'എങ്ങട്ടാ ബിയ്യാത്താ ബസ്സും കാത്ത്ക്ക്ണത്?'
കല്ലാമൂല പാലത്തിനടുത്തുള്ള ബസ്സ്സ്റ്റോപ്പില് നിൽക്കുന്ന ബിയ്യാത്ത എന്ന വയസ്സത്തിയെ കണ്ട് വഴിപോക്കര് ചോദിച്ചു. കൊല്ലത്തിലൊരിക്കൽ വല്ലപ്പോഴും പുരയ്ക്ക് വെളിയിൽ കാണാറുള്ള ബിയ്യാത്താനെ കണ്ടാൽ ആരാ ചോദിക്കാതിരിക്കുക!
'ഞമ്മള് നെലമ്പൂർക്ക് പോക്വാണ്. ഉണ്ണിവൈദ്യേരെ ഒന്ന് കാണാനേയ്. കൊറച്ച് കൊയമ്പ് മാങ്ങണം. ഇക്കൊല്ലത്തെ കൊയമ്പ് കയിഞ്ഞ്. ഇഞ്ഞ് അടുത്തൊല്ലത്തെ മാങ്ങീട്ട് കരുതണ്ടേ..'
അപ്പഴേക്കും നെലമ്പൂർക്കുള്ള ജനതാബസ്സ് പാലം കടന്ന് ഹോണടിച്ചെത്തി. അതേ നേരത്തെന്നെ കാളികാവ് പോകുന്ന 'തുറാൻ' ബസ്സും വന്ന് എതിരേയുള്ള സ്റ്റോപ്പിൽ നിന്ന് ആളെയിറക്കി.
ബിയ്യാത്ത ആകെ ഡിങ്കോലാപ്പിലായി നിന്നിട്ട് ഓടി രണ്ട് ബസ്സിനേം വലയം വെച്ച്, ഏത് ബസ്സ് ഏത് ദിശേൽക്ക് എന്നറിയാതെ ഓടി കണ്ണിൽ കണ്ട തുറന്നുവെച്ച ബസ്സ് ഡോറിലൂടെ അകത്തേക്ക് ചാടിക്കേറി. കിളി വിസിലൂതി. അത് തുറാൻ ബസ്സായിരുന്നു!
കണ്ടക്ടർ തുന്നിക്കൂട്ടിയ ലതർബാഗിൽ ചില്ലറകിലുക്കി എത്തി.
'എങ്ങോട്ടാ?'
'ഉണ്ണിവൈദ്യേരെ അങ്ങട്ട്.'
'എവിടേക്ക്?'
'നെലമ്പൂർക്ക്'
'ഇത് കാളികാവിൽക്കാ വല്യുമ്മാ.. എറങ്ങിക്കോളീം. അപ്പറത്തെ ജനതീല് കേറിക്കോളീം.'
കേൾക്കേണ്ട താമസം, ബിയ്യാത്ത 'അള്ളോ' എന്നലറി ചാടിയിറങ്ങി റോഡ് ക്രോസ്സ് ചെയ്ത് പോകാൻ തുടങ്ങിയ ജനതാബസ്സിലെ കിളിയുടെ കൈയ്യിൽ തൂങ്ങിക്കേറി കമ്പിയിൽ തൂങ്ങിനിന്ന് കിതച്ചു.
'പണ്ടാറടങ്ങാൻ ബസ്സ് രണ്ടെണ്ണം ഒന്നിച്ച് ബന്ന് ആളെ എറങ്ങേറാക്കി.' - ബിയ്യാത്ത പിരാകിനിന്നു.
കണ്ടക്ടറും കിളിയും ഡ്രൈവറും യാത്രക്കാരും മൂപ്പത്തിയെ നോക്കി ചിരിച്ചു. ജനത നെലമ്പൂർക്ക് വിട്ടു.
ലേഡീസ് സീറ്റ് കാലിയായി കിടന്നിട്ടും ബിയ്യാത്ത കമ്പിയിൽ തൂങ്ങിനിൽപെന്നെ. കിളി ചൂളമടിച്ച് കൈചൂണ്ടി പറഞ്ഞു:
'ഇത്താ സീറ്റ് കാലിയായ് കെടക്കുന്നത് കണ്ടില്ലേ. അങ്ങോട്ട് കുത്തിരുന്നൂടേ?'
'ഇരിക്കാനൊന്നും നേരല്ല മോനേ.. ഉണ്ണിവൈദ്യേര് പീട്യ പൂട്ടി പോകാൻ നേരായിക്ക്ണ്!'
ബിയ്യാത്ത കലിപ്പായി നിന്നിട്ട് പറഞ്ഞു. കിളി വാപൊളിച്ച് നീട്ടിയൊരു ചൂളമടിച്ചു.
നെലമ്പൂരങ്ങാടിയിൽ ബിയ്യാത്ത ഇറങ്ങി ഉണ്ണിവൈദ്യരേം കണ്ടു. കൊഴമ്പ് രണ്ട് കുപ്പി വാങ്ങി രണ്ട് കക്ഷത്തും ഇറുക്കിപ്പിടിച്ച് കല്ലാമൂല വഴി പോകുന്ന ബസ്സ് കാത്തുനിന്നു. കുറച്ച് കഴിഞ്ഞപ്പം ദാ വരുന്നു 'തുറാൻ' ബസ്സ്. അതിൽ തിക്കിക്കയറി. സീറ്റ് കിട്ടി. ഇരുകക്ഷത്തും കുഴമ്പ് കുപ്പികളും വെച്ച് ബിയ്യാത്ത സ്വസ്ഥമായിരുന്നു.
ബസ്സിലാകെ കുഴമ്പിൻ മണം പരന്നു. കൊറച്ച് കഴിഞ്ഞപ്പം വേറെ രൂക്ഷഗന്ധം പിറകിലെവിടേയോ പൊങ്ങി. മണ്ണെണ്ണയുടെ ഗന്ധം. തുറാനിലെ യാത്രക്കാർ പൊറുതിമുട്ടി. കുട്ടികളും മാതാക്കളും ഓക്കാനമിട്ട് ഇരുന്നു. സൈഡിലിരുന്നവർ ഷട്ടർ മുൻകൂറായി താഴ്ത്തിയിട്ട് വാൾവെക്കുന്നവരെ പ്രതിരോധിച്ചു.
ബസ്സ് പുറപ്പെട്ട് മുക്കട്ട റെയിൽവേ ക്രോസ്സിലെത്തി. ഷൊർണൂർ-നിലമ്പൂർ പാസ്സഞ്ചർ കടന്നുപോകുന്ന ലെവൽക്രോസ്സിൽ തുറാൻ ബസ്സ് കയറിയതും എല്ലാവരും ബഹളമായി. ബസ്സിലാകെ മണ്ണെണ്ണ ഒഴുകുന്നു. മണം അസഹനീയം. പോരാത്തതിന് ബിയ്യാത്താന്റെ കുഴമ്പിൻ മണവും കൂടിക്കലർന്നു.
'പടച്ചോനേ! എല്ലാരും ഓടിക്കൈച്ചിലായ്ക്കോളീം. തീവണ്ടി വരുന്നൂ!'
ആരോ അലറിയതും എല്ലാരും കൂടി തറാനിൽ നിന്ന് ചാടിയിറങ്ങി ജീവൻ രക്ഷിക്കാൻ ഓടി. അതിനിടയിൽ കൺട്രോൾ പോയ ഡ്രൈവർ നോട്ടം പാളിയതും കുറുകെച്ചാടിയ ഒന്നുരണ്ടാളെ ബസ്സ് മുട്ടി. അവർ നിലത്തുവീണു! ലെവൽക്രോസ്സിൽ ബസ്സിട്ട് ഡ്രൈവറും പാഞ്ഞു. മണ്ണെണ്ണയും കുഴമ്പും തിവണ്ടിയും കൂടി ഒന്നിച്ച്... എന്തും സംഭവിക്കാം..
ഇതിനിടയ്ക്ക് കിട്ടിയ ചാന്‍സില്‍ ഒരു പൂവാലച്ചെക്കന്‍ പാരലല്‍ കോളേജിലെ ഒരു കുമാരീടെ അരികില്‍ വന്നു ഇമ്പത്തോടെ ചോദിച്ചു:
'ബോഡിക്ക് എന്തെങ്കിലും പരിക്ക് പറ്റിയോ?'
'ബോഡിക്ക് ഒന്നും പറ്റിയില്ല. പക്ഷെ..'
'പക്ഷെ? ഉം?'
'ബ്രായുടെ ഹുക്ക് ഊരിപ്പോയി.'
'ഞാനും തപ്പിക്കോട്ടെ?'
കുമാരി നാണം കൊണ്ട് താഴെ ഹുക്ക് തപ്പുന്നതിന് ചെക്കനും ഹെല്‍പുചെയ്തു.
ഈ ബഹളത്തിനിടയിൽ നമ്മുടെ ബിയ്യാത്ത അന്തം വിട്ട് ബസ്സിനടിയിലും റോഡിലും എന്തോ തപ്പിനിൽക്കുന്നു! അതുകണ്ട കിളി ബിയ്യത്താനെ പിടിച്ച് വലിച്ച് മാറ്റി.
'ഇങ്ങളെന്താ തള്ളേ നോക്ക്ണത്? ഹലാക്കാക്കാൻ ഒലക്ക!'
'എടാ കുരുപ്പേ! ഇരുന്നൂറുറുപ്യ കൊടുത്ത് മാങ്ങ്യതാ കൊയമ്പ് കുപ്പി. അത് കാണാനില്ല.'
'ആ കൊയമ്പും കുപ്പ്യല്ലേ പെമ്പ്രന്നോത്ത്യേ ഇങ്ങളെ കജ്ജിന്റെ ഇടുക്കില് മുറുക്കിവെച്ചിക്കിണത്! ബല്ലാത്ത പെമ്പ്രന്നോത്ത്യെന്നെ!'
ഇരുകക്ഷത്തും മുറുക്കിപ്പിടിച്ച കുഴമ്പുകുപ്പീസ് അപ്പോഴാണ് ബിയ്യാത്ത ശ്രദ്ധിച്ചത്. തൂങ്ങിയാടുന്ന പല്ലിളിച്ച് ബിയ്യാത്ത പാഞ്ഞു.
എല്ലാരും റെയിൽപാളത്തിൽ കിടക്കുന്ന തുറാൻ ബസ്സിനെ നോക്കി കുറ്റിക്കാട്ടില് മാറിനിന്ന് തീവണ്ടി എവിടേയെത്തി എന്നറിയാൻ സാകൂതം നോക്കിനിന്നു.
അത് മറ്റൊരു 'തീവണ്ടി' ആയിരുന്നു! ഒറിജിനൽ തീവണ്ടി വരാൻ ആവുന്നതേയുള്ളൂ. ഇപ്പോൾ വന്ന 'തീവണ്ടി' വേറെ!
(മുക്കട്ടയിൽ കാലങ്ങളായി പെണ്ണുങ്ങളെ ചൂളമടിച്ചും തോണ്ടിയും പിച്ചിയും വിലസുന്ന ഒരു പിരാന്തൻ ജീവിക്കുന്നുണ്ട്. അവൻ സദാസമയവും തീവണ്ടി പോകുന്നപോലെ ചൂളം വിട്ട് കൈകൊണ്ട് ആംഗ്യം കാണിച്ച് ഓടിക്കൊണ്ടേയിരിക്കും. അതാണ് അവന്റെ പിരാന്ത്. പണ്ട് തീവണ്ടിയിലെ സീറ്റിനടിയിൽ നിന്നും ആരോ കണ്ടെടുത്ത് വളർത്തിയ അനാഥബാലൻ പിന്നെ എല്ലാർക്കും (പെണ്ണുങ്ങൾക്ക് പ്രത്യേകിച്ച്) കീറാമുട്ടിയായി തീവണ്ടി എന്നറിയപ്പെടുന്ന ഒരു കോസ്രാകൊള്ളി ആയിമാറി.)
മേൽപറഞ്ഞ 'തീവണ്ടി' 'തുറാൻ' ബസ്സിലെ ബാക്ക് ഡോർ വഴി കയറുന്നത് കണ്ട് ആരോ വിളിച്ചുകൂവിയതാണ് ഈ പൊല്ലാപ്പിനൊക്കെ ഹേതു.
ഒടുവിൽ, അന്നത്തെ സായാഹ്നപത്രം ഒരു 'ഹോട്ട് ന്യൂസു'മായാണ് ഇറങ്ങിയത്.
"തൂറാൻ മുട്ടി രണ്ടാൾക്ക് പരിക്ക്, 'തീവണ്ടി' കാരണം അപകടം!'
ഇതിനിടയ്ക്ക് കിട്ടിയ ചാന്‍സില്‍ ഒരു പൂവാലച്ചെക്കന്‍ പാരലല്‍ കോളേജിലെ ഒരു കുമാരീടെ അരികില്‍ വന്നു ഇമ്പത്തോടെ ചോദിച്ചു:
ReplyDelete'ബോഡിക്ക് എന്തെങ്കിലും പരിക്ക് പറ്റിയോ?'
'ബോഡിക്ക് ഒന്നും പറ്റിയില്ല. പക്ഷെ..'
'പക്ഷെ? ഉം?'
'ബ്രായുടെ ഹുക്ക് ഊരിപ്പോയി.'
'ഞാനും തപ്പിക്കോട്ടെ?'
കുമാരി നാണം കൊണ്ട് താഴെ ഹുക്ക് തപ്പുന്നതിന് ചെക്കനും ഹെല്‍പുചെയ്തു.
ങ്ങട്ട് ശര്യായില്ലാലോ ന്റെ ഏറനാടാ.
ReplyDelete-സുല്‍
ഞാൻ കരുതി ബസ്സ് പുല്ലങ്കോട് അങ്ങാടീൽ എത്തിയിട്ടായിരിക്കും ഈ വാസന എന്ന്.
ReplyDeleteതുറാന്‍ ബസ്സ്, മുക്കട്ട, തീവണ്ടി ..പിന്നെ .....
ReplyDelete-അല്ല, ഏറനാടാ, ആ ഹുക്ക് എന്തിയേ?
വൃത്തികേട് പറയുന്നോ മനുഷ്യാന്ന് പറഞ്ഞ് രണ്ട് ചീത്തവിളിക്കാനാ ചാടിക്കയറിയത് :)
ReplyDeleteഅല്ലാ...ങ്ങളെന്തിനുള്ള പുറപ്പാടാ... ? :)
ബ്രായുടെ ഹുക്ക് തപ്പലും , തൂറാന്‍ മുട്ടലുമൊക്കെയായിട്ട്... ? :)
:) :)
This is wonderful. Abhinadanangal Eranadan...!!!
ReplyDeleteടൈറ്റില്‍ ശെരിയായില്ലാന്ന് പലദിക്കീന്നും അറിയാനായി.
ReplyDeleteഇതാ പേര്‍ മാറ്റി. ഇനി ധൈര്യമായി എല്ലാരും കടുന്നുവരീന്‍, വരീന്‍..:)
സുല്‍ ശര്യായില്ല എന്നു പറഞ്ഞത് എന്തിനാണെന്ന് പിന്നെ മന്‍സിലായി. :) നന്ദി തേങ്ങ പൊട്ടിച്ചതിന്.
ഓഏബി പുല്ലങ്കോട് എത്തീല,കല്ലാമൂല എത്ത്യേള്ളൂ. നന്ദി
കൈതമുള്ളേട്ടാ ആ ഹുക്ക് തപ്പാന്‍ ഒരു അന്വേഷണ കമ്മീഷനെ ഏര്‍പാടാക്കി. :)
നന്ദി.
നിരക്ഷരന്‍: ഒന്നിനുംള്ള പുറപ്പാടല്ലേയ്. ഒരു സംഭവകഥ ആള്‍ക്കാരെ പേരൊക്കെ മാറ്റി ഇട്ടൂന്നേയുള്ളു. നന്ദി. :)
സുരേഷ് കുമാര്‍ പുഞ്ഞായില്‍: താങ്ക്യൂ.
ഹെന്റെ റബ്ബേ......
ReplyDeleteജ്ജ് ആള് കൊള്ളാല്ലാ....
-/ നിരക്ഷരന്‍: ഒന്നിനുംള്ള പുറപ്പാടല്ലേയ്. ഒരു സംഭവകഥ ആള്‍ക്കാരെ പേരൊക്കെ മാറ്റി ഇട്ടൂന്നേയുള്ളു. :)/-
ReplyDeleteഇങ്ങടെ പേര് എന്താക്ക്യ മാറ്റ്യേ? :)
അയ്‌ല് ങ്ങള റോളെന്ത്യേര്ന്നു?
ReplyDeleteതീവണ്ടീന്റതോ? ഹുക്ക് തെരഞ്ഞ കുമാരന്റതോ? അതേ പേപ്പറില് വാര്‍ത്ത കൊട്‌ത്ത റിപ്പോട്ടറതോ?
:)
ReplyDeleteഏറനാടന്‍
പുതുവത്സരാശംസകള്‍..
പാറുക്കുട്ടീ താങ്ക്യൂസ്...:)
ReplyDeleteജോണ്‍ ഡോട്ടര്‍: ഞമ്മളെ പ്യേര് ഇപ്പോതന്നെ മൂന്നായി. ഏറനാടന്‍ ഏലിയാസ് എസ്.കെ.ചെറുവത്ത് ഏലിയാസ് യഥാര്‍ത്ഥപേരും.. :)
തോന്ന്യാസീ: ഈല് ഇന്റെ റോള് കാണിയുടെ ആയിരുന്നൂ. :)
പകല്‍കിനാവുകള്‍: നന്ദി.
എന്റെ എല്ലാ പ്രിയമുള്ള ബ്ലോഗുസുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ട വായനക്കാര്‍ക്കും സ്നേഹം നിറഞ്ഞ പുതുവല്‍സരാശംസകള്‍..
ഈ പുതുവല്‍സരവേളയിലും ഇവിടെയൊക്കെ ഓരോരോ പോസ്റ്റുകളുമായി നിലനിന്നുപോരുമെന്ന ആശയോടെ നിങ്ങള്‍ക്കേവര്‍ക്കും വീണ്ടും നന്ദി, നന്ദി, നമസ്കാരം..
ഏറനാടാ ..പഹയാ ..ആ ബ്രായുടെ ഹൂക്ക് എവിടെ ? തൂറാന്‍ മുട്ടി :) ഛെ ..ഇങ്ങനെയൊക്കെയുള്ള കാര്യങ്ങള്‍ പരസ്യമായി പറയാന്‍ പാടുണ്ടോ ഏറനാടാ :)
ReplyDeleteകാപ്പൂ അത് തപ്പിക്കൊണ്ടിരിക്കവെ, തീവണ്ടി വന്ന് മുടങ്ങി. :)
ReplyDeleteഒവി വിജയന്‍ 'ധര്‍മ്മപുരാണം' നോവല്‍ ആരംഭിക്കുന്ന വരിതന്നെ "പ്രജാപതിക്ക് തൂറാന്‍ മുട്ടി" എന്നല്ലേ..
വല്യോര്‍ക്ക് തൂറാം. ഞമ്മക്ക് തൂറാന്‍ പാടില്ല. :) ::)
അയിന്റെ എടക്ക് ഹുക്ക് തപ്പാനെറങ്ങിയോന്റെ കാര്യത്തില്‍ ഞമ്മക്ക് വല്ലാത്ത സംശയമുണ്ടിക്കാ.. ഇങ്ങളയല്ലട്ടോ...!!
ReplyDeleteരസകരമായ അവതരണം.
ReplyDeleteനാട്ടിൻ പുറത്തെ ജീവിതം വരികളിലൂടെ വ്യക്തമാക്കി.
അവസാനം പേപ്പറിൽ വന്ന വാർത്ത ശരിക്കും ചിരിപ്പിച്ചു.
I know theevandi from the days he used to imitate the sound of goat.."embeee" and run around the Nilambur railway station. Those days that small boy was called "embee" by all. Later when when we use to wait for college bus..I remember we girls used to avoid theevandi ...fearing his "hit and run policy." Thanx Sali...your blogs for me are like treasure hunting the past..rreliving the begone past. ..eniyum illye ourupaadu orupadu..only-at-nilambur characters....eruttathu akasatheku torchadichu nadakunna cheruma neeli, alaki alaki mundu keeri velupikunna parukutty, osyatha...dig up man...let all of us read n laugh...:) thanx for remembering and sharing all for us..
ReplyDeletethank u Lisa for your reading and comments esp for reminding me some more evergreen characters of our nilambur village.
ReplyDelete