വീട്ടില്‍ ഒരു പണിക്കാരിക്കുട്ടിയെ വേണമെന്ന് ഉമ്മ തെങുകയറ്റക്കാരന്‍ നാടിക്കനോട് പറഞ്ഞൊരാഴ്‌ച ആയതേയുള്ളൂ. എണ്ണ തേയ്‌ക്കാത്ത പാറിപ്പറക്കുന്ന ചെമ്പന്‍ മുടിയുള്ള എണ്ണക്കറുപ്പ് നിറമുള്ള മെലിഞ്ഞൊരു പെണ്‍കുട്ടിയേയും കൊണ്ട് കുപ്പായമിടാത്ത ഒരു പണിക്കന്‍ വീട്ടുമുറ്റത്തെത്തി ഭവ്യതയോടെ നിന്നു. മുഷിഞ്ഞ പുള്ളികുപ്പായവും അറ്റം കീറിനൂലെടുത്തൊരു പാവാടയുമിട്ട പെണ്‍കുട്ടിയുടെ മുഖത്ത് അമ്പരപ്പ് മായുന്നില്ല. ആദ്യമായിട്ടാണ് ടൗണിലെത്തുന്നതെന്ന് വിളിച്ചോതുന്ന നോട്ടം ആ മഞ്ഞക്കണ്ണുകളില്‍.. കുളിച്ചിട്ട് ഒരു നാലുനാള്‍ എങ്കിലുമായിക്കാണണം. ഒരു മാറാപ്പുകെട്ടും താങിപ്പിടിച്ചാണ് നില്‍പ്..
പണിക്കന്റെ മുരടനക്കം കേട്ട് ഉമ്മ ഉമ്മറകോലയിലേക്ക് ചെന്നു. പിറകേ സലീമും. പണിക്കന്‍ വന്ന കാര്യമറിയിച്ചു. മകളാണ് പേര് ലക്ഷ്‌മി. വയസ്സെത്രയായി എന്ന് ചോദിച്ചപ്പോള്‍ തലചൊറിഞ്ഞുകൊണ്ട് ഒരൂഹം പറഞ്ഞു പണിക്കന്‍. പതിനാല് തികയാറായിട്ടില്ല. എന്തുപണിയും ചെയ്യും, എല്ലുമുറിയെ പണിയെടുക്കും എന്നു ഗ്യാരന്റിയും മോളെകുറിച്ച് പണിക്കന്‍ കൊടുത്തു. ആദ്യായിട്ടാണ് വീട്ടുപണിക്ക് വിടുന്നതത്രെ. കഞ്ഞികുടിക്ക് വകയില്ലാത്തതിനാലാണ് മനസ്സില്ലാമനസ്സോടെ പുറത്തേക്ക് കൊണ്ടുവരുന്നത്. നാലാം ക്ലാസ്സില്‍ തോറ്റതിനാല്‍ പഠിപ്പും മതിയാക്കിച്ചു.
ലക്ഷ്‌മി എന്ന പണിക്കക്കുട്ടി സലീമിനെ തുറിച്ചുനോക്കിനിന്നു. സലീം അറപ്പോടെ തിരിച്ചും.. രണ്ടുപേരും സമപ്രായക്കാരാണ്. ഉമ്മ അഭിമുഖ പരീക്ഷ മതിയാക്കി കൂലിയും ഉറപ്പിച്ച് പുതിയ വേലക്കാരിയെ അടുക്കളയിലേക്ക് വിളിച്ചുകൊണ്ടുപോയി. വീട്ടില്‍ കയറുന്നതിനും മുന്നെ മുറ്റത്തുനില്‍ക്കുന്ന പണിക്കനെ വ്യസനത്തോടെ ലക്ഷ്മി തിരിഞ്ഞുനോക്കി. അച്ഛന്റേയും മകളുടേയും കണ്ണുകള്‍ നിറഞ്ഞത് സലിം ശ്രദ്ധിച്ചു. പണിക്കന്‍ തോളിലെ തോറ്ത്തെടുത്ത് കണ്ണുതുടച്ച് പടിയിറങിപോയി.
(തുടരും..)
പ്രിയകൂട്ടുകാരേ... ഒരു കഥ സമര്‍പ്പിക്കുന്നു ("ലക്ഷ്‌മീ-ശ്രീദേവീ-ചരിതമാനസം.")സമയക്കുറവിനാല്‍ മുഴുവന്‍ ഇടാനായില്ല. ബാക്കി രചനയില്‍.. സ്നേഹത്തോടെ..,
ReplyDeleteബാക്കി വായിക്കാന്‍ തിടുക്കമായി....
ReplyDeleteവേഗം പോസ്റ്റണേ....
ലക്ഷ്മികുട്ടി ചരിതങ്ങള്‍ പോരട്ടെ....
:)
നാട്ടില്‍ പോകുന്നതിനിടക്ക് തുടരന്‍
ReplyDeleteബാക്കി എപ്പോ പോസ്റ്റും മാഷെ?
ബെക്കായിക്കോട്ടെ! :)
-സുല്‍
പ്രിയകൂട്ടുകാരാ,
ReplyDeleteബാക്കിയൂടെ പോരട്ടെ.:)
ഏറനാടന്‍ജീ...
ReplyDeleteബാക്കി എഴുതൂ മാഷേ...
:)
ഏറനാടാ,
ReplyDeleteവീണ്ടും തുടങ്ങിയ ബ്ലോഗില്‍ ചെറിയ നുറുങ്ങുമായെത്തിയല്ലേ :) ഇത് സസ്പെന്‍സില്‍ കൊണ്ടുപോയി നിര്‍ത്തിയല്ലോ :)
ഇത് അനീതിയാണ്,ഈ പാതിവഴിക്ക് നിര്‍ത്തിയത്...
ReplyDeleteഅതിനാല്‍ നിങ്ങടെ ബ്ളോഗിനു മുന്നില്‍ നിരാഹാര കുത്തിയിരിപ്പ് (കുത്തിതിരുപ്പല്ലാട്ടോ!)സത്യാഗ്രഹം പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു.ഇതേ അഭിപ്രായമുള്ളവര്‍ക്ക് ഈ ഒാലഷെഡിണ്റ്റെ പടിഞ്ഞാറെ ഭാഗത്ത് ഭക്ഷണം ഒരുക്കിയിരിക്കുന്ന വിവരം സന്തോഷപൂര്‍വ്വം അറിയിച്ചു കൊള്ളുന്നു.കഴിച്ചവര്‍ കഴിച്ചവര്‍ ഈ സമരപന്തലിലേക്ക് കയറി ഇരിക്കുവാന്‍ താല്‍പ്പര്യപ്പെടുന്നു.
പ്രിയപ്പെട്ട നാട്ടുക്കാരാ..ഏറനാടാ....
ReplyDeleteലക്ഷ്‌മിക്കുട്ടിയുടെ കഥ.....അസ്സലായി എന്ന് പറയുന്നില്ല..കാരണം അസ്സലാക്കാന്‍ പോകുന്നതല്ലേയുള്ളു...പിന്നെ പറയാന്‍ വാക്കുകള്‍ കിട്ടിയില്ലെങ്കിലോ......
തുടരട്ടെ ആ നോവിന്‍ യാത്രാ...
എഴുതുക ആ കണ്ണീരിന്‍ കഥ
മുന്നിലുള്ള മാപ്ല പറയുബോലെ ...ഞങ്ങക്കും ബാണം ഈ കഥ.
അഭിനന്ദനങ്ങള്‍
നന്‍മകള്‍ നേരുന്നു
അടുത്തത് പോരട്ടെ..
ReplyDeleteനല്ല നാട്ടൂക്കാരാ...കൂട്ടുക്കാരാ..ഏറനാടാ..
ReplyDeleteതുടരും എന്ന ആ വാക്കുകള്‍ എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു....എന്താ എത്ര താമസം....ലക്ഷ്‌മി കുട്ടിയുടെ കഥ എന്തായി..??
അതോ കഥ ലൈവാണോ...നാട്ടുക്കാരാ...??
അതോ സലീം..ലീവ് തീര്‍ന്ന് മടങ്ങി പോയോ..??
പ്രതീക്ഷയോടെ കാത്തിരിക്കുന്നു..
നന്‍മകള്‍ നേരുന്നു.
ദേ.. എല്ലവരോടുമായിട്ടാ പറേണത്.. ലക്ഷ്മിയുടെ കഥ ഇട്ടിരിക്കുന്നു. ഇനിയാരും വിഷമിക്കേണ്ടാട്ടോ. വന്നു വായിച്ചോളൂന്നേയ്.. :)
ReplyDeleteരസം പിടിച്ചു.സിനേഹത്തോടെ......
ReplyDelete