"പറ തറ" ചൊല്ലി ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ചു തന്ന മുഹമ്മദ്‌കുട്ടി മാഷ്,
"അലിഫ്, ബാ, താ," ചൊല്ലി പഠിപ്പിച്ച അറബിഉസ്താദ്,
"എ, ബി, സി, ഡി" ചൊല്ലിതന്ന ഏലിയാമ്മ ടീച്ചര്‍, ലിസ്സികുട്ടി ടീച്ചര്‍,
"ഒന്നേ, രണ്ടേ, മൂന്നേ.." പഠിപ്പിച്ച ഉണ്ണികൃഷ്ണന്‍ മാഷ്...,
വളര്‍ന്നുവലുതാവുമ്പോള്‍ എവിടെവെച്ച് കണ്ടാലും അന്ന് വൃദ്ധയാകാവുന്ന തന്നെ കണ്ടാല്‍ പരിചയഭാവം കാണിക്കില്ലേ എന്ന് ചോദിച്ച, സാമൂഹികപാഠം പഠിപ്പിച്ച സുന്ദരിയായിരുന്ന രാധികടീച്ചര്‍..,
ബുദ്ധിമുട്ടായിരുന്ന ഗണിതം ലളിതം ആക്കിതന്ന നിലമ്പൂര്‍ മിനര്‍വകോളേജ് സാരഥി സോമര്‍വെല്‍ മാഷ്,
ഇംഗ്ലീഷ് സാഹിത്യം മനോഹരമാക്കിത്തന്ന ക്ലാസ്സിക് കോളേജ് സാരഥി സോണിമാഷ്, ഷേക്സ്പിയര്‍ ഡ്രാമ പഠിപ്പിക്കാന്‍ വന്നിരുന്ന മൊയ്തീന്‍മാഷ്.......,
മലയാളകവിത സുന്ദരമായി പഠിപ്പിച്ച മമ്പാട് കോളേജിലെ ലൈലടീച്ചര്‍, കനകലത ടീച്ചര്‍, ഫിസിക്സ് സൂപ്പര്‍ ആക്കിയ മദാരി ഷൌക്കത്ത് സാര്‍, കെമിസ്ട്രി കലക്കിത്തന്ന ഷാജിസാര്‍, ഇംഗ്ലീഷ് അനായാസമാക്കിത്തന്ന മന്‍സൂര്‍ സാര്‍, റയിസ് മുഹമ്മദ് സാര്‍...,
ഫോട്ടോഗ്രാഫി പഠിപ്പിച്ച് വിസ്മയിപ്പിച്ച ശിവന്‍ സാര്‍, സംഗീത് ശിവന്‍, സന്തോഷ് ശിവന്‍ ഗുരുനാഥന്‍മാര്‍, അഭിനയം പരിശീലിപ്പിച്ചുതന്ന സുവീരന്‍, വക്കം ഷക്കീര്‍, സതീഷ് കെ സതീഷ് തുടങ്ങി ജോലിയില്‍ ബാലപാഠം പറഞ്ഞുതന്ന എന്‍റെ സഹപ്രവര്‍ത്തകരെ എല്ലാം ഞാന്‍ ഈ വേളയില്‍ സ്മരിക്കുന്നു.