Saturday 24 April 2010

ഇടിവാളും അരിവാളും...

ഘോരമഴയത്ത്, കാറ്റില്‍,
അരിവാള്‍ പിടിച്ച്
തെങ്ങിന്‍ ചുവട്ടില്‍ നിന്ന
നൈരാശ്യം വന്നൊരു ഹതഭാഗ്യന്‍.
ഇടിവാള്‍ തട്ടിയ തെങ്ങിന്‍ തല,
തേങ്ങാക്കുല തലയില്‍ വീണ
ഹതാശന്‍ മൂക്കും കുത്തി -
അരിവാള്‍ അറ്റം വയറിനകത്താക്കി,
ഭൂമീദേവിയെ വണങ്ങി
ചുംബിച്ചു കിടപ്പായി!!


(പടം via ഗൂഗിള്‍ സേര്‍ച്ച്)

8 comments:

  1. ഇടിവാളും അരിവാളും...

    ReplyDelete
  2. നിപ്പ്‌ കണ്ടിട്ട്‌ അത്‌ ഏറൂനെപോലെയുണ്ട്‌ എന്നെങ്ങാനും ഞാൻ പറഞ്ഞാലോന്ന് പേടിച്ചിട്ട്‌ പറയണില്ല.

    തേങ്ങ പടത്തിൽ തേങ്ങയുടക്കാനും ഫാഗ്യം ഇല്ല.

    ഈ കവിതയിൽ സംഗതി എവിടെ.

    ഇടിവാളിന്റെ ഗഡിവാളെവിടെ?.

    കൊള്ളട്ടാ.

    Sulthan | സുൽത്താൻ

    ReplyDelete
  3. സുല്‍ത്താനേ, അല്ലെങ്കില്‍ തന്നെ ഇടീം തട്ടി തേങ്ങാ മുട്ടി വാള്‍ കൊണ്ട് കിടപ്പാണ് നായകന്‍. തേങ്ങ എറിയാന്‍ ഈ തെങ്ങില്‍ ഇനി ഇടം? ആദ്യ കമന്റിന് ഒരു കൊല തേങ്ങാ പിടി... :)

    ReplyDelete
  4. നൈരാശ്യം വന്നൊരു ഹതഭാഗ്യന്‍ :)
    ഭാഗ്യവാന്‍!!
    ഒരു മൊടക്കുമില്ലാതെ കാര്യം സാധിച്ചു...

    ReplyDelete
  5. ഇതിപ്പം ഇടിവെട്ടി തേങാ തലയിൽ വീണവന്റെ വയറ്റിൽ അരിവാളും കുത്തി എന്ന് പറഞത് പോലെ ആയല്ലോ :-)

    ReplyDelete
  6. താങ്ക്യൂ ഒഎബി, ഭായീ..

    ReplyDelete
  7. മോട്ടയടിച്ചവന്റെ തലയില്‍ കല്ലുമഴ പെയിത പോലെ ആയി ഇത്

    ReplyDelete
  8. Hello

    Eranada

    U r good

    Achus

    ReplyDelete

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com