റിപ് വാന്‍ വിങ്കിള്‍ കഥ കേട്ടിട്ടില്ലേ കൂട്ടരേ? ഒരുപാട് വര്‍ഷം ഉറങ്ങിപ്പോയ കക്ഷി ഉറങ്ങി എഴുന്നേറ്റ് നോക്കുമ്പോള്‍ തന്റെ സ്ഥാവകജംഗമ വസ്തുക്കള്‍ എല്ലാം തുരുമ്പുപിടിച്ചു പോയിരിക്കുന്നതും ഉറങ്ങിയത് ഇന്നലെ അല്ലെ എന്നയാള്‍ കരുതിയതും?
അതുപോലെ അല്ലെങ്കിലും എനിക്കും ഒരു പറ്റല്‍ പറ്റി..!
ഇപ്രാവശ്യം നാട്ടില്‍ അവധിക്കു പോയപ്പോള്‍ (കൊല്ലത്തില്‍ ഒരിക്കല്‍ കിട്ടുന്ന പരോള്‍ ) വീട്ടിലെ പഴയ തറവാട്ട് മേശ തുറന്നപ്പോള്‍ കിട്ടിയ രണ്ട് 25 പൈസ നാണയതുട്ടുകള്‍ ഞാന്‍ കീശയിലിട്ടു. വേറൊന്നിനും വേണ്ടിയല്ല. പുറത്തിറങ്ങിയാല്‍ ഏതു കടക്കാരനും ചില്ലറ വല്ലതും ചോദിക്കുക പതിവാണ്. അപ്പോള്‍ കൊടുക്കാന്‍ വേണ്ടിയാണ് മുന്‍കരുതല്‍ എടുത്തത് പാരയായി!
പൂവാട്ടുപറമ്പില്‍ നിന്നും പെരുമണ്ണയിലേക്ക് തിരിയുന്ന പാതയുടെ ഒരത്തെ പെട്ടിക്കടയില്‍ നിന്നും മോരുവെള്ളം കുടിച്ചപ്പോള്‍ എത്രയായി എന്ന് ചോദിച്ചു. മൂന്നര ഉറുപ്യയായി.
ഞാന്‍ കൂള്‍ ആയി മൂന്ന്‍ ഒരു രൂപയും കൂടെ രണ്ട് 25 പൈസ നാണയതുട്ടുകളും കടക്കാരന് നേരെ നീട്ടി. അയാള്‍ വികലമായി ചിരിച്ചു. അവിടെ വെടിപറഞ്ഞിരിക്കുന്ന രണ്ട് വൃദ്ധരും ചിരിയോ ചിരി. എനിക്ക് കാര്യം മനസ്സിലായില്ല.
"25 പൈസ നാണയം സര്‍ക്കാര്‍ എന്നേ നിറുത്തിയത് അറിഞ്ഞില്ലേ കോയാ?"
"ഇല്ല! എപ്പോ?" - ഞാന്‍ കടക്കാരനോട് ചോദിച്ചു.
"ഇങ്ങള്‍ക്ക് സുഖല്ലേ? അല്ലാ വട്ടാണോ?" - എന്ന് അയാള്‍ ചോദിച്ചില്ലെങ്കിലും എനിക്കങ്ങനെ ആ മുഖത്ത് നിന്നും വായിച്ച് എടുക്കാന്‍ പറ്റി.
"ക്ഷമിക്കണം. ഞാന്‍ കൊല്ലത്തില്‍ ഒരിക്കല്‍ നാട്ടില്‍ വന്നുപോകുന്ന പരേതന്‍ (സോറി) പ്രവാസി ആണ് ഏട്ടാ.. നാട്ടിലെ മാറ്റങ്ങള്‍ ഒന്നും അറിഞ്ഞില്ല. ഏതായാലും ഇത് വെച്ചോളൂ.. സ്മാരകം ആയ സാധനം അല്ലേ.."
ഞാന്‍ മുന്‍കൂര്‍ ജാമ്യം എടുത്തു തടി കൈച്ചില്‍ ആക്കി അവിടെ നിന്നും നടന്നു.

നാട്ടിലെ അനുഭവം.
ReplyDeleteഹ..ഹ് അയാളു പറഞ്ഞതു നേരാ...
ReplyDeleteന്നിട്ട് വേറേ പൈസ കൊടുത്തോ അതോ കടം പറഞ്ഞോ ?
ReplyDelete:)
ReplyDeleteഅടുത്ത വരവില്‍ എന്തൊക്കെ ഏതൊക്കെ നിര്‍ത്തല്‍ ചെയ്തു എന്ന് ചോദിച്ചറിയണേ..
ReplyDeleteതീര്‍ച്ചയായും. സുഖം ആണോ? കുറെ നാള്‍ ആയല്ലോ കണ്ടിട്ടും കേട്ടിട്ടും. ഭാവുകങ്ങള്‍ നേരുന്നു.
Deleteസാരമില്ല. ഇത്രയല്ലേ പറ്റിയോള്ളൂ എന്ന് സമാധാനിക്കാം .
ReplyDeleteഇനി ഒരിക്കല്‍ വരുമ്പോ നാട് തന്നെ കാണില്ല.
" സര്‍ക്കാര്‍ ഒക്കെ വേള്‍ഡ് ബാങ്കിന് തൂക്കി വിറ്റു. അവര് ഒക്കെ പെറുക്കി കെട്ടി കൊണ്ടുപോയി . അതറിഞ്ഞില്ലേ കോയ ??"
25 പൈസ എടുത്തു വെയ്ക്കാമായിരുന്നില്ലേ.. കുറേകാലം കഴിയുമ്പോള്‍ പറയാം, പണ്ടത്തെ പൈസയാണെന്ന്..
ReplyDeleteശരിയാ മാഷേ. ഇപ്പോ 25 പൈസയ്ക്ക് ഒരു വിലയുമില്ല. കുട്ടിക്കാലത്ത് സ്കൂളില്‍ പഠിയ്ക്കുന്ന കാലത്ത് 25 പൈസ ഒരു വലിയ സംഭവമായിരുന്നു
ReplyDelete