Monday 18 October 2010

ചേട്ടന്‍ മെയമാക്ക മക്കാനി.

ഒരിക്കല്‍ നിലമ്പൂര്‍ അങ്ങാടിയില്‍ ഹാള്‍ട്ടായ കോട്ടയം ദേശം കോളേജ്‌ പിള്ളാര്‍ടെ വിനോദയാത്രാ സംഘം വിശന്നപ്പോള്‍ നേരെ കണ്ട ചായമക്കാനി (ഹോട്ടല്‍)-യിലേക്ക്‌ ചെന്ന്.
പെമ്പിള്ളേര്‍ ഘരാവോ ചെയ്യാന്‍ വരുന്നപോലെ വന്നത് കണ്ടു പരുങ്ങിയ മെയമാക്ക നിവര്‍ന്നു നിന്ന്.
കന്യാസ്ത്രീ ടീച്ചര്‍ ചോദിച്ചു : "കഴിക്കാന്‍ എന്നതാ ഒള്ളത് ചേട്ടാ ?"

എന്നോ ഉണ്ടാക്കിവെച്ച പുട്ടും പൂളയും പൊറോട്ടയും കറിയും ചില്ലലമാരയില്‍ ഉള്ളത് നോക്കി "ചേട്ടന്‍ " മെയമാക്ക കാച്ചിവിട്ടു:

"കയിക്കാന്‍ ഇബടെ പിട്ട് പീള പിറാട്ട കിറി ഇണ്ട്"

കന്യാസ്ത്രീ പരിവാരങ്ങള്‍ ചില്ലലമാരയിലെ സാധനങ്ങള്‍ നോക്കി കുരിശു വരച്ചു നിന്നു എന്ന് നാട്ടില്‍ പാട്ടായി..!

6 comments:

  1. ഒരു ഗ്യാപിനു ശേഷം മറ്റൊരു ഏറനാടന്‍ ഗാഥ!

    ReplyDelete
  2. ഇതാണപ്പോ ഏരനാറ്റൻ ടോക്ക് അല്ലേ...

    ReplyDelete
  3. ഹ ഹ കൊള്ളാം!!

    ReplyDelete
  4. പാ“യ്ക്യ്“ ചെയ്ത് ബസ്സിന്റെ മണ്ടക്കലോട്ട് ഒന്നു കേറ്റി താരാവൊ ചേട്ടാ?

    ReplyDelete

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com