Tuesday, 28 May 2013

ചാറ്റ് കൊടുങ്കാറ്റ്

വര്‍ഷങ്ങളായിട്ട്‌ എന്നും അയാള്‍ ഇന്റര്‍നെറ്റില്‍ അവളെ തിരഞ്ഞു. എവിടേയും അയാള്‍ക്ക് അവളെ കാണാന്‍ കഴിഞ്ഞില്ല. ഫേസ്ബുക്കില്‍ അവളുടെ കൂട്ടുകാരിയെ കിട്ടി. അവളുമായി അയാള്‍ ചാറ്റ് ചെയ്തു. കൂട്ടുകാരിയും അവളെ കുറിച്ച് അയാളോട് പറയാന്‍ കൂട്ടാക്കിയില്ല. അയാള്‍ ദേഷ്യപ്പെട്ട് കൂട്ടുകാരിയെ ബ്ലോക്ക് ചെയ്തു.

അതിനു ശേഷം അയാള്‍ തേടിനടന്ന അവള്‍ ഒരു ഈമെയില്‍ രൂപത്തില്‍ ഒരുനാള്‍ വന്നു! “ഏട്ടാ എന്തിനാ നമ്മുടെ സ്വകാര്യങ്ങള്‍ നിങ്ങള്‍ കൂട്ടുകാരിയുമായി ചാറ്റ് ചെയ്തത്?” പിന്നീട് അയാളും അവളും മെയില്‍ വഴി വീണ്ടും അടുത്തു. അയാള്‍ ആ കൂട്ടുകാരിക്ക് മനസ്സില്‍ നന്ദി പറഞ്ഞു.

ഫേസ്ബുക്ക് മുതലാളിക്ക് അയാള്‍ ജയ്‌ വിളിച്ചുപോയി.

ഒന്ന് കാണാന്‍ കൊതിയായി എന്നറിയിച്ച അയാളോട് അവള്‍ ഇനി ഒരിക്കലും കാണരുത് എന്നറിയിച്ചു. എന്നിട്ടും അയാള്‍ അവളെ പോയി കണ്ടു. അവള്‍ ഞെട്ടി. ഇത്രയും കാലം ഏട്ടന്‍ എവിടെ ആയിരുന്നു എന്നൊക്കെ കയര്‍ത്തു. താന്‍ അങ്ങനെ ഈമെയിലുകള്‍ അയച്ചിട്ടില്ല എന്നവള്‍ നിരാകരിച്ചു. അയാള്‍ ഞെട്ടി. 

"ഏതായാലും വന്നതല്ലേ.. ഏട്ടന് ഞാന്‍ രണ്ടുപേരെ പരിചയപ്പെടുത്താം."

അവള്‍ അയാളെ തന്‍റെ ഭര്‍ത്താവിനും മകള്‍ക്കും പരിചയപ്പെടുത്തികൊടുത്തു! 

“ഇത് എന്‍റെ ആദ്യഭര്‍ത്താവ്. ആരോ എന്‍റെ പേരില്‍ അയച്ച മെയിലുകള്‍ കിട്ടിയിട്ട് വന്നതാ..” 

അയാളുടെ മനസ്സില്‍ അവളുടെ കൂട്ടുകാരി ചാറ്റ് കൊടുങ്കാറ്റ് ആയി തെളിഞ്ഞു.


ഫേസ്ബുക്ക് മുതലാളിക്ക് മൂര്‍ദാബാദ് വിളിച്ചുകൊണ്ട് അയാള്‍ അവിടെ നിന്നും തിരികെ പോയി.

11 comments:

  1. ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരു കഥ നിങ്ങള്‍ക്കായ്

    ReplyDelete
  2. പച്ചയായ ജീവിതം!

    ReplyDelete
  3. ജയ് വിളിച്ചും മൂര്‍ദാബാദ് വിളിച്ചും.......

    ReplyDelete
    Replies
    1. നന്ദി തങ്കപ്പേട്ടാ

      Delete
  4. ആ കൂട്ടുകാരി പുലി ആണല്ലോ ... എല്ലാം പങ്കു വെച്ച് അവസാനം മുങ്ങി ല്ലേ

    ReplyDelete
    Replies
    1. ആ കൂട്ടുകാരി ആണ് കൂട്ട് കാരി

      Delete
  5. ഓണ്‍ലൈന്‍

    ReplyDelete
  6. ഇതൊക്കെ ഇങ്ങനായാണ്, വെറും ഓൺലൈനിലെ പച്ച ലൈറ്റുകൾ

    ReplyDelete
  7. The King Casino: The New King & The World of Gaming
    The King Casino is the new place where the 출장안마 real money gambling is legal in 바카라사이트 Florida and 출장안마 Pennsylvania. We deccasino love the new casino. We've got some https://jancasino.com/review/merit-casino/ great

    ReplyDelete

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com