Wednesday, 7 September 2011

പാവം വേലായുധന്‍ സൌദിയില്‍!!


സൌദിയിലെ താമസമുറി.

പണി കഴിഞ്ഞെത്തിയ വേലായുധന്‍ കുളി കഴിഞ്ഞ് തന്‍റെ ഇഷ്ടദൈവമായ ഭദ്രകാളിയുടെ ചിത്രത്തിന് മുന്നില്‍ ചന്ദനത്തിരി കത്തിച്ചുവെച്ച് കൈകൂപ്പി നില്‍ക്കാന്‍ തുടങ്ങിയതേ ഉള്ളൂ..

വാതിലില്‍ രണ്ടുമുട്ട് കേട്ട് വാതില്‍ തുറന്ന വേലായുധന്‍ ഞെട്ടി. മുന്നില്‍ അര്‍ബാബ് അറബി!

അറബി: "അസ്സലാമു അലൈക്കും യാ വേലായുദലീ."

വേലാ: "വാലായിക്കും യാ അര്‍ബാബ്"

അറബി അകത്തേക്ക് കയറി. ചന്ദനത്തിരി മണം ആസ്വദിച്ച് ഭദ്രകാളിയുടെ പടത്തില്‍ നോക്കി 'ആരാപ്പാ ഇത്?' എന്നറിയാതെ നോക്കി വേലായുധനോട്:

"മിന്‍ ഹാദാ?" (ഇതാരാ?)

വേലായുധന്‍ (അങ്കലാപ്പോടെ സകലമാന ദൈവങ്ങളെയും മനസ്സില്‍ വിളിച്ചുകൊണ്ട് തന്‍റെ പണി പോയി എന്നുരപ്പായപ്പോള്‍ ) രക്ഷപ്പെടാന്‍ പറഞ്ഞു:

"ഹാദാ അഹൂ" (ഇത് എന്‍റെ സഹോദരന്‍ )

ഒരുപാട് കൈകളും കാലുകളും തലകളും ഉള്ള ആ രൂപം നോക്കി അറബി അന്തം വിട്ടു പറഞ്ഞു.

"ഹൊ! നിന്റെ സഹോദരന്‍ ഒരു പുലിയാണല്ലോ.. നിന്നെ പോലെയല്ല. കണ്ടോ.. എത്ര കൈയും കാലും തലയുമാ പടച്ചവന്‍ കൊടുത്തിരിക്കുന്നത്."

വേലായുധന്‍ : "യ യാ.. മുഖം കണ്ടിട്ട് ഒന്നും വിചാരിക്കരുത്. നല്ല സ്വഭാവമാ."

അറബി: "സഹോദരന്‍ ഇപ്പോള്‍ എവിടെയുണ്ട്?"

വേലായുധന്‍ : "ഭാരതത്തില്‍ തന്നെയുണ്ട്."

ഒന്നാലോചിച്ചിട്ട് അറബി വേലായുധന്‍റെ തോളില്‍ തട്ടികൊണ്ട് അറബി സന്തോഷത്തോടെ പറഞ്ഞു:

"ഞാന്‍ ഒരു വിസ തരാം. ഇവനെ ഇങ്ങോട്ട് ഉടനെ കൊണ്ടുവരണം.
ഒരേ സമയം ഒരുപാട് പണി കൊടുത്താല്‍ ഉടനടി ചെയ്തു തീര്‍ക്കുമല്ലോ.
കുറെ പേരുടെ പണി ഒറ്റയ്ക്ക് എടുത്തോളും.
ഉടനെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തോ. അവനെ ഇവിടെ എത്തിക്കാം."

വേലായുധന്‍ ഞെട്ടി. അറിയാതെ ഉറക്കെ വിളിച്ചുപോയി. 

"മുതലാളീ.. അത് വേണോ?!"

അപ്പോഴേക്കും അറബി മുറിയില്‍ നിന്നും പോയിക്കഴിഞ്ഞിരുന്നു.

പാവം വേലായുധന്‍ ഭദ്രകാളിയുടെ പടത്തില്‍ നോക്കി കണ്ണും മിഴിച്ച് കട്ടിലില്‍ ഇരുന്നുപോയി.

(ആശയം : ഷമീല്‍ വല്ലപ്പുഴ)

21 comments:

 1. ഗണപതിയെ പ്രാര്‍ഥിക്കാന്‍ തോന്നാതിരുന്നത് വേലായുധന്റെ ഭാഗ്യം!

  ReplyDelete
 2. അസ്സലായി!
  ചില പൊടിക്കൈകള്‍ ഊരിപോരാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന ഊരാക്കുടുക്കില്‍
  ചെന്നുപെടുത്തും.സൂക്ഷിക്കുക.
  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  ReplyDelete
 3. ഓണാശംസകള്‍.
  മലനാട്ടില്‍ നിന്നും ഒരായിരം ഓണാശംസകള്‍...

  ReplyDelete
 4. :))))))))))))))))))))))))))))))

  ReplyDelete
 5. ഹ ഹ ...പാവം വേലായുധന്‍...ചിരിപ്പിച്ച പോസ്റ്റ്‌ ... ഹൃദയം നിറഞ്ഞ ഓണാശംസകള്‍...

  ReplyDelete
 6. ഈ കഥ കേട്ടിട്ടുണ്ട്.മലയാളിയുടെ ഭാവനയുടെ കാര്യം പിന്നെ പറയേണ്ടല്ലോ..

  ReplyDelete
 7. ഹ. ഹ. : അത് കലക്കി വേലായുദ്ദീന്‍ (വേലായുധന്റെ അറബീ വേര്‍ഷന്‍) പെട്ട പെടല്‍ :

  ReplyDelete
 8. ഹഹഹ.... ചിരിപ്പിച്ചു.

  ReplyDelete
 9. ആ അറബി അത് വിശ്വസിച്ചു എന്നതല്ല,അനിയനെ വിസയും കൊടുത്തു പണിയ്ക്ക് വിളിച്ചു എന്നതിലാണ് തമാശ..... :)

  ReplyDelete
 10. ഹ ഹ അത് കലക്കി സാലിഹ് ജീ
  ആശംസകള്‍

  ReplyDelete
 11. "ഞാന്‍ ഒരു വിസ തരാം. ഇവനെ ഇങ്ങോട്ട് ഉടനെ കൊണ്ടുവരണം.
  ഒരേ സമയം ഒരുപാട് പണി കൊടുത്താല്‍ ഉടനടി ചെയ്തു തീര്‍ക്കുമല്ലോ.
  കുറെ പേരുടെ പണി ഒറ്റയ്ക്ക് എടുത്തോളും.
  ഉടനെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തോ. അവനെ ഇവിടെ എത്തിക്കാം
  =======================================
  hahaah കുറഞ്ഞ വരിയില്‍ ഒരു നല്ല ചിരി സമ്മാനിച്ചു കേട്ടോ.....+
  രസകരമായ ഒരു ഒരു പ്രവാസി വീട്ടമ്മയുടെ കഷ്ട്ടപ്പാടുകള്‍ !!! ഇവിടെ വായിക്കാം ..

  ReplyDelete
 12. ആകപ്പാടെ രസാവഹം.
  http://surumah.blogspot.com

  ReplyDelete
 13. പാവം വേലായുദ്ദീന്‍...:)

  ReplyDelete
 14. എനിയ്ക്ക് ബൂലോകത്തിലേയ്ക്ക് സ്വാഗതം പറഞ്ഞ പ്രിയ സുഹൃത്തെ, നിങ്ങളുടെയെല്ലാം അകമഴിഞ്ഞ സഹകരണവും പ്രോത്സാഹനവും ഉപദേശങ്ങളും പ്രതീക്ഷിച്ച്കൊണ്ട് ഞാനിതാ ആദ്യ പോസ്റ്റ്‌ ഇടുകയാണ്. ഈയവസരത്തിലെയ്ക്ക് ഞാനിതാ ഔദ്യോദികമായി താങ്കളെ ക്ഷണിയ്ക്കുന്നു. താങ്കളുടെയും താങ്കളുടെ നല്ലവരായ പ്രിയ വായനക്കാരുടെയും സാന്നിദ്ധ്യം ആഗ്രഹിച്ചുകൊണ്ട്‌-
  -ഉപ്പിലിട്ടവന്‍*അരുണേഷ്.

  ReplyDelete
 15. ഒടുക്കം ഇങ്ങനെയാകാം:
  വേലായുധൻ ഞെട്ടി.പെട്ടെന്നൊരു ബുധ്ധി തോന്നി-
  “മുതലാളീ, ചേട്ടന് രണ്ടുകൈകൾക്ക് ഒരാളുടെ ശമ്പളമാ. 10 കൈകളാൽ പണിയെടുക്കാൻ 5 പേരുടെ ശമ്പളം കൊടുക്കണം”
  തിരിഞ്ഞുനോക്കിയപ്പോൾ അറബിയുടെ പൊടിപോലുമില്ല..

  ReplyDelete
 16. വായിച്ചു അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹൃദ്യം നിറഞ്ഞ അഭിനന്ദനങ്ങള്‍ നേരുന്നു.

  ReplyDelete

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com