പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത, അവിവാഹിതനായ നാല്പതുകാരൻ അജയൻ വീട്ടിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്.
ഒരുദിവസം, ടിവി ചാനലുകൾ കണ്ടുകൊണ്ട് അജയൻ സോഫയിൽ കിടക്കുമ്പോൾ മൊബൈലിന്റെ lock pattern ഒന്ന് മാറ്റിയാലോ എന്നാലോചിച്ചു.. കുറേനാളായി ഒരേ പാറ്റേൺ അവന് മടുപ്പുണ്ടാക്കിയിരുന്നു. ടിവിയിൽ കണ്ണുംനട്ട് മൊബൈൽ സ്‌ക്രീനിൽ പുതിയ lock pattern സെറ്റ് ചെയ്തു. നേരത്തെ ഉണ്ടായിരുന്നത് മുകളിൽനിന്നും താഴോട്ട് വരുന്ന രീതിയിലെ ഒരു പാറ്റേൺ കൊണ്ടാവാം താനിങ്ങനെ ഉയർച്ച ഇല്ലാതെ പോയത് എന്ന് തോന്നിയ അജയൻ താഴേന്ന് മോളിലോട്ട് വിരലുകൾ ചലിപ്പിച്ച് പുതിയ പാറ്റേൺ ഉണ്ടാക്കി, ഇനി വരുംനാളുകൾ ഉയർച്ചയുടേതാവും എന്ന പ്രത്യാശയോടെ ടിവി നോക്കി കിടന്നു.
റിമോട്ടിൽ ഞെക്കി, ചാനലുകൾ മാറ്റി മടുത്ത അജയൻ ഇനി കുറച്ച് മൊബൈൽ നെറ്റ് നോക്കാം എന്നുറപ്പിച്ച് മൊബൈൽ എടുത്തു. പക്ഷെ, lock pattern എത്ര ഓർത്തിട്ടും അജയന് കിട്ടുന്നില്ല. കുറേ ആലോചിച്ചുനോക്കി, പലതും ശ്രമിച്ചുനോക്കിയപ്പോൾ മൊബൈൽ സ്‌ക്രീനിൽ തെറ്റായ പാറ്റേൺ, ഇനി 1 മണിക്കൂർ കഴിഞ്ഞ് ശ്രമിക്കൂ എന്ന സന്ദേശം കാണിച്ചപ്പോൾ അജയൻ പരാജിതനായി.
ഉടനെ ഡ്രസ്സ് മാറി ബൈക്കെടുത്ത് അജയൻ സിറ്റിയിലെ മൊബൈൽ ഷോപ്പിൽ ചെന്ന് കാര്യം പറഞ്ഞു. ഒരു ഇരയെ കിട്ടിയ വേട്ടക്കാരനെപോലെ അവിടെത്തെ സ്റ്റാഫ് അജയന്റെ ഫോൺ തിരിച്ചും മറിച്ചും നോക്കിയിട്ട് പറഞ്ഞു: 'സോഫ്റ്റ്‌വെയർ പൊളിക്കണം. എല്ലാ ഡാറ്റാസും പോവും. വേറെ വഴിയില്ല'.
'സോഫ്റ്റ്‌വെയർ പൊളിക്കേ! മൊബൈൽ പൊളിക്കൂലല്ലോ? എത്ര ചിലവ് വരും?' അജയൻ അന്തംവിട്ട് ചോദിച്ചു.
സ്റ്റാഫ് മുഖത്ത് ചൊറിഞ്ഞ് ആലോചിച്ച് പറഞ്ഞു: 'സോഫ്റ്റ്‌വെയർന് 600 ഉറുപ്യ, മൊബൈൽ സർവീസ് ഫീസ് 500 ഉറുപ്യ. ന്നാ ചെയ്യാല്ലേ? ഒരു മണിക്കൂർ മതി.'
സ്റ്റാഫിന്റെ കൈയ്യിൽനിന്നും മൊബൈൽ തട്ടിപ്പറിച്ച് അജയൻ: 'എന്തേ കുറച്ചത്? ഒരു മണിക്കൂർ മൊബൈൽ ഇവിടെ വെക്കുന്നതിനും വാടക ഈടാക്കിക്കോ..'
അജയൻ വേഗത്തിൽ പുറത്തേക്ക് പോയി. ഇനിയെന്ത് ചെയ്യും മൊബൈൽ നോക്കി കഴിയാനല്ലാതെ വേറെ എന്താ മാർഗം? ബൈക്കോടിച്ച് നേരെപോയത് ബാറിലേക്കാണ്.
കുറേനാൾക്ക് ശേഷം ബാറിലെത്തിയ അജയൻ ബിയർ ഓർഡർ ചെയ്ത് മൊബൈൽ നോക്കി ഇരുന്നു. ബിയർ കുടി തുടങ്ങിയ അജയൻ വേറെ ഒന്നും ചിന്തിക്കാതെ ഓർമ്മയെ റിവേഴ്‌സ് ഗിയറിലിട്ടു. ബാറിലെ ടിവിയിൽ Zee ചാനൽ നോക്കി ഇരുന്ന അജയന്റെ തലയ്ക്കുള്ളിൽ മിന്നൽപിണർ വന്നുപോയി. വീട്ടിലെ സോഫയിൽ കിടന്ന് കണ്ടതും ഇതേ ചാനൽ. അന്നേരമാണ് മൊബൈൽ lock pattern മാറ്റിയത്.. വീണ്ടും ബിയർ കുടിച്ച അജയൻ ഒന്നൂടെ ഓർത്തുകൊണ്ട് മൊബൈൽ സ്‌ക്രീൻ തൊട്ടു. അവന്റെ വിരലുകൾ lock pattern കുത്തുകളിലൂടെ Z രൂപത്തിൽ ചലിച്ചു. അത്ഭുതം! മൊബൈൽ ഫോൺ തുറക്കപ്പെട്ടു. അജയൻ ഉച്ചത്തിൽ ആഹ്ലാദസ്വരം ഉണ്ടാക്കിയപ്പോൾ എല്ലാവരും അവനെ നോക്കി. കുടി മതിയാക്കിയ അജയൻ ബില്ല് നോക്കി പൊട്ടിച്ചിരിച്ചു. വെറും 160 രൂപയേ ആയിട്ടുള്ളൂ.
200 രൂപ കൊടുത്ത് അജയൻ എഴുന്നേറ്റ് പോവുമ്പോൾ ഒരുത്തൻ ജോലിക്കാരനോട് പറഞ്ഞു: 'ആദ്യായിട്ട് കുടി തുടങ്ങിയ ആളാണെന്നാ തോന്നുന്നേ.. അതാത്ര സന്തോഷം. ഇനി വട്ടാണോ എന്തോ..'
അജയൻ അയാളുടെ അടുത്തെത്തി സംഗതി പറഞ്ഞു: 'കുടിക്കാൻ വേണ്ടി ഞാൻ കുടിക്കില്ല. പക്ഷെ ഇന്നത് വേണ്ടിവന്നു. 200 രൂപക്ക് ബിയർ കുടിച്ചപ്പോൾ എന്റെ മൊബൈൽ ശരിയായി. അല്ലേൽ നന്നാക്കാൻ കൊടുത്ത് 1100 രൂപ പോയേനെ, ഒപ്പം കുറെ ഡാറ്റാസും.'
അജയൻ പോവുന്നത് നോക്കി അയാൾ പറഞ്ഞു: 'ബിയർ കുടിച്ചാ മൊബൈൽ നന്നാവോ! ഏതാണാ മൊബൈൽ സെറ്റ്!'