Wednesday 28 November 2007

ബൂലോഗത്തില്‍ മറ്റൊരു പുസ്തകം കൂടി പിറക്കുന്നു!

സ്നേഹമുള്ള ബൂലോഗരേ..

ഒരു സന്തോഷവാര്‍ത്ത അറിയിച്ചുകൊള്ളട്ടെ.. കഴിഞ്ഞൊന്നര കൊല്ലമായി നിങ്ങള്‍ക്ക്‌ മുന്നില്‍ വിളമ്പികൊണ്ടിരിക്കുന്ന 'ഏറനാടന്‍ ചരിതങ്ങള്‍' പുസ്തകമാക്കുവാന്‍ പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്‌ തീരുമാനിച്ചിരിക്കുന്നു. അവരുടെ കത്തിലെ വിശദവിവരങ്ങള്‍ നിങ്ങളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു:-

ശ്രീ. എസ്‌.കെ.ചെറുവത്ത്‌ or ഏറനാടന്‍,

ധന്യാത്മന്‍,

'ഏറനാടന്‍ ചരിതങ്ങള്‍' പരിശോധന കഴിഞ്ഞു. പൂര്‍ണ്ണാവകാശം വാങ്ങി പുസ്തകം അടിക്കാന്‍ താല്‍പര്യപ്പെടുന്നു. പൂര്‍ണ്ണാവകാശം തരികയാണെങ്കില്‍ Dy 1/8 സൈസില്‍ അടിക്കുന്ന പുസ്തകത്തിന്റെ പേജൊന്നിന്‌ ഡാഷ്‌ രൂപ വെച്ച്‌ പ്രതിഫലം നല്‍കുന്നതായിരിക്കും. (പ്ലീസ്‌ നോട്ട്‌: പ്രതിഫലത്തുക ചിലകാരണങ്ങളാല്‍ അറിയിക്കാന്‍ പാടില്ലെന്ന നിബന്ധനയുള്ളതിനാലാണ്‌ ഡാഷ്‌ ഇട്ടത്‌) ഈ പ്രതിഫലത്തുക പുസ്തകം അടിച്ചിറങ്ങിയ ഉടനെ നല്‍കുന്നതുമായിരിക്കും.

ക്ഷേമാശംസകളോടെ,

സസ്നേഹം
പൂര്‍ണ്ണാ പബ്ലിക്കേഷന്‍സിനുവേണ്ടി,

മാനേജിംങ്ങ്‌ ഡയറക്‌ടര്‍

37 comments:

  1. സ്നേഹമുള്ള ബൂലോഗരേ,'ഏറനാടന്‍ ചരിതങ്ങള്‍' പൂര്‍ണ്ണാ പബ്ലിക്കേഷന്‍സ്‌ ഏറ്റെടുത്ത്‌ പുസ്തകമാക്കുന്നു!

    ReplyDelete
  2. ആദ്യത്തെ അഭിനന്ദനം എന്റെ വക. ബൂലോകരേ ഇതു കാണൂ.

    ReplyDelete
  3. അഭിനന്ദനം.എന്റെ നാടന്‍ കഥകളും പിന്നാലെ ഉന്ട്..വള്ളുവനാടന്‍ കഥകള്‍.

    ReplyDelete
  4. അനുമോദനങ്ങള്‍.
    ആശംസകള്‍..

    ReplyDelete
  5. അഭിന‌ന്ദന‌ങ്ങ‌ള്‍!

    ReplyDelete
  6. അനുമോദനങ്ങള്‍ക്കുമാശംസകള്‍ക്കും നന്ദിയുണ്ട്‌..

    ReplyDelete
  7. ഏറനാടന് അഭിനന്ദനങ്ങള്‍!

    ReplyDelete
  8. അഭിനന്ദനങ്ങള്‍.

    ReplyDelete
  9. ഒത്തിരിയൊത്തിരി അഭിനന്ദനങ്ങള്‍

    ReplyDelete
  10. അഭിനന്ദനങ്ങള്‍. ബൂലോഗത്തിലെ മൂന്നാം ബ്ലോഗുസ്തകം. ഹാ ഹാ ഹാ...

    ReplyDelete
  11. ഏറെ നാടന്‍ ആശംസകള്‍.

    ReplyDelete
  12. ആശംസകള്‍... സാലി

    ReplyDelete
  13. വീണ്ടും പുസ്തകങ്ങള്‍ ഇറങ്ങട്ടെ.ആശംസകള്‍.പോസ്റ്റുകള്‍ വായിച്ച് അഭിപ്രായം പിന്നാലെ.

    ReplyDelete
  14. അഭിനന്ദനങ്ങള്‍. എവിടെനിന്നും വാങ്ങാന്‍ പറ്റും എന്നും കൂടി അറിയിക്കൂ. ഓണ്‍ലൈന്‍ ഓര്‍ഡറിങ്ങ് ഓപ്ഷന്‍ ഉണ്ടോ എന്നും.

    ReplyDelete
  15. abhinandamsssssssssss mashe

    boolokam valaratte........
    first copy booked....with signed..

    ReplyDelete
  16. അഭിയുടെ അഭിനന്ദനങ്ങള്‍....

    ReplyDelete
  17. ഏറനാടന്‍‌ജീ...

    ആശംസകള്‍‌!

    :)

    ReplyDelete
  18. അനുമോദനങ്ങള്‍. ആശംസകള്‍.

    ReplyDelete
  19. ഏറാ,
    നന്നായി.
    :)
    ഉപാസന

    ReplyDelete
  20. നല്ല വാര്‍ത്ത, അഭിനന്ദനങ്ങള്‍!

    ReplyDelete
  21. ഏറനാടന് അഭിനന്ദനങ്ങള്‍!

    ReplyDelete
  22. അഭിനന്ദനങ്ങള്‍ (അപ്പോ ഇതിന്റെ തെരക്കിലായിരുന്നു അല്ലേ! അമ്പടാ!)

    ReplyDelete
  23. അനുമോദനങ്ങള്‍.
    ഇനി ബ്ലോഗ്‌ എഴുത്തു്‌ നിറുത്തി, നേരിട്ടു്‌ പുസ്തകം എഴുതാന്‍ വല്ല പദ്ധതിയുമുണ്ടോ?

    -നിരക്ഷരന്‍
    (അന്നും, ഇന്നും, എപ്പോഴും)

    ReplyDelete
  24. പ്രിയസ്നേഹിതരേ, നിങ്ങളോട്‌ എങ്ങനെ നന്ദി പറയണമെന്നറിയില്ല. ഇവിടെ വന്ന്‌ അനുഗ്രഹിച്ചവരോടും എന്റെ കഥകള്‍ നേരമില്ലാനേരത്തും അല്ലാതേയും വായിച്ചവരോടും എല്ലാവരോടും അകമഴിഞ്ഞ നന്ദി നമസ്തേ. നിങ്ങളുടെ പിന്തുണയില്ലാതെ ഇതൊന്നും എവിടേയും എത്തുമായിരുന്നില്ല. വിലയേറിയ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും നല്‍കി 'ഏറനാടന്‍ ചരിതങ്ങള്‍' നിരന്തരം പോസ്റ്റുവാന്‍ നിങ്ങള്‍ കാണിച്ച നല്ല മനസ്സിനുമുന്നില്‍ ഞാന്‍ നമിക്കുന്നു..

    ഒരു ഏട്ടനെപോലെ ഉപദേശിച്ച്‌ എന്റെ എഴുത്തിനെ സീരിയസ്സാക്കിമാറ്റുവാന്‍ സഹായിച്ച വിശാലമനസ്കന്‍, കുറുമാന്‍, കൈതമുള്ള്‌, കൈപ്പള്ളി, പെരിങ്ങോടന്‍, അഗ്രജന്‍, ഇത്തിരിവെട്ടം, സുല്‍, മിന്നാമിനുങ്ങ്‌, ഇടിവാള്‍, ഗന്ധര്‍വന്‍, ദേവരാഗം, തമനു, ദില്‍ബാസുരന്‍, അത്തിക്കുറിശ്ശി, പട്ടേരി, ഡ്രിസ്സില്‍, ഇബ്രു തുടങ്ങിയ എമറാത്തിലെ എന്റെ എല്ലാപ്രിയബൂലോഗസ്നേഹിതരോടും എന്റെ അകമഴിഞ്ഞ നന്ദിയറിയിക്കുന്നു. അതുപോലെ അതുല്യേച്ചി, വല്യമ്മായി, തറവാടി എന്നിവരേയും വിസ്മരിക്കുന്നില്ല. ഇനിയും ഓര്‍മ്മയുടെ മറകളില്‍ മറഞ്ഞിരിക്കുന്ന ഇവിടെ പരാമര്‍ശിക്കുവാന്‍ വിട്ടുപോയ ഏവരോടും, നേരില്‍ കാണാത്തവരും അല്ലാത്തവരുമായ നാനാഭാഗങ്ങളിലുമുള്ള നെറ്റുകളില്‍ മാത്രം അടുത്തറിയുന്ന എല്ലാ ബൂലോഗരോടും പ്രിയവായനക്കാരോടും എന്റെ ഒരായിരം നന്ദി നമസ്തേ:

    ഇന്ന് കാലത്ത്‌ പൂര്‍ണ്ണാപബ്ലിക്കേഷന്‍സുമായി കരാറൊപ്പിട്ടു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തിരഞ്ഞെടുത്ത കഥകളുമായി 'ഏറനാടന്‍ ചരിതങ്ങള്‍' പുസ്തകം പുറത്തിറങ്ങും. ഈശ്വരനോടും സ്തുതി! ബാക്കികാര്യങ്ങള്‍ മുറയ്ക്ക്‌ അറിയിക്കാം..

    ReplyDelete
  25. ഇത്തിരി വൈകിപ്പോയോ ഞാന്‍? എന്നാലും സാരമില്ല. അഭിനന്ദനങ്ങള്‍, ആശംസകള്‍.‍

    ReplyDelete
  26. ഏറനാടന് അഭിനന്ദനങ്ങള്‍!

    ReplyDelete
  27. ഏറനാടാ,
    ഹൃദയം നിറഞ്ഞ ആശംസകള്‍!

    നല്ല മനസ്സുള്ളവര്‍ക്ക് എന്നും നല്ലതേ വരൂ!

    (അല്ലാ, ഒരു പത്തിരുപത് കോപ്പിയുമായി വേഗം വാ, എയര്‍പോര്‍ട്ടില്‍ വന്ന് സ്വീകരിക്കാന്‍ തയ്യാറായി കാത്തിരിക്കുന്നു.)

    ReplyDelete
  28. അഭിനന്ദനങ്ങള്‍..

    ReplyDelete
  29. ഏറനാടാ...നാട്ടുക്കാരാ

    എന്നാണ്‌ പുസ്തകം ഇറങ്ങുന്നത്‌
    കാത്തിരിക്കുന്നു...... നന്‍മകള്‍ നേരുന്നു

    ReplyDelete
  30. അഭിനന്ദനങ്ങള്‍!!!
    -സുല്‍

    ReplyDelete
  31. എഴുത്തുകാരി,ഏ.ആര്‍. നജീം,കൈതമുള്ള്,ഹരിശ്രീ , മന്‍സുര്‍, സുല്‍... നന്ദി ഒരുപാട് നന്ദി.. എല്ലാവര്‍‌ക്കും ഒരിക്കല്‍ കൂടി എന്റെ സ്നേഹം നിറഞ്ഞ കൂപ്പുകൈ..

    ReplyDelete
  32. യ്യോ, ഞാനിതും കാണാന്‍ വൈകിയല്ലോ ഭഗവാനേ..
    (ശരിക്കും ആണ്ടവനെത്തന്നെ വിളിച്ചതാ കേട്ടാ..)
    എല്ലാവിധ ആശംസകളും..
    പുസ്തകമിറങ്ങിയാലും ബ്ലോഗെഴുത്തു നിര്‍ത്തല്ലേ മാഷേ..
    ഓസിനു വാ‍യിക്കാന്നു കരുതിയല്ല കേട്ടാ..
    സ്നേഹത്തോടെ,
    ഉണ്ടാപ്രീസ്

    ReplyDelete
  33. ആശംസകള്‍

    പുസ്തകത്തിനായി കാത്തിരിക്കുന്നു

    അജിത്ത്

    ReplyDelete

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com