ഞമ്മളെ നാട്ടിലൊരു മൂസക്കോയണ്ട്. ഓന്റെ പണിയെന്താച്ചാല് മറ്റോരെ മക്കാറ് (എടങ്ങേറ്)ആക്കലാണ്. ഒരീസം ഇഞ്ഞാരേണ് മക്കാറാക്ക്വാന്ന് വിചാരിച്ച് മൂസക്കോയ നിലമ്പൂരങ്ങാടീക്കൂടെ ബീഡീം പുകച്ച് മടക്കിക്കുത്തി നടക്കുമ്പം ഒരുത്തനീം ഒരുത്തീനേം കണ്ടുകിട്ടി.
ഡിസൈന്‍സ് ടെക്‍സ്‌റ്റൈല്‍സില് പുത്യെണ്ണിന് സാരീം ബ്ലൌസും ബോഡീസും മേടിച്ചുകൊടുക്കാന്‍ വേണ്ടി കൊണ്ടുവന്നതാണ് കഴിഞ്ഞാഴ്‌ച വിവാഹിതരായ യുവമിഥുനങ്ങള്‍. ചെക്കന്‍ അവിടേള്ള മൊത്തം സാരീം ബോഡീസും സഹധര്‍മ്മിണിയുടെ ദേഹത്ത് തട്ടിച്ചുവെച്ച് ഇതു മതിയോ വേറെ വേണോ എന്നൊക്കെ മധുരമൊഴികളുമായി നില്‍ക്കുന്നത് കണ്ട് മൂസക്കോയ അങ്ങോട്ട് കയറിച്ചെന്നു. പൊതുവെ കുപ്പായം ധരിക്കാത്ത മൂസക്കോയ ലുങ്കിത്തുണി മടക്കിക്കുത്തി ബാലചന്ദ്രമേനോന്‍ സ്‌റ്റൈലില്‍ വിരലുകളാല്‍ നെഞ്ചിലെ രോമത്തില്‍ പരതിക്കോണ്ട് തല താഴത്തോട്ടും മേലോട്ടും ഇളക്കി യുവമിധുനങ്ങളെ നോക്കി അരികിലെത്തി.
‘മൂസക്കോയാ എന്തായീവഴിയൊക്കെ. കുപ്പായശീല മേടിച്ച് അടിപ്പിക്കാന്‍ തീരുമാനിച്ചോ?’ - മേശയ്ക്കിരിക്കുന്ന മാനേജര്‍ ചോദിച്ചു.
‘അല്ലാ വേറെ രണ്ടാളെ അടിപ്പിക്കാന്ന് തീരുമാനിച്ച്’ - മൂസക്കോയ സ്വകാര്യായിട്ട് മാനേജറോട്.
മറ്റുള്ളോര് കണ്ടാല് എന്തുവിചാരിക്കും എന്നൊന്നും ചിന്തിക്കാന്‍ നേരമില്ലാതെ കൊഞ്ചിക്കുഴഞ്ഞ് പര്‍ച്ചേയിസിംങ്ങില്‍ മുഴുകിയ യുവമിഥുനങ്ങളുടെ അടുത്ത് ഏന്തിവലിഞ്ഞ് നോക്കിക്കൊണ്ട് മൂസക്കോയ നമ്പറിറക്കി.
‘അല്ല ചെങ്ങായീ, ഇജ്ജ് ഇന്നാള് ഒരീസം ഇവിടേ വന്ന് നല്ല പളപളാസാരി മൂന്നാലെണ്ണോം ബ്ലൌസ്‌പീസും ബോഡീസും ഷെഡ്ഡീം ഒക്കെ പൊയിഞ്ഞ് കെട്ടികൊണ്ടുപോയത് പോരാഞ്ഞാണോ ഇവളെകൊണ്ട് ഇതൊക്കെ എടുപ്പിക്കുന്നത്?’
ചെക്കന്‍ അന്തമില്ലാതെ വാപൊളിച്ചപ്പോള്‍ ചെക്കത്തി ഞെട്ടി കണ്ണുരുട്ടി ചെക്കനെ നോക്കി.
‘അതാര്‌ക്കാ ഇങ്ങള് മേടിച്ചുകൊടുത്തത്? സത്യം പറഞ്ഞോളീന്‍, ആര്‍ക്കാ അതൊക്കെ കൊടുത്തത്?’
എന്നും പറഞ്ഞ് അവള് കണ്ണീര്‍കായലിലായി. ആ കണ്ണീര്‍കായലില്‍ ചില സാരികളും ബ്ലൌസും ബോഡീസും മുങ്ങാന്‍ തുടങ്ങുന്നേനും മുന്നെ സെയില്‍സ് ഗേള് എടുത്തുമാറ്റിവെച്ചു. അവള് കരഞ്ഞോണ്ട് പുറത്തേക്ക്.. ചെക്കനും പിന്നാലെ. ചെക്കന്‍ അവളോട് കേണപേക്ഷിച്ച് 'അതറീല അതറീല' എന്നുപറഞ്ഞു. യുവമിഥുനങ്ങള്‍ രണ്ടുവഴിക്കായി.
‘കണ്ണീര്‍ കായലിലേതോ
കടലാസിന്റെ തോണീ
അലയും കാറ്റിലുലയും
രണ്ട് കരയും ദൂരെ ദൂരേ..’ - എന്നും പാടികൊണ്ട് മൂസക്കോയ പോകുമ്പോള്‍ കച്ചോടം മുടങ്ങിയതില് കലിവന്ന മാനേജര്‍ കഴുത്തിനുപിടിച്ചു. പിന്നെ പൊടിപൂരം...
ഈ മൂസക്കോയേടെ വേറെ വിശേഷം കേള്‍ക്കണോ..
മൂസക്കോയ സെക്കന്റ് കെട്ട്യോള്‍ടെ കുട്ട്യോള്‍സിനെ കളിപ്പിച്ച് പുരയുടെ ഉമ്മറത്തിരിക്കുമ്പം അതാ ഒരു ജീപ്പില്‍ അനൌണ്‍സ്‌മെന്റ് കേള്‍ക്കുന്നു.
‘ഇതുവരെ ആരും കാണാത്ത ഭീകരജീവി രക്തരക്ഷസ്സ്! ഇതുവരെ കണ്ടിട്ടില്ലാത്ത ഭീകരസത്വം രക്തരക്ഷസ്സ്!
വരുവിന്‍ കാണുവിന്‍ അരുവാക്കോട് മൈതാനിയില്‍ രക്തരക്ഷസ്സ്.
വെറും പത്തുരൂപാ, അഞ്ചുരൂപാ, മൂന്നുരൂപാ ടിക്കറ്റെടുത്ത് നേരില്‍ കാണുവിന്‍ രക്തദാഹി രക്തരക്ഷസ്സ്..’
തൊണ്ട പൊട്ടും ഒച്ചയിലുള്ള അറിയിപ്പുമായി ജീപ്പ് വീട്ടുപടിക്കലൂടെ കടന്നുപോകുമ്പം മൂസക്കോയ പാഞ്ഞുചെന്ന് ജീപ്പ് നിറുത്തി. പരസ്യം വിളിച്ചുകൂവുന്നയാള് കോന്ത്രമ്പല്ല് കൂര്‍പ്പിച്ച് വെളിയിലിട്ട് ചോരതേച്ച ചുണ്ടുകളുമായി നില്‍ക്കുന്ന രക്തരക്ഷസ്സിന്റെ പടമുള്ള നോട്ടീസ് മൂസക്കോയക്ക് കൊടുത്തു. അത് നോക്കി മൂസക്കോയ പുരയിലേക്ക് വിളിച്ചുകൂവി.
‘എടീ പാത്തുമ്മോ പാത്തുമ്മോ ഇബിടെ ബാ..’
മുഖത്ത് കരിയായ പാത്തുമ്മ പൊന്തിയ പല്ലുകള്‍ വെളുക്കെ കാണിച്ച് പാറിപ്പറന്ന മുടി തട്ടത്തിലൊളിപ്പിച്ച് അടുക്കളേന്ന് ഓടിവന്നു. ‘എന്തിനേ ഇങ്ങള് വിളിച്ചത്?’
മൂസക്കോയ ജീപ്പിലെ ആളുകളോട് ചോദിച്ചു: ‘ഇങ്ങളെ രക്തരക്ഷസ്സ് ഇത്രേം ഭീകരജീവിയാണോ?’
ജീപ്പിലുള്ളോര്‍് ആ മോന്തയില്‍ നോക്കി. മൂസക്കോയ തുടര്‍ന്നു: ‘ഇനി ഇങ്ങള്‍ക്ക് നിശ്ചയല്ലെങ്കില്‍ രക്തരക്ഷസ്സിനോട് ഇങ്ങോട്ട് നേരിട്ട് ബരാന്‍ പറയ്, ആരാരെ കണ്ട് പേടിച്ചോടും എന്ന് നോക്കാലോ..’
ഉടന്‍ ജീപ്പ് സ്റ്റാര്‍ട്ടാക്കി അവരവിടെനിന്നും പാഞ്ഞുപോയി. പാത്തുമ്മ പല്ല് പൊന്തിയ മോന്ത കോട്ടി തിരിച്ച് പുരയിലേക്കും ഓടി.
മൂസക്കോയ ഇനിയാരെ മക്കാറാക്കും എന്നാലോചിച്ച് വേലിപ്പടര്‍പ്പില്‍ ഇരുന്ന് തലയാട്ടുന്ന ഓന്തിനെ ശ്രദ്ധിച്ച് നിന്നു.
ഈ കഥ നിങ്ങള്‍ക്ക് സമര്‍പ്പിച്ചുകൊണ്ട് ‘ഏറനാടന്‍ ചരിതങ്ങള്‍’ ബ്ലോഗിന്റെ രണ്ടാം വാര്‍ഷികത്തിലും സജീവമാകുവാന്‍ ആഗ്രഹിക്കട്ടെ. എനിക്ക് ബൂലൊഗത്ത് നിന്നും ലഭിച്ച സമാനചിന്താഗതിക്കാരായ എന്റെ പ്രിയമുള്ള ബൂലോഗസുഹൃത്തുക്കളാണ് എന്റെ ഏറ്റവും വലിയ നേട്ടം.
ReplyDelete2006-ജൂണ്‍-22-നു ‘വല്യാപ’യില്‍ തുടങ്ങിയ ചരിതങ്ങള്‍ 70 പോസ്റ്റുകള്‍ പിന്നിട്ടുകഴിഞ്ഞു. എന്നാലാവും വിധം ഈ ചരിതങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിക്കാം. നിങ്ങളുടെയേവരുടേയും പിന്തുണയും അഭിപ്രായങ്ങളും തുടര്‍ന്നും ആഗ്രഹിച്ചോട്ടെ..
ഏറനാടാ വാര്‍ഷിക ആശംസകള്‍
ReplyDeleteഈ പോസ്റ്റ് കലക്കന്‍..
പിന്നെ തേങ്ങക്ക് പകരം ഒരു ഗുണ്ട് ഇരുന്നോട്ടേ
((((((( ഡുംമ്മ്മ്മ്മ്മ്മ്മ്മ് ))))))))
വാര്‍ഷിക ആശംസകള്‍
ReplyDeleteഒപ്പം നല്ലോരു വായന നല്‍കിയതിനു നന്ദിയും
ഏറനാടാ..
ReplyDeleteഇനിയും ഒരു 700 ചരിതങ്ങളെങ്കിലും ബൂലോകത്തിന് സമര്‍പ്പിക്കാന്‍ താങ്കള്‍ക്ക് കഴിയട്ടെ. ആശംസകള്‍..നിറയെ ആശംസകള്‍..
വ്യത്യസ്ഥത നിറഞ്ഞ ചരിതങ്ങള്‍ അതില്‍ക്കൂടി ഒരു സംസ്കാരത്തിന്റെ ചില ഏടുകള്‍ ബൂലോകത്തില്‍ പതിപ്പിക്കുവാന്‍ കഴിഞ്ഞ ഏറനാടാ..താങ്കള്‍ക്ക് കൂടുതല്‍ പ്രശസ്തിയും നന്മയും വന്നുചേരട്ടെ..
ഓ.ടോ. അപ്പോള്‍ എസ് കെ ചെറുവത്ത് പോയൊ ...സുഖം ഏറനാടന്‍ എന്ന വിളി തന്നെയാണ്...!
പാത്തുമ്മയെക്കാള്‍ വലിയ കലാനിലയം രക്തരക്ഷസ്സൊ..?
ഏറനാടനെ ഞാന്‍ ചേറനാടന്‍ ആക്കിയത് അപ്പോ വെറുതയല്ല ഈ രക്തരക്ഷസ് ഇനി എന്റെ പുറകെങ്ങാന്‍ എത്തുമോന്നാ എന്റെ പേടി
ReplyDeleteവാര്‍ഷികാശംസകള്‍
ReplyDeleteമൂസക്കോയയെപ്പോലുള്ള മക്കാറ് കമ്പനികൾ നാട്ടിലെല്ലാമുണ്ട് പഹയാ. ഞാൻ ആദ്യമായി ഭാര്യയെയും കൂട്ടി എന്റെ ഓഫീസിൽ വന്ന ദിവസം ഇതേ നമ്പറ് കോഴിക്കോടൻ ചങ്ങാതി കാച്ചി. ചെറിയ മാറ്റം മാത്രം, അപ്പൊ ഇന്നലെ നെന്റെ കൂടെ കണ്ട പെണ്ണാരാർന്നു? എന്നായിരുന്നു ചോദ്യം. ബാക്കി ഞാൻ പറയേണ്ടല്ലോ.. :)
ReplyDeleteആകെ മൊത്തം ടോട്ടൽ ഇതിൽ മാത്രം എഴുപതായല്ലെ? കൊടുകൈ...
അരുവാക്കോട് പോയി രക്ത രക്ഷസ്സിനെ കണ്ടത് ഈ പാത്തോമൂനെ കണ്ടാ മത്യേനി. അന്നത്തെ അഞ്ചുറ്പ്പ്യ ഉണ്ടെങ്കില്‍ ഇന്ത്യനോട്ടലില്‍ കേറി പൊറാട്ടനേം കണ്ടനേം തിന്നായ്നു. എന്തു ചെയ്യാന... ഇപ്പളല്ലെ സംഭവം പറീണത്.
ReplyDeleteഎന്നെന്നും പിന്തുണയുണ്ടാവും. നന്ദി.
രണ്ടാം വാര്‍ഷിക വാഴ്ത്തുക്കള്‍ ഏറനാടന്‍ ! ചരിതം ഇനിയും പുകഴ് പെറ്റതാകട്ടെ !
ReplyDeleteരണ്ടാം വാര്‍ഷിക ആശംസകള്‍!
ReplyDeleteഏറു.. കലക്കി..!
ReplyDeleteവാര്‍ഷികത്തിന് ആശംസകള്‍..
വാര്‍ഷിക ആശംസകള്‍ .:)
ReplyDeleteരണ്ടു വയസ്സായില്ലെ..പല്ലൊക്കെ വന്നു,ഓടി ച്ചാടി നടക്കാറായി..ഇനി പല്ലും നഖവും ഉപയോഗിച്ചു ,ഓടിച്ചാടി വേണം ഏറനാടന്‍ ചരിതങള്‍ അറയിക്കുവാന്‍.happy b'day 2 u..many many happy returns.God bless u..
ReplyDeleteഏറനാടാ മബ്‌റൂക്ക്! !
ReplyDeleteജ്ജ് നെരപ്പെ നടന്ന് മക്കാറാക്കിന്
പടശ്ശോന്റേം മുത്തുനബീന്റെം
നേര്‍ച്ചക്കാരീടെം ഒദവി ഒണ്ടായിട്ട്
എയുപതല്ല് എയ്‌നൂറാബട്ട് ....
ന്റെ പിന്തോണ ന്നാ പിടിച്ചോളിം.
റബ്ബുല്‍ ആലമീനായ തമ്പുരാനേ
ഈ ബ്ലോഗിനേ രക്തരക്ഷസ് എന്ന
ഇബ്‌ലീസീന്ന് രക്ഷിക്കണെ!
ആശംസകള്‍. എഴുപതു്, എഴുനൂറും, ഏഴായിരവും ആയി ഉയരട്ടെ.
ReplyDeleteബ്ലോഗിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ഏറനാടന് ആശംസകള്‍
ReplyDeleteഇനിയും ഏറനാടന്‍ ചരിതങ്ങള്‍ ഒരുപാട്, ഒരുപാട് .. പോസ്റ്റുകള്‍ പിന്നിടട്ടെ എന്നും ആശംസിക്കുന്നു
ഞ്ഞി ഈ മൂസക്കോയ ആ ചെറ്ക്കന്റെ കജ്ജ്ന്ന് തല്ലും മാങ്ങി, നെലമ്പൂര്ന്ന് കോയിക്കോട് ബന്ന് താമസാക്കി, സില്‍മാഭിനയോം ബ്ലൊഗെയ്ത്തും തൊടങ്ങ്യേ കഥീംകൂടെ പറയീന്ന്, ന്നാലല്ലേ മൂസാക്കാ നാട്ടാര്ക്ക് ആളെ മനസ്സിലാവൂ.......
ReplyDeleteഎന്തായാലും രണ്ടാം വാര്‍ഷികാശംസകള്‍ പുടിച്ചോളിം.......
സലിഹ്,
ReplyDeleteവാര്‍ഷികം ഗംഭീരമായി!
ആശംസകള്‍.
വാർഷികാശംസകൾ.
ReplyDeletebhaavukangal...randalla irupath varsham poorthiyaakkan prarthikkam
ReplyDelete:)
മുസാക്കോയയുടെയൊരു കാര്യം!
ReplyDeleteവാര്‍ഷിക ആശംസകള്‍ മാഷേ.
:)
പോസ്റ്റ് കലക്കി മാഷേ...വാര്‍ഷികാശംസകള്‍..
ReplyDeleteബ്ലോഗിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ഏറനാടന് ആശംസകള്‍
ReplyDeleteഇനിയും ഏറനാടന്‍ ചരിതങ്ങള്‍ ഒരുപാട്, ഒരുപാട് .. പോസ്റ്റുകള്‍ പിന്നിടട്ടെ എന്നും ആശംസിക്കുന്നു
ഈ രണ്ടാം ജന്മനാളില്‍ ഇവിടെയെത്തി എന്നെ സഹര്‍ഷം പ്രോല്‍സാഹിപ്പിച്ച് ആശംസിച്ച എന്റെ പ്രിയമുള്ള ബൂലോഗസുഹൃത്തുക്കള്‍ക്കേവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി..
ReplyDeleteനാട്ടിലായിരുന്നപ്പോള്‍ പലവിധ ഏടാകൂടങ്ങളില്‍ പെട്ടുഴറിയതിനാല്‍ തദാസമയം നന്ദി പറയാന്‍ കഴിഞ്ഞില്ല. ക്ഷമിക്കുമല്ലോ.
ഈ കഥ കലക്കന്‍..
ReplyDeleteഈ കഥയിലെ മുഖ്യകഥാപാത്രമായ മൂസക്കോയ ഇന്നലെ രാത്രി നിലമ്പൂരില്‍ വെച്ച് മരണപ്പെട്ട ദു:ഖവാര്‍ത്ത അറിയിക്കട്ടെ. അദ്ദേഹത്തിന്റെ തമാശ നിറഞ്ഞ ജീവിതം ഇനി ഓര്‍മ്മയായി. നിത്യശാന്തി നേര്‍ന്നുകൊണ്ട് ഈ പഴയ പോസ്റ്റ് സ്മരണാഞ്ജലിയായി സമര്‍പ്പിക്കുന്നു.
ReplyDeleteആശംസകള്‍.
ReplyDeleteകൂടുതല്‍ മികച്ച രചനകളുമായി ബൂലോകത്തില്‍ നിറയട്ടെ.
രണ്ടാം വാര്ഷികത്തിന് ഏറനാടന്‍ അവതരിപ്പിച്ച മൂസക്കോയയുടെ തമാശകള്‍
ReplyDeleteജീവനുള്ളതായിരുന്നു.. ഈ പോസ്റ്റിലൂടെ പരിചയപ്പെട്ട മൂസക്കോയ ഓര്‍മ്മയായി
എന്നറിയുമ്പോള്‍ ദുഖമുണ്ട്. അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുന്നില്‍ ആദരാഞ്ജലികള്‍.
ഏറനാടന്‍...മക്കാര് മൂസക്കയെ മയ്യതാക്കി അല്ലെ? :൦)
ReplyDeleteThanks for introducing moosakka..
ReplyDeleteകൊള്ളാം...ആശംസകള്‍.
ReplyDeleteങ്ങളെ മൂസക്കൊയാനെ ഞമ്മളെ നാട്ടില്‍ക്ക് വിട് കോയാ.പിന്നാലെ ഒര് ആംബുലന്‍സും... വെറും അഞ്ചു മിനിട്ടോണ്ട് അയാളെ ശെര്യാക്കിത്തര.
ReplyDeleteഏറനാടന്‍ ഇപ്പോഴും ഉണ്ടല്ലേ... അപ്പൊ ചരിതങ്ങള്‍ പോരട്ടെ ആശംസകളും ഉണ്ടേ
ReplyDeleteചിരിപ്പിച്ച പോസ്ടിലുടെ നീങ്ങി കമന്റിലെത്തി നിന്നപ്പോള്‍ മൂസക്കയുടെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ എല്ലാ ചിരിയും കെട്ടടങ്ങി ...വൈകി വന്ന ഈ വാര്‍ഷികാശംസകളും സ്വീകരിക്കുമല്ലോ ...
ReplyDelete