കല്ലായ് സ്കൂളിന്‍റെ അരികിലെ പൊതുടാപ്പിലെ വെള്ളം എടുത്ത് നില്‍ക്കുന്ന നാട്ടിലെ പല പ്രായത്തിലും കോലത്തിലും ഉള്ള പെണ്ണുങ്ങളെ അവന്‍ അറിയിച്ചു.
"നമ്മുടെ ഹംസാജീടെ മോന് ഇത്തിസലാതില്‍* പണിയായി."
അവര്‍ ഒന്നടങ്കം ചോദ്യം: "ഏത് ? ആ സില്‍മാപിരാന്തന്‍ മോനോ?"
അവന്‍ അതെ എന്ന് തലകുലുക്കി. അപ്പോള്‍ പെണ്ണുങ്ങള്‍ മൂക്കത്ത് വിരല്‍ വെച്ച് പറയുകയാ..
"ഇതാ പടച്ചോന്റെ കളി.
സില്‍മ തലയില്‍ വെച്ച് കണ്ട സില്‍മാക്കാരുടെ മൂട്ടില് നടന്ന ചെക്കനല്ലേ..
ഇനി ഇള്ളകാലം കുത്തിരുന്ന് കൊറെ ഇത്തി-സലാത്ത് * ചൊല്ലിക്കോട്ടേ!!
മനുഷ്യന്‍റെ കാര്യം ഇത്തിസലാത്ത് ആക്കാന്‍ പടച്ചോന്‍ തന്നെ വിചാരിക്കണം!"
മരിച്ചുപോയ എട്ടുമറിയാത്തയുടെ മൂത്ത മോള്‍ എട്ടുപാത്തുമ്മ കണ്ണ് നിറഞ്ഞത് തട്ടം കൊണ്ട് തുടച്ച് മൂക്ക് ചീറ്റി ഗദ്ഗദം.
"ഇന്‍റെ മോന്‍ (എട്ടു) യൂസഫിനും പടച്ചോന്‍ ഒരു ഇത്തി-സലാത്ത് തോന്നിപ്പിക്കട്ടെ.
ഇന്നാള് ഇബടെ വന്ന സര്‍ക്കസ്സാളുകള്‍ കുറ്റിം പറിച്ച് പോയപ്പം ഓനും കൂടെ പോയതാ. രാജസ്ഥാനിലോ മറ്റോ എത്തി എന്ന് ഒരു കാര്‍ഡ് വന്നിട്ട് കൊല്ലം മൂന്ന്‍ കയിഞ്ഞു."
ഫിര്‍സു സഹായിക്കാന്‍ വേണ്ടി വെള്ളം നിറച്ച അലൂമിനിയകുടം താങ്ങി അവരുടെ തലയില്‍ വെച്ചു കൊടുത്തു. ആ ഭാരവും കൊണ്ട് ചരിഞ്ഞു നടക്കുമ്പോള്‍ എട്ടുപാത്തുമ്മ പറഞ്ഞു :
"പടച്ചോനേ ഇജ്ജ് ഓനും ഒരു ഇത്തി-സലാത്ത് കൊടുക്ക്!"
ഫിര്‍സു എത്ര ശ്രമിച്ചിട്ടും അവരുടെ മനസ്സിലെ "ഇത്തി-സലാത്ത് " തിരുത്താന്‍ ആയില്ലത്രേ!
കൊല്ലത്തില്‍ ഒരിക്കല്‍ കിട്ടുന്ന പരോളില്‍ നാട്ടിലേക്ക് പോകാന്‍ ഇനി എനിക്ക് മൂന്ന്‍ ദിനങ്ങള്‍ മാത്രം. അന്നേരം ഈ സംഭവം വെറുതെ ഓര്‍ത്തു. അത് നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.
ഇനി ഞാന്‍ തന്നെ അവരുടെ "സലാത്ത്" തിരുത്തണം എന്നോര്‍ക്കുമ്പോള്‍ ...
* ഇത്തിസലാത്ത് = യു.എ.ഇ ടെലികോം കമ്പനി
* സലാത്ത് ചൊല്ലല്‍ = മുസ്ലീങ്ങള്‍ ദൈവത്തോട് ചൊല്ലുന്ന ഒരു പ്രാര്‍ത്ഥന (അറബിയില്‍ )
* ഇത്തിസലാത്ത് = യു.എ.ഇ ടെലികോം കമ്പനി
* സലാത്ത് ചൊല്ലല്‍ = മുസ്ലീങ്ങള്‍ ദൈവത്തോട് ചൊല്ലുന്ന ഒരു പ്രാര്‍ത്ഥന (അറബിയില്‍ )
ഒരു പണി തന്ന പണി!
ReplyDeleteArabi bhashayude oru hikkumath patticha pani.
ReplyDelete@Asmo Ikka: ആദ്യ കമന്റ്റ് ഇക്ക വക തന്നു അനുഗ്രഹിച്ചതിന് നന്ദി. നമസ്കാരം.
ReplyDeleteഭാഷയിലുള്ള അജ്ഞത കാരണം പൂർണ്ണമായി ആസ്വദിക്കാൻ കഴിഞ്ഞില്ല. എന്നാലും നാട്ടിലെ പൊതുപൈപ്പിന്മൂട്ടിൽ ഒന്നു പോയ്‌വന്നു.
ReplyDeleteഅതെ.
ReplyDeleteഇത്തി - സലാത്തിന്റെ അർത്ഥം ഒരു നക്ഷത്രചിഹ്നമിട്ട് താഴെ കൊടുത്താൽ നന്നായിരുന്നു.
:)
ReplyDeleteഹ ഹ ! ഈ ഇത്തിസലാത്തിന്റെ ഒരു കാര്യമേ !
ReplyDelete:)
ReplyDeleteശരിക്കും അവരുടെ മനസ്സിലെ ഇത്തിസലാത്ത് എന്തായിരുന്നു?
പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് എന്താണ് ഈ 'ഇത്തിസലാത്ത്' എന്നതും എന്തരാണാ 'സലാത്ത്' എന്നതും താഴെ നക്ഷത്രം വെച്ച് ഇട്ടിരിക്കുന്നു.
ReplyDeleteഅപ്പോള്‍ ഇനി വായിച്ചോളൂ.. :)
ആഹ്..ഹ്ഹ്ഹ്..കൊള്ളാല്ലൊ ഈ സലാത്ത്
ReplyDelete'സില്‍മാപിരാന്തന്‍ മോനേ' നല്ലൊരു അവധിക്കാലം ആശംസിക്കുന്നു..
ReplyDeleteഎട്ടുപാത്തുമ്മയെ കാണാന്‍ മറക്കണ്ട....:)
ഹ ഹ കൊള്ളാം!
ReplyDeletesaali........ 8 yousuf ippol MARHOOM 8 yousafaanutto?
ReplyDeleteഅത്ഭുതം! ഇതിലെ കഥാപാത്രമായ 'ഫിര്‍സു' ഇതാ ഇവിടെ അനോണി ആയി അഭിപ്രായം ഇട്ടിരിക്കുന്നു. അവന്‍ ഓര്‍ക്കൂട്ടില്‍ സ്ക്രാപായി എന്നെ അറിയിച്ചു. സന്തോഷായി.
ReplyDeleteetisalat ന്റെ നാടന്‍ ഭാഷ്യം കലക്കി..
ReplyDeletenannaayittund.aashamsakal.
ReplyDelete