'ഡോ? മേ ഐ കം ഇന്‍?'
വഴകുഴായുള്ള ശബ്‌ദം വന്നത് പാതിതുറന്ന വാതിലിലൂടെ പ്രത്യക്ഷപ്പെട്ട കഷണ്ടിത്തലയുടെ ഉടമയില്‍ നിന്നാണ്. ഗാന്ധിക്കണ്ണടയും ബുള്‍ഗാന്‍ താടിയും ഫിറ്റ് ചെയ്ത അതാരാണാവോ എന്നറിയാന്‍ ഡോക്‌ടര്‍ അരുണാചലം എത്തിനോക്കി. അകത്തേക്ക് വരുവാന്‍ സിഗ്നല്‍ കൊടുത്തു.
ആഗതന്‍ വലിയൊരു ട്രാവല്‍ ബാഗും തോളില്‍ തൂക്കിയിട്ട് വേച്ച് വേച്ച് വന്ന് ഡോക്ടറുടെ മുന്നിലിരുന്ന് ഷേയ്ക്ക് ഹാന്‍ഡ് കൊടുത്തു.
മുന്‍പ് കണ്ടിട്ടില്ലാത്ത അവതാരത്തെ സൂക്ഷിച്ചുനോക്കി ഡോ.അരുണാചലം. എവിടേന്ന് പൊട്ടിവീണതാണാവോ. ദൂരം ദിക്കിലെവിടേയോനിന്ന് വന്നിറങ്ങിയതാണെന്ന് ആ ട്രാവല്‍ ബാഗിലെ ഫ്ലൈറ്റ് ലഗേജ് ടാഗ് വ്യക്തമാക്കുന്നുണ്ട്. ഡോക്ടര്‍ മേശപ്പുറത്തുള്ള കണ്ണട ധരിച്ചു ഒന്നൂടെ ആ ടാഗില്‍ നോക്കി. ഓ അതുശെരി, നല്ല കണിയാണല്ലോ. വന്നത് ഒരു പ്രവാസിയാണ്. പക്ഷെ, ഈ പ്രവാസി എന്തിനാണാവോ വിമാനമിറങ്ങി നേരെ ഇങ്ങോട്ട് വെച്ചടിച്ചത്? അതും ഈ ഓണം കേറാമുക്കിലെ അത്ര ബിസിയല്ലാത്ത എന്നെ അന്വേഷിച്ച്? ഡോ. അരുണാചലം ആഗതന്റെ ക്ഷീണം വന്ന പാതിയടഞ്ഞ കണ്ണുകളില്‍ തറച്ചുനോക്കി ചിന്തിച്ചിരുന്നു.
'ഡോ? ഐ ആം ഫ്രം ഷാര്‍ജ. ഫ്ലൈറ്റിറങ്ങി നേരെ ഇങ്ങോട്ട് ടാക്സിപിടിച്ചു പോന്നു. ഡോക്ടറെ കാണാന്‍ തന്നെ'
'യാത്ര എപ്പടിയിരുന്ത്? സൗഖ്യാച്ചാ? യെന്നാ ഉടമ്പ്ക്ക് കെടച്ചത്?'
അപ്പോ ഈ ഡോ. അണ്ണാച്ചിയാല്ലേ. പ്രവാസി മനസ്സിലാക്കി. എല്ലാത്തിനും തലയാട്ടി.
'സാര്‍ അതു വന്ത്. നാന്‍ റൊമ്പ കുടിക്ക്ത്. തണ്ണി തണ്ണി.'
'യെന്നാ ശൊല്ല്ത്? തണ്ണി ഉടമ്പ്ക്ക് നല്ലത്. ജാസ്തി കുടിക്കണം. എനര്‍ജിക്ക് ബെസ്റ്റ്.'
'ഡോ. അന്ത തണ്ണിയല്ലൈ ഇന്ത തണ്ണി ഹോട്ട് തണ്ണി. സ്കോച്ച്, വിസ്കി, ബ്രാന്‍ഡി, റം, ജിന്‍, വോഡ്ക, ഷംബാഗിനി (ഷാമ്പെയിന്‍) അപ്പടി യെല്ലാ തണ്ണിവഹകളും കുടുകുടെ കുടിക്കും. ശീലമാച്ച് പോച്ച്. ഒബ്‌സെഷന്‍ ആച്ച്. നമ്മ ജോലിയേ ബാധിച്ചുപോച്ച്. കുടുംബം നാട്ടീപോച്ച്. തണ്ണിയടി മട്ടും താന്‍ നമ്മ വേലൈ.'
ഒറ്റശ്വാസത്തില്‍ സംഗതി പറഞ്ഞിട്ട് ആഗതന്‍ ബാഗുതുറന്ന് പാതിനിറഞ്ഞ ബിയര്‍ കുപ്പിയെടുത്ത് മോന്തി നെടുവീര്‍പ്പിട്ടു. ഡോ.അരുണാചലം വാപൊളിച്ച് അത് തടഞ്ഞു.
'സെരി, സെരി. യെന്നാ ഉങ്കള്‍ പേര്‍?'
'മൈ നെയിം ഈസ് കുഞ്ഞുകുഞ്ഞുകുറുപ്പ്. നാട്ടാരും സ്നേഹിതരും പിന്നെ ആരാധകരും കെ.കെ.കുറുപ്പ് എന്നു വിളിക്കും.'
'ഐസി. അപ്പോ മിസ്റ്റര്‍ കെ.കെ.കു ഒരു കലാകാരനാണോ? ആരാധകരെന്ന് ശൊല്ലിയത്?'
'ഡോ.. ഞാന്‍ എഴുത്തുകാരനാ. കമ്പ്യൂട്ടറിലൂടെ എഴുതി പ്രസാധകര്‍ വഴി ബുക്കിറക്കി ആരാധകരെ പ്രീതിപ്പെടുത്തുന്ന നവറൈറ്റര്‍. ബട്ട് ജോലി വേറെയുണ്ട്. എഴുത്തിന് ഇന്ത തണ്ണിയടി ബെസ്റ്റ്, എന്നാല്‍ ജോലിക്ക് തണ്ണിയടി വേഴ്സ്റ്റ്..! എന്നെ രക്ഷിക്കണം സാര്‍..'
ഡോ.അരുണാചലം താടിചൊറിഞ്ഞ് ചിന്താമഗ്നനായിരുന്നു. മേശപ്പുറത്തെ ബെല്ലമര്‍ത്തി. ഉടനെ അഴകിന്‍ ധാമം പോലെ നഴ്സ് യുവതി പ്രത്യക്ഷപ്പെട്ടു. കെ.കെ.കു ഗാന്ധിക്കണ്ണടയിലൂടെ ഉണ്ടക്കണ്ണു തള്ളിച്ച് അവളെ നോക്കി. നഴ്സ് ഒരു കടക്കണ്ണെറിഞ്ഞ് അരികില്‍ നിന്നും വിട്ട് നിന്നു.
'സൂസീ, നമ്മുടെ ഇന്‍പേഷ്യന്റ്സ് റൂം അറേഞ്ച് ചെയ്യ്വാ. നല്ല ബെസ്റ്റ് മുറി തന്നെ വേണം. ഇത് നമ്മ മുഖ്യമാന ഗസ്റ്റ് കം പേഷ്യന്റ്. വോക്കെ?'
'സൂസീ...' കുഞ്ഞുകുഞ്ഞുകുറുപ്പിന്റെ വായയിലൂടെ കാറ്റ് ശൂന്ന് ഇങ്ങനെ മന്ത്രിച്ചുപോയി അലിഞ്ഞു. സൂസി ഉടന്‍ മുറിവിട്ടു പോയി.
'മിസ്റ്റര്‍ കെ.കെ.കു. ഒരു വീക്ക് ഇങ്കെ നീങ്കള്‍ അഡ്മിറ്റാവണം. നാന്‍ ഉങ്കള്‍ തണ്ണിയടി കമ്പ്ലീറ്റ് ഡിലീറ്റാക്കി തറും. പ്രോമിസ്. ഓക്കെ?'
'സാര്‍.. ഒരു വീക്കല്ല ഒരു ഇയര്‍ വേണേല്‍ ഇങ്ക നാന്‍ കെടക്കാം. തണ്ണിയടി പോണേല്‍ പോട്ട്.'
കുഞ്ഞുകുഞ്ഞുകുറുപ്പ് ചാടിയെണീറ്റ് ബാഗ് തുറന്ന് ഒരുകെട്ട് കറന്‍സിയെടുത്ത് മേശപ്പുറത്ത് വെച്ചു. കൂടെ ഈയ്യിടെ പ്രസിദ്ധീകരിച്ച തന്റെ നോവലും..
(തുടരും..)
ഒരു ചെറുതുടരന്‍ കഥ പോസ്റ്റുന്നൂ...
ReplyDeleteഞാന്‍ ഒരു തേങ്ങ അടിച്ചിട്ട് പോകുന്നു.വായിച്ചിട്ട് അഭിപ്രായവുമായി ഉടന്‍ വരാം.
ReplyDelete(((((ഠേ))))))
ചുമ്മാ സസ്പെന്‍സാക്കാതെ ബാക്കി കൂടെ ഇട് മാഷേ. കമ്പ്യൂട്ടറിലൂടെ എഴുതി പ്രസാധകര്‍ വഴി പുസ്തകമിറക്കുന്ന, ചെംബാഗിനിയൊക്കെ മടമടാന്ന് അകത്താക്കുന്ന വീരന്‍ ആരാണപ്പാ ? പുസ്തകമിറങ്ങാന്‍ താമസിക്കുന്നതുകൊണ്ട് ഏറു ഹറാമായിട്ടുള്ള പരിപാടിയൊക്കെ തുടങ്ങിയോ ?
ReplyDeleteഞാന്‍ വിട്ടൂ....
തുടരന്‍ കിടിലനാവുന്നു!!!
ReplyDeleteഎന്തെങ്കിലുമൊക്കെ സംഭവിക്കും...
ഉടന്‍പോരട്ടെ, അടുത്ത എപ്പിഡോസ്!!!!
ദുബായിലല്ല ഇപ്പോള്‍, അല്ലേ?
ReplyDeleteനന്നായി!!
ബുക്കിറക്കിയ ബുള്‍ഗാനുള്ള ഒരു ബ്ലോഗര്‍ കള്ളികുടി നിര്‍ത്താനായി അടുത്തിടെ തൃശൂരടുത്തൊരാശുപത്രിയില്‍ ചികിത്സക്ക് വന്ന് നാട്ടുകാരെ മൊത്തം കള്ളുകുടിപ്പിച്ച് കുടി നിര്‍ത്താനാകാതെ ചികിത്സ നിര്‍ത്തിപോയിരുന്നു.. അത് താനോയിത്..
ReplyDeleteനോവല്‍ വായിക്കാനുള്ള കൂലിയാവും,പുറത്തെടുത്തുവച്ച ഒരു കെട്ട് കറന്‍സി.
ReplyDeleteചിലരെന്നെ വിളിച്ചു ചോദിച്ചു, ഇത് നമ്മടെ ആ ആളല്ലേന്നൊക്കെ!!
ReplyDeleteസത്യായിട്ടും ഇക്കഥ തികച്ചും സാങ്കല്‍പികം മാത്രം. ഇതിലെ കഥാസന്ദര്‍ഭമോ കഥാപാത്രങ്ങള്‍ക്കോ ജീവിച്ചിരിക്കുന്നവരുമായോ അല്ലാത്തവരുമായോ സാമ്യത തോന്നുന്നെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രം മാത്രം.. :)
അപ്പോ ഞാന്‍ ഇതങ്ങട്ട് തുടരട്ടെ? ഒരു ഭാഗത്തോടെ തീര്‍ത്തോളാം. ഇങ്ങള് പറഞ്ഞോളീന്‍..?
:)
ചെറുതുടരന്‍ തുടരട്ടെ....
ReplyDeleteകൊല്ലാം. അപ്പോൾ പോന്നോട്ടേ അടുത്ത ഭാഗം
ReplyDeletekatha vaayichhu ishttapettu....ini thuderbhaagam postumpozhekkum varaam..
ReplyDeleteസിജൂ, ഇത് ശരിയാണേയ്..........
ReplyDeleteഏറനാടാ, ഇത് കിടിലന്‍ തന്നെ ആവട്ടെ. കെ.കെ.കുറുപ്പ് ഷാര്‍ജയാണല്ലേ.. അച്ചച്ചാ. എന്തായാലും അങ്ങേരുടെ കുടി മാറ്റണം. അല്ല പിന്നെ. ;)
ഇനി ഞാനെങ്ങാണോ ദൈവമേ! എങ്കില്‍ മൂഞ്ചണം മാപ്ലാരെ#..ഞാന്‍ പണ്ടും അടിക്കും, ഇപ്പോഴും അടിക്കും, പക്ഷെ സ്വന്തം കാശോണ്ടാ.....ഏതേലും പുമക്കള്‍ക്ക് പ്രശ്നം ഉണ്ടേങ്കില്‍ മൂഞ്ചിക്കോ@
ReplyDeleteകുറുമാന്‍?????? ഇതില്‍ കുറുമാന്‍ ഉണ്ടെന്ന് കുറുമാന്‍ വന്ന് തെറിയഭിഷേകം ചെയ്തുപോയത് ഞാനിപ്പഴാ കണ്ടതേയ്.. !
ReplyDeleteകുറുമാന്‍ മുകളില്‍ പറഞ്ഞ തെറികമന്റ് ഞാന്‍ അനുമോദനമായിട്ട് എടുത്തിരിക്കുന്നു. കളയാന്‍ മനസ്സ് വരുന്നില്ല. :)
This comment has been removed by the author.
ReplyDeleteഎറൂ .... ബാക്കി വായിക്കട്ടെ !!
ReplyDelete