Monday, 13 November 2006

ഒരു യാചകചരിതം

നഗരത്തിലെ തീയേറ്ററില്‍ ഒരു സൂപ്പര്‍ സ്‌റ്റാറിന്റെ പുതിയ സിനിമ നിറഞ്ഞ സദസ്സില്‍ തകര്‍ത്തോടുകയാണ്‌. ജനങ്ങള്‍ ടിക്കറ്റിന്‌ വേണ്ടി തിക്കിത്തിരക്കി. പോലീസ്‌ തിരക്ക്‌ നിയന്ത്രിച്ചു.

തീയേറ്ററിന്റെ കവാടത്തില്‍ പൊരിവെയിലുള്ള നേരം ഒരു വൃദ്ധന്‍ ആളുകള്‍ക്ക്‌ നേരെ കൈ നീട്ടി ഭിക്ഷ യാചിച്ച്‌ ഇരിപ്പുണ്ടായിരുന്നു. നീണ്ട താടിരോമങ്ങള്‍ക്കുള്ളില്‍ യൗവ്വനകാലത്തെ സുന്ദരവദനം ഒളിഞ്ഞിരുന്നു.

ആരാലും ശ്രദ്ധിക്കപ്പെടാതെ ജീവിക്കുന്ന വൃദ്ധന്‍ ആരായിരുന്നുവെന്ന് എല്ലാവരും മറന്നുപോയോ? യുവതലമുറ അറിയില്ലെങ്കിലും പഴയകാല കാശ്‌വാരി പടങ്ങള്‍ നിര്‍മ്മിച്ച ഒരു നിര്‍മ്മാതാവ്‌! അയാള്‍ നിര്‍മ്മിച്ച സിനിമകളില്‍ ഭൂരിഭാഗവും എത്രയോ നാളുകള്‍ കളിച്ചിരുന്ന അതേ തിയേറ്ററിന്റെ പരിസരത്ത്‌ വെയിലത്തും മഴയത്തും അയാള്‍ ഇരിക്കുന്നു. ഒരു ചാണ്‍ വയര്‍ നിറയാന്‍ അയാള്‍ക്ക്‌ ഇനി ഇതല്ലാതെ മാര്‍ഗ്ഗമില്ല.

ഒരു കാലത്ത്‌ തന്റെയരികെ ഭവ്യതയോടെ തലചൊറിഞ്ഞ്‌ എന്നും വരുമായിരുന്ന സുമുഖനായ യുവാവിനെ ഒരു പടത്തില്‍ അഭിനയിപ്പിച്ചു. ഇന്നയാള്‍ താരരാജാവാണ്‌. ആക്ഷന്‍ ഹീറോയാണ്‌. യുവതികളുടെ സ്വപ്‌ന നായകനാണ്‌.

ഈ താരത്തിന്റെ സിനിമ കൈയ്യടി നേടികൊണ്ടോടുമ്പോള്‍ വെളിയില്‍ ആ യാചകവൃദ്ധന്‍ ആരാരുമറിയാതെ കൈനീട്ടി നീങ്ങുന്നു.

സിനിമാലോകത്ത്‌ ഒരായിരം പേര്‍ക്ക്‌ മേല്‍വിലാസം ഉണ്ടാക്കികൊടുത്ത അയാള്‍ സ്വന്തം മേല്‍വിലാസം പോലും മറന്ന് ജീവിതം മടുത്ത്‌ കഴിഞ്ഞു.

ജീവിതം ഇതോ ജിവിതം!

26 comments:

  1. ഒരു നുറുങ്ങുപോസ്‌റ്റ്‌..

    ReplyDelete
  2. എനിക്ക് തോന്നുവാ, ഡ്രാമാ ഇത്തിരി കൂടി പോയീന്ന്, പാപ്പരായ ഒത്തിരി നിര്‍മ്മാതാക്കളേ പറ്റി കേട്ടിട്ടുണ്ട്, ഇത്രയങ്ങോട്ട് ??

    -പാര്‍വതി.

    ReplyDelete
  3. ഹേയ്. അങ്ങനെയൊന്നും വരില്ല. ധൈര്യമായിരിക്കൂ ഏറനാടാ.

    -സുല്‍

    ReplyDelete
  4. This comment has been removed by a blog administrator.

    ReplyDelete
  5. ഇവിടെ മഹാകവി പൂന്താനത്തെ ഓര്‍ത്തുപോയി.

    മാളിക മുകളിലേറിയ മന്നന്റെ തോളില്‍
    മാറാപ്പ് കേറ്റുന്നതും ഭവാന്‍...

    പണം എന്നത് ഒരു വിരുന്നുകാരനല്ലേ... വരും പോവും പിന്നേം വരും പിന്നേം പോവും പിന്നെ മാമുക്കോയ പറഞ്ഞ പോലെ പിന്നേം വരും പോവും. പക്ഷേ പിന്നെ തിരിച്ച് വരില്ല.

    ഏറനാടന്മാഷേ നുറുങ്ങ് നന്നായി.

    ReplyDelete
  6. ഇങ്ങനെ പോയാല്‍ ഭാവിയില്‍ താനെങ്ങിനെയായിതീരുമെന്ന് സ്വപ്നം കണ്ടെഴുതിയതോ അതോ സത്യമോ ഏറനാടാ...

    ReplyDelete
  7. എല്ലാം കീഴ്മേല്‍ മറിയാന്‍ വലിയ സമയമൊന്നും വേണ്ടല്ലോ. ഇനി ആ യാചകന്‍ ഒരു സൂപ്പര്‍സ്റ്റാറാവില്ലെന്ന് ആരു കണ്ടു. അതുപോലെ ആ സൂപ്പര്‍സ്റ്റാര്‍ ആ യാചകന്റെ സ്ഥാനത്തും. ;)

    ReplyDelete
  8. കുറുമാന്‍ജീ, എങ്ങിനെയത്‌ പിടികിട്ടി?! എനിക്ക്‌ ചാന്‍സ്‌ തന്ന ആ പണച്ചാക്ക്‌ അങ്ങിനെയായത്‌ ദൈവഹിതം. ഞാന്‍ ചിലപ്പോ.. വെള്ളിത്തിരയില്‍ മിന്നിക്കളിക്കാം അപ്പോഴും. (ഹോ ആലോചിക്കുമ്പോ, കണ്ടില്ലേ രോമാഞ്ചം..)

    ReplyDelete
  9. കുറുമാനേ.. നമുക്കുമൊക്കെ ഈ ഗതി ഒരീസം വരുമ്ന്നാ തോന്നണേ.. അതിലു കുറുമാന്റെ റോള്‍ ഞാനൊന്ന് വിഷ്വലൈസ്‌ ചെയ്യ്ത്‌ നോക്കുവാ. വിപുലീകരിയ്കാന്‍ കെല്‍പുണ്ടെങ്കില്‍ ഒന്ന് ശ്രമിയ്കു. ഞാനുംകൂടാം.

    നല്ല ഒരു തിര്‍ക്കഥയാവട്ടെ.

    ReplyDelete
  10. ബ്‌ഹാഹാഹാ ഹി ഹീ ഹീ... അതുല്ല്യേച്ചി വിവാദകൊടുങ്കാറ്റിനുള്ള പുറപ്പാടിലാണോ?

    ReplyDelete
  11. മഴത്തുള്ളി പറഞ്ഞതാ നേര്. എല്ലാം കീഴ്മേല്‍ മറിഞ്ഞടുക്കുന്ന ഈ ലോകത്ത് എന്തും സംഭവിക്കും.
    എന്തിനും തയ്യാറായിവേണം മനുഷ്യ കുലം ജീവിക്കാന്‍.

    ReplyDelete
  12. ഇതത്ര വിപുലീകരിക്കാനൊന്നുമില്ല അതുല്യേച്ചീ.

    അടുത്ത മീറ്റ് നടക്കുന്ന വേദി - ഉമ്മങ്കുഴി ബരാക്കുട തന്നെ. കുവൈറ്റില്‍ നിന്നും വിശ്വേട്ടനും, കുടുമ്പവും മാത്രമല്ല, ബഹ്രൈന്‍, സൌദി, ഖത്തര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും, ഇരിങ്ങല്‍, കുട്ടമ്മേന്നന്‍, നന്ദു, അരവിശിവം, തുടങ്ങി എല്ലാവരും,പിന്നെ ഇസ്രായേലില്‍ നിന്നു ഡാലി, നാട്ടില്‍ നിന്നു സൂ, തുടങ്ങി ഒട്ടനവധിപേര്‍, അമേരിക്കന്‍, ജാപ്പാന്‍ ബ്ലോഗ്ഗേഴ്സ് മൊത്തം പങ്കെടുക്കുന്നുണ്ട്. ഇത് വെറും ഒരു യു എ ഇ മീറ്റല്ല, ലോക ബ്ലോഗ്ഗേഴ്സ് മീറ്റാണ്,

    വേദിയില്‍ പരിപാടി തകര്‍ത്തു നടക്കുന്നു. ഇടക്കിടെ താടി വളര്‍ത്തിയ, തല കഷണ്ടി കയറിയ, കീറിയ ഉടുപ്പിട്ട ഒരാള്‍ പരിപാടി നടക്കുന്ന ഹാളിലേക്ക് കയറാന്‍ ശ്രമിക്കുന്നു. ബ്ലോഗേഴ്സ് പലരും അയാളെ തള്ളി പുറത്താക്കുന്നു. ഒരു തവണയല്ല, പല തവണ.

    ഇടവേളയില്‍ ഭോജനത്തിന്റെ സമയത്തും അയാള്‍ ഉള്ളിലേക്ക് കയറാന്‍ ശ്രമിക്കുന്നു. പരിപാടി കാണാന്‍ സമ്മതിച്ചില്ലെങ്കിലും എന്തെങ്കിലും ഭക്ഷണം തരാന്‍ ആവശ്യപെടുന്നു. മനസ്സലിഞ്ഞ അതുല്യ എന്ന ബ്ലോഗര്‍ ഒരു ഡിസ്പോസബിള്‍ പ്ലേറ്റില്‍ കുറച്ച് ഭക്ഷണം ഇട്ട് വന്ന് ഇയാള്‍ക്ക് കൈമാറുന്നു. ആ സമയത്തും ഇയാള്‍ എന്തോ പറയാന്‍ ശ്രമിക്കുന്നു. ബ്ലോഗ് മീറ്റിന്റെ ഇടക്കല്ലെ, പിച്ചക്കാരന്റെ ദീനരോധനം. അതുല്യ വാതില്‍ അടച്ച് വീണ്ടും ഹാളിലേക്ക്.

    ഭക്ഷണം കഴിഞ്ഞപ്പോള്‍ വീണ്ടും കലാപരിപാടികള്‍ ആരംഭിക്കുന്നു. പുറത്തു നില്‍ക്കുന്ന പിച്ചക്കാറന്‍ വീണ്ടും ഉള്ളിലേക്ക്ക് കയറാന്‍ ശ്രമിക്കുന്ന് ബട് നോ രക്ഷ വാതില്‍ തഴുതിട്ടിരിക്കുന്നു.

    സമയം പോകുന്നത് ബ്ലോഗേഴ്സറിയുന്നില്ല എങ്കിലും പുറത്ത് നില്‍ക്കുന്നയാള്‍ അറിയുന്നുണ്ട്. അയാള്‍ അക്ഷമനാണ്.

    വൈകുന്നേരം ചായ, വട ഇടവേളക്കിടയില്‍ ബ്ലോഗേഴ്സ് പുറത്തൊരു ചെണ്ടമേളം കേള്‍ക്കുകയും, അതില്‍ ചിലര്‍ക്ക് ആ മൃതതാളം മുന്‍പ് എവിടേയോ, ഏതോ മീറ്റിന്ന് കേട്ടിട്ടുള്ളതായി തോന്നുകയും ചെയ്യുന്നു. കുലുങ്കഷമായ ഡിസ്കഷന്നൊടുവില്‍ എല്ലാവരും ഹാളില്‍ നിന്നും പുറത്ത് വരുമ്പോള്‍ പുറത്ത് നിന്ന് ചെണ്ട കൊട്ടുന്ന പിച്ചക്കാരനെ കാണുന്നു.

    മടിച്ചു മടിച്ചാണെങ്കിലും അതുല്യയും, ദില്‍ബുവും, ദേവനും, ഗന്ധര്‍വ്വനും, എല്ലാവരിലും മുന്‍പേ കലേഷും ആളുടെ അടുത്ത് ചെല്ലുകയും, അയാളെ തിരിച്ചറിയുകയും ചെയ്യുന്നു!!

    കുറുമാന്‍!!! താനെന്താ ഇവിടെ? അതും ഈ കോലത്തില്‍?

    ഒന്നും പറയേണ്ട ബ്ലോഗന്മാരേ, ബ്ലോഗിനികളേ, അന്നു 2006 നവമ്പര്‍ 11 ല്‍ ബരാക്കുഡയില്‍ വച്ച് ബ്ലോഗ് മീറ്റ് കഴിഞ്ഞതിന്നു ബ്ലോഗിങ്ങ് അഡിക്ഷന്‍ കൂടുകയും, ഓഫീസില്‍ ഇരുന്ന് മുഴുവന്‍ സമയം ബ്ലോഗ് ചെയ്തതിന്റെ ഫലമായി ജോലി നഷ്ടപെടുകയും ചെയ്തു. കയ്യിലെ കാശെല്ലാം തീര്‍ന്നതോടെ കുടുംബത്തെ നാട്ടില്‍ പറഞ്ഞയച്ചു. അന്നു മുതല്‍ തുടങ്ങിയ ജോലി വേട്ടയാണ്, ഇതു വരെ ഒന്നും കിട്ടിയിട്ടില്ല. ഭക്ഷണം കഴിച്ചിട്ട് ഒരാഴ്ചയായി.

    ബ്ലോഗേഴ്സിനുള്ള ഒരു പാഠമായി ഇതു കാണണം എന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞ കുറുമാന് അടുത്ത ദിവസം മുതല്‍ ബരാക്കുഡ റിസോര്‍ട്ടില്‍ ഒരു വെയ്റ്ററുടെ ജോലി (അതും വിഗ് വെക്കുകയാണെങ്കില്‍ മാത്രം) കലേഷ് ശരിയാക്കിതരാം എന്നും ഏറ്റു........

    തുടരാന്‍ സമയമില്ലാത്തതിനാല്‍ എന്റെ വിഷ്വലൈസേഷന്‍ ഞാന്‍ അവസാനിപ്പിക്കുന്നു. അതുല്യേച്ച്യേ ഏറ്റ് പിടി

    ReplyDelete
  13. കുറുമാന്‍ എനിക്കും കൂടി ഒരു ജോലി നോക്കി തരേണ്ടി വരുമെന്നാ തോന്നുന്നത്, മുകളിലെഴുതിയ വിഷ്വലൈസേഷന്‍ വായ്ച്ച് ചിരിച്ചോണ്ട് സിസ്റ്റത്തിന് മുകളിലൂടെ നോക്കിയപ്പോള്‍ കണ്ടത് അല്ലേല്ലേ ഏതാണ്ട് കടിച്ച ആരാണ്ടെ പോലെ നടക്കുന്ന പുതിയ ഹെഡ്ഡിനെയാ..പണി പോവും മ്വാനേ..

    -പാര്‍വതി.

    ReplyDelete
  14. കുറുമാന്റെ വിഷ്വലൈസേഷന്‍ കലക്കി.ഈ ചെണ്ടകൊട്ട് ജന്മനാ ഉള്ളതാ അല്ലേ.. മാപ്രാണത്ത് പോയി ഒരു ചെണ്ടകൊട്ടിയ കഥ ഞാന്‍ അടുത്തു തന്നെ പോസ്റ്റുന്നുണ്ട്.

    ReplyDelete
  15. ഏറനാടന്‍,
    സംഭവിക്കാവുന്നതു തന്നെ.

    കുറുമാന്‍‌ജി,

    വിഷ്വലൈസേഷന്‍ നന്നായി, ഒന്നിലധികം കൈത്തൊഴിലുകള്‍‍ വശമുള്ളതു കൊണ്ടു ഏതായാലും പട്ടിണി കിടക്കേണ്ടി വരികയില്ല എന്നു തോന്നുന്നു.

    ReplyDelete
  16. This comment has been removed by a blog administrator.

    ReplyDelete
  17. യാചക ചരിതം കുറുമാന്‍ജിയെ ഉദ്ധേശിച്ചേയല്ല എന്ന് ഇവിടെ ഊന്നിയൂന്നി അറിയിച്ചുകൊള്ളുന്നു. എന്റെ പോസ്‌റ്റിലും വലിയ മെച്ചപ്പെട്ട അടിപൊളി സംഭവം കമന്റിലൂടെയിട്ട്‌ കുടുകുടെ ചിരിപ്പിച്ച്‌ എന്റെ ജ്വാലി പ്വായത്‌ തന്നെയ്‌ കെട്ടാ.. കുറുമാന്‍ജീ..

    ReplyDelete
  18. എന്റമ്മൊ “എഴുതിയേലും വലുത് കമന്റില്” എന്നുപറയാതെ വയ്യ...:)

    ReplyDelete
  19. കുറുമാനേ.. കൊല ചതി.. എന്നേം കൂടി തിരക്കഥയെഴുതാന്‍ കൂട്ടാന്‍ പറഞ്ഞിട്ട്‌? ഒരു പോസ്റ്റാക്കാമായിരുന്നു. കമന്റിട്ട്‌ അതിന്റെ ഗും കളഞ്ഞു കുട്ടി നീ.

    ഒരു വാലായിട്ട്‌ ഇതും കൂടെ ഏറ്റുപിടിയില്‍, എല്ലാരും പോയി കുറുമാന്‍ ചില്ലറയെണ്ണുന്ന തത്രപാടില്‍, കാല്‍ പെരുമാറ്റം കേട്ട്‌ തിരിഞ്ഞു നോക്കിയപ്പോള്‍, വല്ലതും ശരിയായാല്‍, ഇതാ എന്റെ സി.വി. യും കൂടെ ഒന്ന് കലേഷിനെ ഏല്‍പ്പിയ്കൂ എന്ന് പറഞ്ഞ്‌ ഗന്ധര്‍വന്‍ ബാരക്കൂടാ ലഗൂണിന്റെ തിരയെണ്ണല്‍ തുടര്‍ന്നു....

    ReplyDelete
  20. ഏറനാടന്‍ പടം പിടിക്കാന്‍ പോണൂ

    ReplyDelete
  21. ഹ ഹ കുറുമാന്റെ ഭാ‍വനാവിലാസം എനിക്ക് ഇഷ്ടപ്പെട്ടു :)

    ReplyDelete
  22. ഏറനാടന്‍,
    ഏതോ ഒരു സത്യന്‍ അന്തിക്കാട്‌ സിനിമയില്‍, ബസ്സ്‌ വാങ്ങി കുത്തുപാളയെടുത്ത്‌ തെണ്ടിത്തിരിയുന്ന തിക്കുറിശ്ശിയുടെ ഒരു കഥാപാത്രത്തെ ഓര്‍ത്തുപോയി.

    ഒ.ടോ.
    കുറുമാന്‍, അതെനിക്കിഷ്ടപ്പെട്ടു. എന്തൊരു വിഷ്വലൈസേഷന്‍!
    (കുറു'മാന്‍' എന്ന പേരിനെക്കാളും, കുറു'നരി' എന്നാണ്‌ ചേരുക)

    ReplyDelete
  23. This comment has been removed by a blog administrator.

    ReplyDelete
  24. ബൂലോഗ ഫിലിംസിന്റെ ബാനറില്‍ ആദ്യത്തെ (അവസാനത്തെ) സിനിമ തയ്യാര്‍! "കടുവയെ പിടിച്ച കിടുവ" എന്നയിതിന്റെ തിരക്കഥ കുറുക്കനതുല്ല്യയും കുറുമാനും.
    നിര്‍മ്മാണം ബൂലോഗരുടെ ഫണ്ടില്‍ നിന്നുള്ള ചില്ലറതുട്ടുകള്‍ കൊണ്ട്‌. കഥാപാത്രങ്ങള്‍ ഇവിടെയൊക്കെ ഉള്ളവര്‍ തന്നെ. സംഗീതം കുറുമാന്‍ജിയും ഗാനങ്ങള്‍ വിശാലന്‍ ഭാഗവതര്‍ കൈകാര്യം ചെയ്യുന്നു.
    ഉടനെ തന്നെ ഉമ്മങ്കുഴിയിലും ബാരക്കുടയിലും ഷൂട്ടിംഗ്‌ തുടങ്ങും.

    ReplyDelete
  25. ഏറനാടാ....

    അപ്പോ ഈ തിയേറ്റര്‍ പരിസരത്ത്‌ കാണുന്ന യാചകര്‍ എല്ലാം പഴയ നിര്‍മ്മാതാക്കളാണോ? ഒന്ന് വെറുതെ ചോദിച്ചു നോക്കാം അല്ലേ - താങ്കള്‍ അവസാനം നിര്‍മ്മിച്ച പടം?

    ReplyDelete
  26. kollamallo! kurachulluvenkilum enikkishttappettu

    ReplyDelete

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com