ഏറനാടന്‍ ചരിതങ്ങള്‍ പുസ്തകമായി വരുന്ന വിവരം സസന്തോഷം അറിയിക്കട്ടെ.
അച്ചടിയില്‍ ആയിരിക്കുന്ന ഈ കഥാസമാഹാരത്തിനു മറ്റൊരു ഉചിതമായ ശീര്‍ഷകം വേണമെന്ന് പൂര്‍ണാ പ്രസാധകര്‍ അറിയിച്ചിട്ടുണ്ട്. എന്തെന്നെച്ചാല്‍ ഇത് വല്ല ചരിത്രബുക്കാവുമോ എന്ന് വിചാരിച്ചേക്കും എന്നാണത്രെ..
എന്റെ തലയില്‍ മറ്റൊരു പേരും വരുന്നില്ല. പ്രിയസുഹൃത്തുക്കളേ, ഞാന്‍ നിങ്ങളുടെ സഹായം കാംക്ഷിക്കുന്നു.
ഏറനാടന്‍ ചരിതങ്ങള്‍ക്കു നല്ലൊരു നാമം നിര്‍ദേശിക്കുമല്ലോ. നിങ്ങളില്‍ നിന്നും നല്ല തലക്കെട്ട് കിട്ടിയാല്‍ അതായിരിക്കും പുസ്തകത്തിനു ചാര്‍ത്തിക്കൊടുക്കുന്നത്..!
എന്ന് സ്നേഹപുരസ്സരം,
ഏറനാടന്‍
ഏറനാടന്‍ ചരിതങ്ങള്‍ പുസ്തകമായി വരുന്ന വിവരം സസന്തോഷം അറിയിക്കട്ടെ.
ReplyDeleteഅച്ചടിയില്‍ ആയിരിക്കുന്ന ഈ കഥാസമാഹാരത്തിനു മറ്റൊരു ഉചിതമായ ശീര്‍ഷകം വേണമെന്ന് പൂര്‍ണാ പ്രസാധകര്‍ അറിയിച്ചിട്ടുണ്ട്. എന്തെന്നെച്ചാല്‍ ഇത് വല്ല ചരിത്രബുക്കാവുമോ എന്ന് വിചാരിച്ചേക്കും എന്നാണത്രെ..
എന്റെ തലയില്‍ മറ്റൊരു പേരും വരുന്നില്ല. പ്രിയസുഹൃത്തുക്കളേ, ഞാന്‍ നിങ്ങളുടെ സഹായം കാംക്ഷിക്കുന്നു.
ഏറനാടന്‍ ചരിതങ്ങള്‍ക്കു നല്ലൊരു നാമം നിര്‍ദേശിക്കുമല്ലോ. നിങ്ങളില്‍ നിന്നും നല്ല തലക്കെട്ട് കിട്ടിയാല്‍ അതായിരിക്കും പുസ്തകത്തിനു ചാര്‍ത്തിക്കൊടുക്കുന്നത്..!
എന്ന് സ്നേഹപുരസ്സരം,
ഏറനാടന്‍
പുസ്തകത്തിന് പേരിടാന്‍ ഒന്നും ‘മാറുന്ന മലയാളി’ വളര്‍ന്നിട്ടില്ല. അത് വിവരമുള്ളവര്‍ തരും....
ReplyDeleteഅഭിനന്ദനങ്ങളും ആശംസകളും ഈ ഉദ്യമത്തിന്....
First of all, a BIG congrats!
ReplyDeleteMy suggestion: Give one of your story titles as the book title... something like മാക്രി എന്ന മൃഗം!
"ഏറനാടന്‍ കഥകള്‍” എന്നാക്കിക്കോളൂ.
ReplyDeleteഒരു കോടിയുടെ ഫ്ലാറ്റ് ദുബൈയിലോ, അല്ലെങ്കിൽ നിലമ്പുരിലോ തരുമെങ്കിൽ, ദാ, കിണ്ണൻ റ്റൈറ്റിൽസ് റെഡി.
ReplyDeleteഅഭിനന്ദനങ്ങളും ..ആശംസകളും
ReplyDeleteഎനിക്കിഷ്ടപ്പെട്ട പേരു "ഏറനാടന്‍ ചരിതങ്ങള്‍" എന്ന് തന്നെയായിരുന്നു.
1. ഏറനാട്ടു നിന്നും ചില ഏറുകള്‍
ReplyDelete2. അവരെന്നെ ഏറനാടനാക്കി
3. ഏറനാടന്‍റെ (ഏറനാട്ടുകാരന്‍റെ) ചരിത്രപുസ്തകം
4. ഏറനാടന്‍ ചിരിയുടെ തത്വശാസ്ത്രം (രസതന്ത്രം)
തലക്കെട്ടുകള്‍ ബയിക്കുബയി ബന്നോട്ടെ..! വന്നതില്‍ കിണ്ണം കാച്ചിയ പേരുകള്‍ ഉണ്ടെന്നാലും ചോയിസ് ഇനീം ബരട്ടെന്നേയ്..
ReplyDeleteബീരാങ്കുട്ട്യേ ദുബായീല് മതിയോ ഫ്ലാറ്റ്? :) ബെയിറ്റ് ചെയ്.. ഇപ്പപ്പറയാംട്ടോ..
ഒരു പേരുണ്ട്. പേരിടാന്‍ ഒരാളുണ്ട്.
ReplyDeleteപക്ഷെ കോപ്പി എഡിട്ടരാ, നല്ല ചെലവു വരും.
പക്ഷെ ആശംസകള്‍ ഫ്രീ ആണുട്ടോ...
ഏറനാടാ ഇപ്പോള്‍ ജീവികളുടെ പേരിനാണ് മാര്‍ക്കെറ്റ് .എന്‍റെ അഭിപ്രായത്തില്‍ സിമിയുടെ ചിലന്തികള്‍ക്ക് ശേഷം കേരളത്തില്‍ കോളിളക്കം സൃഷ്ടിക്കാന്‍ ചില പേരുകള്‍ ഞാന്‍ പറയാം .ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുക .
ReplyDeleteഓന്ത് ,
തേള്‍ ,
അട്ട ,
പുളവന്‍ ,
മഞ്ഞച്ചേര ,
പല്ലി ,
വരാല്‍ ,
മരമാക്ക്രി ,
അല്ലെങ്കില്‍ " ജോസി പറഞ്ഞത് പോലെ ".
തലക്കെട്ടില്ലാത്ത
ReplyDeleteഒരു ഏറനാടന്‍ പുസ്‌തകം
നല്ലൊരു തലക്കെട്ട് ഞാന്‍ പറയാം...
ReplyDelete"ബെര്‍ളിത്തരങ്ങള്‍"
പ്രകാശനത്തിനു വിളിക്കുമല്ലോ.
ഏറനാട്ടിലെ തോന്ന്യാസങ്ങള്‍
ReplyDeleteഎങ്ങനേണ്ട്? -ഇന്നസെന്റ് സ്റ്റൈല്‍.
ബീരാങ്കുട്ട്യാക്കാ ആ ഫ്ലാറ്റിന് ബച്ച് ബെള്ള ങ്ങളന്നെ മാങ്ങിക്കോളി...
പേര് നിങ്ങള്‍ക്കിഷ്ടമായെങ്കില്‍ പ്ലീസ് എനിക്ക് എല്ലാവരും എസ്.എം.എസ് അയയ്ക്കുക..അയയ്ക്കേണ്ട ഫോര്‍മാറ്റ്......
ശ്ശൊ, ആശംസ പറയാന്‍ മറന്നു...
ReplyDeleteമലബാറിലെ മണിപ്രവാളം എന്നാക്കിയാലോ
ReplyDeleteമാറുന്ന മലയാളി വന്നതില്‍ നന്ദി.
ReplyDeleteസമീര്‍ ബെസ്റ്റ് തലക്കെട്ട് ന്നാലും വേറെ നോക്കാം ല്ലേ? നന്ദി
കൃഷ് അതും നല്ലതെന്നെ. ഞാന്‍ വിചാരിച്ച തലക്കെട്ട് ഏതാണ്ട് അടുത്തുവരുമിത്.. നന്ദി.
ബീരാന്‍ കുട്ടി അതിമോഹം മാണ്ടാട്ടോ. ഇജ്ജ് മര്യാദിക്ക് ഒരു തലീക്കെട്ട് കെട്ടി ബന്നാ. അല്ലെങ്കില്‍ അന്നെ ഫ്ലാറ്റാക്കും. :) നന്ദി.
സ്മിത ആദര്‍ശ് അതെ ആ പേരല്ലാതെ എനിക്ക് വേറെ ഒന്നും തോന്നുന്നില്ല. പക്ഷെ പ്രസാധകര്‍ സ്വീകരിക്കണ്ടേ.. നന്ദി.
ജയകൃഷ്‌ണന്‍ കാവാലം: പേരൊക്കെ കൊള്ളാം. പക്ഷെ നീണ്ടുപോയോന്ന് ഒരു ഡൗട്ട്! ഒന്നൂടെ കുറുക്കീട്ട് ഉള്ള തലേക്കെട്ട് അല്ലേ അച്ചടിക്കാന്‍ നല്ലത്? അത്രേം മഷി കുറക്കാല്ലോ.. :)
മുരളിക അതാരാ ആ കോപ്പിറൈറ്റര്‍? ആ മുരളിക ചലിപ്പിച്ചൊരു പേര്‍ പറയൂ. :) നന്ദി.
കാപ്പിലാന്‍: ഇതിപ്പോ ജോസ് പറഞ്ഞപോലെ ആയല്ലോ. ആ പോസ്റ്റിന്റെ തലീക്കെട്ട് ഇനിക്കിഷ്ടായി. പക്ഷെ പ്രസാധകര്‍ എന്നെ തട്ടിക്കളയും. :) നന്ദി.
വഹാബ്: ന്നാലുമൊരു പേര്‍ വേണ്ടേ. ഇത് പണ്ട് ഒരു മുകേഷ് സിനിമയ്ക്ക് "പേരില്ലാ പടം" ആയിവന്ന് പ്രേക്ഷകരില്‍ നിന്നും ഒരു പേര്‍ സ്വീകരിച്ചത് ഓര്‍ക്കുന്നുവോ? നന്ദി.
ബേര്‍ളി: വിശ്വസിക്കാന്‍ വെയ്യ. ഇത് ബെര്‍ളി തന്നെയല്ലേ! ആ സുമുഖവദനം കണ്ടപ്പോ ബെര്‍ളി തന്നെ! ഞാന്‍ "ബെര്‍ളിത്തരങ്ങള്‍' എന്ന് ബ്ലോഗിന് ഇടാം. ഇങ്ങള്‍ അവിടെ എന്റെ തലക്കെട്ട് ഇടുമോ? :) നന്ദി
തോന്ന്യാസീ: ആ പേര്‍ കൊള്ളാം. ചൂടപ്പം പോലെ പമ്മന്‍ കഥകള്‍ വിറ്റഴിഞ്ഞുപോകുന്ന പോലെ ഏറനാടന്‍ തോന്ന്യാസങ്ങള്‍ കാലിയാകും. പക്ഷെ പ്രസാധകര്‍ ആകെമൊത്തം ടോട്ടല്‍ ആയിരം പ്രതികള്‍ അല്ലേ അച്ചടിക്കുന്നത്! വേറെ ചോയിസുമായി ഓടിവാ.. :) നന്ദി..
യൂനസ് വെള്ളിക്കുളങ്ങര: മലബാറിലെ മണിപ്രവാളം ചുരുക്കി ഇട്ടാലോ "മമപ്ര" :) നന്ദി.
ഇനിയും വിശാലമായ ഈ ബൂലോഗത്തുനിന്നും തലൈക്കെട്ടുകള്‍ വരുമോന്ന് പ്രതീക്ഷിച്ചുകൊണ്ട്
ഇതികര്‍ത്തവ്യതാമൂഢനായി ഡിങ്കോലാഫിക്കേഷനായിരിക്കും
പാവമൊരു നാടന്‍..
ഇതികര്‍ത്തവ്യതാമൂഢനായി ഡിങ്കോലാഫിക്കേഷനായിരിക്കും
ReplyDeleteപാവമൊരു നാടന്‍..
ഇതിലെ അവസാനത്തെ വാചകം ഒരു ഗംഭീര തലകെട്ട് അല്ലെ ?
"പാവമൊരു നാടന്‍"
ഏറനാടൻ കഥകൾ എന്ന് തന്നെയല്ലെ നല്ലത്.
ReplyDeleteഒരു കൊട്ട ആശംസ പൂക്കൾ കൊടുത്തയച്ചിരുന്നു. കിട്ടിയാൽ അതിന്റെ കാശ് കൊടുക്കുക.
പറയുന്നതു കൊണ്ട് ഒന്നും തോന്നരുത്. സ്വന്തമായി ഒരു ടൈറ്റില്‍ പോലും സൃഷ്ടീക്കാനാവാത്ത താങ്കള്‍ എങ്ങിനെ ഒരു പുസ്തകം ഇറക്കുന്നു?? ഇനി ആ പുസ്തകത്തിലെ അദ്ധ്യായങ്ങളൊക്കെ താങ്കള്‍ എഴുതിയതോ അതോ ഇതുപോലെ തന്നെ....
ReplyDeleteഒരു പുസ്തകം എഴുതാന്‍ താങ്കള്‍ക്ക് സാധിക്കുമെങ്കില്‍ ഒരു തലകെട്ട് സൃഷ്ടിക്കാനും സാധിക്കില്ലേ?
ബൂലോകത്ത് ഒരു പബ്ലിസിറ്റി സൃഷ്ടിക്കാന്‍ ആണ് ഈ പോസ്റ്റ് എന്ന് ഞാന്‍ തീര്‍ച്ചയായും സംശയിക്കുന്നു.
കഷ്ടം എന്നേ പറയാനുള്ളൂ... :(
സതീഷ് തിരുവനന്തപുരം
ഏറനാടന്‍ ചരിതങ്ങള്‍ ചരിത്രബുക്കാവുമോ എന്ന സംശയം കൊള്ളാം! അതൊരു ചരിത്രം ആവട്ടെ!!
ReplyDeleteഏറനാടന്‍ ചരിതങ്ങള്‍
അഥവാ
ഏറെ നാടന്‍ വിശേഷങ്ങള്‍
എന്ന ഒരു അഭിപ്രായം വെയ്ക്കുന്നു.
ആശംസകള്‍!!
ഒടുവില്‍ ഒരു പേര്‍ ഉറപ്പിച്ചു. "'ഏറനാടന്‍ കഥകള്‍'"
ReplyDeleteഈ പേര്‍ മുന്നോട്ട് വെച്ചത് മഹാരഥന്‍മാരായ ബ്ലോഗന്മാരിലെ രണ്ട് വ്യക്തികളാണെന്ന് പറഞ്ഞുകൊള്ളട്ടെ. (കൃഷ്, ബീരാന്‍ കുട്ടി)
തലീക്കെട്ട് തന്ന കൃഷ്, ബീരാന്‍ കുട്ടി അവര്‍കള്‍
ദയവായി കൈപൊക്കി വേദിയിലേക്ക് ആഗമനസ്ഥരാകുവാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു..
അപ്ലോഡപ്ലോഡ്സ്.. (കൈയ്യടീസ്)!
കൃഷ് നന്ദി നന്ദി...
ബീരാന്‍ കുട്ടി നന്ദീസ്.. (ഫ്ലാറ്റ് തല്‍ക്കാലമില്ല, ഇതാ ഒരു ഫ്ലാസ്ക് സ്വീകരിച്ചാലും..)
നവരുചിയന്‍: നന്ദി.
അനോണി സതീഷ് തിരുവനന്തപുരം: കടുത്തതായെങ്കിലും അഭിപ്രായം അറിയിച്ചതില്‍ നന്ദിയുണ്ട്. ഇനിയും കാണുമല്ലോ...
അനിനേഷ് വളരെ നന്ദി..
ഒരിക്കലൂടെ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നമോവാകം നേര്‍ന്നുകൊണ്ട്.,
ഏറനാട്ടിലേയും ഏറനാട്ടുകാരുടേയും കഥകള്‍ പറയുന്ന ഏറനാടന്‍ ചരിതങ്ങള്‍ പുസ്തകമാവുമ്പോള്‍ അതിന് “ഏറനാടന്‍ കഥകള്‍” എന്നുതന്നെയാവും ഉത്തമം എന്നു തോന്നിയതുകൊണ്ടാണ് ആ പേര് ആദ്യം നിര്‍ദ്ദേശിച്ചത്. അത് സ്വീകരിച്ചതില്‍ സന്തോഷം.നന്ദി.
ReplyDeleteഅപ്പോള്‍ കൊച്ചിന് പെരിട്ടോ...
ReplyDeleteആദ്യത്തെ കുഞ്ഞാണോ? ഒത്തിരി ആശംസകള്‍... :)
ReplyDeleteയെന്തരഡെയ് ഏറനാടാ?
ReplyDeleteആ തിരന്തോരത്തെ പയലുകള് വന്ന് യെന്തരോ പറഞ്ഞെന്നുമ്പ്രഞ്ഞ് ഇയാള്‍ കിട്ടിയപ്യാരും കൊണ്ട് പോവയാണാ ?
“ഏറനാടന്‍ സ്വപ്നങ്ങള്‍ പൂവണിയട്ടെ..”
ഞാന്‍ കൊണ്ടുവന്ന തലകെട്ടുകള്‍
തിരിച്ചു കൊണ്ടൂ പോണു ...
ഭാവുകങ്ങള്‍!!
ഏറു ജി..
ReplyDeleteഉഗ്രന്‍ തലക്കെട്ട് തരുമൊ? ഇത് ഞാന്‍ വായിച്ചത് ഉഗ്രന്‍ തലക്കിട്ട് തരുമൊ എന്നാണ്. എന്തിനിപ്പൊ തലക്കിട്ടു തരുന്നത് അല്ലാതതന്നെ നല്ല രസായിട്ട് എഴുതുന്നുണ്ടല്ലൊ..
പേര് തീരുമാനിച്ച സ്ഥിതിക്ക് ഇനി അഭിപ്രായങ്ങള്‍ക്ക് സ്ഥാനമില്ലല്ലൊ എന്നാലും,
ഏറനാടന്റെ ഏറുകള്‍
ഏറനാടിന്റെ ബൂലോഗം/ബൂലോകം
ഏറനാടന്‍ ചരിതങ്ങള്‍
സാലിയുടെ ഏറനാടന്‍ കഥകള്‍
ഏറു ജി..
ReplyDeleteഉഗ്രന്‍ തലക്കെട്ട് തരുമൊ? ഇത് ഞാന്‍ വായിച്ചത് ഉഗ്രന്‍ തലക്കിട്ട് തരുമൊ എന്നാണ്. എന്തിനിപ്പൊ തലക്കിട്ടു തരുന്നത് അല്ലാതതന്നെ നല്ല രസായിട്ട് എഴുതുന്നുണ്ടല്ലൊ..
പേര് തീരുമാനിച്ച സ്ഥിതിക്ക് ഇനി അഭിപ്രായങ്ങള്‍ക്ക് സ്ഥാനമില്ലല്ലൊ എന്നാലും,
ഏറനാടന്റെ ഏറുകള്‍
ഏറനാടിന്റെ ബൂലോഗം/ബൂലോകം
ഏറനാടന്‍ ചരിതങ്ങള്‍
സാലിയുടെ ഏറനാടന്‍ കഥകള്‍
വലിയ പുതുമയുള്ള പേരൊന്നും എനിക്ക് നിര്‍ദ്ദേശിക്കാനില്ല. എന്നാലും ഏറനാടന്‍ കഥകള്‍ എന്നുള്ളത് ഒന്ന് ചെറുതായി വ്യത്യാസപ്പെടുത്തീ 'ഏറനാടന്റെ കഥകള്‍ ' എന്നാക്കി മാറ്റാമെന്ന് ഒരു അഭിപ്രായമുണ്ട്.
ReplyDeleteകാക്കനാടന്റെ കഥകള്‍ എന്നൊക്കെ പറയുന്നതുപോലെ . ഏത് ? :)