിസരത്ത് നില്‍ക്കുമ്പോള്‍ മൈനസ് ക്രഡിറ്റുള്ള മൊബൈല്‍ ഫോണ്‍ ശബ്‌ദിച്ചു.

വിശന്നുപൊരിയുന്ന വയറും തടവി മുറിയിലെത്തിയാല്‍ രാവിലെത്തെ കുബുസ്സ് വല്ലതും ഉണങ്ങിയതിരിപ്പുണ്ടെങ്കില്‍ അതാരും കാണാതെ തട്ടാമെന്ന് ചിന്തിച്ച് നില്‍ക്കുമ്പോള്‍ ആരാണീ വിളിക്കുന്നതാവോ.. താല്പര്യക്കുറവോടെ ഫോണെടുത്ത് ചെവിയില്‍ പിടിച്ച് നിര്‍‌വികാരനായി പറഞ്ഞു ഒരു ഹലോ.

'അസ്സലാമു അലൈക്കും, എന്താ പ്രവാസീ സുഖമാണോ?'

സലാം മടക്കി ആരാന്ന് ആരാഞ്ഞു. അമ്മാവനാണ്‌. പുള്ളി സമുദായസംഘടനയിലെ ആജീവനാന്തമെമ്പറാണ്‌. അതുകൊണ്ടുതന്നെ തിരക്കില്‍ ബുദ്ധിമുട്ടിക്കേണ്ടാന്ന് വിചാരിച്ച് വിളിക്കാറില്ല. പോകാറുമില്ല.

'നിന്നെ ഇപ്പോ കാണാനേകിട്ടുന്നില്ല? ഇന്ന് വൈകിട്ട് മഗ്‌രിബ് കഴിഞ്ഞാല്‌ ഇജ്ജ് ഈ വഴിവരണം.'

'എന്താമ്മാവാ വിശേഷിച്ച്?'

'നമ്മുടെ സെന്ററില്‍ ഉസ്താദ് കോയക്കുട്ടീടെ പ്രഭാഷണമുണ്ട്. ആഗോളസാമ്പത്തിക പ്രതിസന്ധി പരിഹാരമാര്‍ഗം'

'ഓ അതാണോ. ഞാനിപ്പോ വരണമെങ്കില്‍ ഒരു ടാക്സി പിടിക്കണം.'

'വേം വന്നേക്കണംട്ടോ. മിസ്സാക്കരുത്. ഞാന്‍ നോക്കും ഇജ്ജ് കൂട്ടത്തിലുണ്ടോ ഇല്ലേന്ന്.'

'ഇന്‍ഷാ അള്ളാ. ടാക്സി കിട്ട്യാ വരും.'

ഫോണ്‍ മിണ്ടാട്ടമായി. ഞാന്‍ കാലിവയറില്‍ തടവിനിന്നു. ഒരു ആഗോള സാമ്പത്തിക പ്രതിസന്ധി. ഇവിടെ ആഗോളം പോയിട്ട് വ്യക്തിപരമായ പ്രതിസന്ധി മാറിക്കിട്ടാന്‍ പെടുന്ന പാട് പടച്ചോനല്ലേ അറിയൂ.

അല്ലെങ്കിലും ഉസ്താദ് കോയക്കുട്ടി വിചാരിച്ചാല്‍ ആഗോള സാമ്പത്തികപ്രതിസന്ധിയും മറ്റ് പലേപ്രശ്നങ്ങളും തീരുമോ, വേണ്ടാ മൂപ്പര്‌ വിചാരിച്ചാല്‌ പ്രയാസീടെ വ്യക്തിപര പ്രതിസന്ധി പരിഹാരമാര്‍ഗം കിട്ടുമോ.

ഉത്തരമില്ലാചോദ്യങ്ങള്‍ അമ്മാനമാട്ടി പ്രവാസി തന്റെ മുറിയിലേക്ക് ധൃതിയില്‍ നടന്നു. ഇനിയും വൈകിയാല്‍ ഉണക്കകുബുസ് വല്ലവനും അടിച്ചെടുക്കും. വയറിന്റെ പ്രതിസന്ധിയെങ്കിലും തല്‍ക്കാലം പരിഹരിക്കണമല്ലോ..

11 comments:

 1. ഒരു പുതിയ കഥാപോസ്റ്റ്.

  ReplyDelete
 2. കഥ നന്നായിരിക്കുന്നു.ഏറനാടൻ അബുദാബിയിൽ എവിടെയാ
  അനൂപ് കോതനല്ലൂർ

  ReplyDelete
 3. ഏറനാടാ..;)

  “മൈനസ് ക്രഡിറ്റുള്ള മൊബൈല്‍ ഫോണ്‍“

  അള്ളാണെ എന്റെ മൊബൈലിനു റേഞ്ച് പോലുമില്ലെടാ..

  മാത്രമല്ല ഇന്നുച്ച കഴിഞ്ഞ് ശക്തമായ രീതിയില്‍ ആഗോള പ്രതിസന്ധി ഉണ്ടാവുകയും ചെയ്തു!

  ഒരു നാലു പ്രാവശ്യമെങ്കിലും ടോയ്‌ലറ്റീ പോയിട്ടുണ്ട്..

  ഇല്ലാ.. ഇതു വരെ തീര്‍ന്നിട്ടില്ലാ..
  പടച്ചോനേ..ഞാനിപ്പം വരാം..

  മുകളിലെഴുതിയത് മൊത്തം സത്യമാടാ..:(

  ReplyDelete
 4. ഉത്തരമില്ലാ ചോദ്യങ്ങള്‍ അമ്മാനമാട്ടി പ്രവാസി എത്രനാള്‍ ഇങ്ങനെ കഴിയും അല്ലെ?

  ReplyDelete
 5. അയ്യയ്യോ....:)

  പ്രയാസി എത്ര നാൾ എവിടെ കഴിയുമെന്ന്?...

  ReplyDelete
 6. ഈ ടാക്സി കിട്ട്യാല്‍ വരാം... എന്നത് സ്ഥിരം നമ്പരാണല്ലേ... ഏ... നാടന്‍ മാഷേ ... :)

  ReplyDelete
 7. ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

  നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

  ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

  ReplyDelete
 8. പിള്ളേച്ചന്‍ അനൂപ് കോതനല്ലൂരിന്റെ ആരാ? :) എനിഹൗ ഞാന്‍ ഇലക്ട്റായിലാ..

  പ്രയാസി സത്യായിട്ടും ഇതിലെ പ്രയാസിയാം പ്രവാസി ഇങ്ങളല്ല. പക്ഷെ ഇങ്ങളു പറയുന്നു ഇത് ഇങ്ങളാണെന്ന്!! ആണെങ്കില്‍ തികച്ചും യാദൃശ്ചികം മാത്രം. :)

  സ്മിതാ ആദര്‍ശ് ഭൂലോകം ഉള്ളകാലം വരെ പ്രവാസിയും വാഴും. :)

  ലക്ഷ്‌മി മൂക്കില്‍ പഞ്ഞിവക്കുന്ന കാലം വരെ പ്രവാസി പ്രവാസി ഹെ ഹൊ ഹം ഹാ.. :)

  ഇത്തിരിവെട്ടം അതൊരു നമ്പര്‍ തന്നെ ഹിഹി..:)

  ReplyDelete
 9. charlyvenkulam22/11/08 7:58 pm

  Hi SK, it's me charly, i have read your short story on our Global Economical Crisis, it's good with simplicity and enough satire! Keep the good work going..
  It will be interesting if you can write some articles as well which gives insight or motivation to the people for doing something good in their life. I beleive that is also a responsibility of authors like you to do rather restricting yourself with stories only. You have adequate versatality to be succussful in that arena as well !
  God bless you my freind.

  ReplyDelete
 10. അപ്പോള്‍ ദുബായിലെത്തീട്ടും രക്ഷ ഇ ല്ലല്ലെ?

  ReplyDelete

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com