ജീവിതത്തില്‍ ആദ്യമായി ഒരു കുതിര എന്‍റെ കാലിനടിയിലൂടെ കടന്നുപോയി!
അല്ല.
ആദ്യമായി കുതിരയുടെ മുകളിലൂടെ 'ഹൈജംപ്' ചെയ്ത ആള്‍ ആയി ഞാന്‍ !!
ഖലീഫ പാര്‍ക്കില്‍ കണ്ട കുതിരയുടെ മുകളില്‍ കയറാന്‍ പൂതിയായപ്പോള്‍ അതിനെ പിടിച്ചുനില്‍ക്കുന്ന അറബിചെക്കനെ സോപ്പിട്ട് മുകളില്‍ കയറാന്‍ ശ്രമിച്ച എന്‍റെ ഭാരം സഹിക്കാനാവാതെ കുതിര ചെരിഞ്ഞു നിന്നു. ഞാന്‍ ഒരു ഊക്കില്‍ മറ്റേ കാല്‍ അപ്പുറത്തേക്ക് വെച്ചതും ഇപ്പറത്തെ കാല്‍ ഉയര്‍ന്നതും, പിന്നെ കുതിരയെ തൊടാതെ 'റ' വട്ടത്തില്‍ ശൂം എന്ന് വായുവിലൂടെ അപ്പുറത്തെ പുല്ലിലേക്ക് കൂപ്പു കുത്തിയതും പെട്ടെന്ന്‍ കഴിഞ്ഞു.
(ആരും ഇത് ശ്രമിക്കരുത്. ഞാന്‍ അറിഞ്ഞുകൊണ്ട് ചെയ്തതല്ല.)
അതിനു ശേഷം ആ കുതിര പല്ല് കാട്ടി ഇടയ്ക്കിടെ ചിരിച്ചു നില്‍ക്കുന്നത് കണ്ടു മോന്ത അടക്കി ഒന്ന് കൊടുക്കാന്‍ തോന്നിപ്പോയി.
വല്ലാത്ത കുതിര!
ReplyDeleteഹ ഹ
ReplyDeleteകുതിര എടുത്തിട്ട് തോഴിക്കാഞ്ഞത് നന്നായി!!
വല്ലാത്തകുതര!!
ReplyDeleteആളെക്കുതര്യാക്ക്‍ണ കുതര!!
അപ്പൊ കാലെടുത്തു വച്ചതൊക്കെ ഓര്‍മ്മയുണ്ട് അല്ലേ സാധാരണ തുടക്കം മാത്രമെ ഓര്‍മ്മ കാണൂ ബാക്കിയെല്ലാം നിലത്തുകിടന്നാലോചിച്ചുണ്ടാക്കുന്നവയായിരിക്കും
ReplyDelete:)
നല്ല കുതിര തന്നെ. ആളെ കുതിര ആക്കിയില്ലേ?
ReplyDeleteകുതിരയുടെ പല്ല് കാട്ടിയുള്ള ചിരി ഇവിടിരുന്നേ കാണാം.
ReplyDeleteaa kuthirakku kombundo ennu nookkiyo?
ReplyDeleteഒട്ടകപുറത്തുനിന്നവാത്തത് ഭാഗ്യമായി....കൊള്ളാം
ReplyDeleteഅവന്‍ ആ കുതിര ഏറനാടന്‍ ചരിതം വായിച്ചിട്ടുണ്ടാവുമോ?
ReplyDeleteസീരിയല്‍ കണ്ടിട്ടുണ്ടാവുമോ?
വീഴ്ത്തിയത് ആരെ എന്നറിഞ്ഞപ്പോള്‍ മുതലാവും കുതിര ചിരി തുടങ്ങിയത്...
ന്നാലും 'ബല്ലാത്ത പഹയന്‍'