Monday 13 August 2007

അബുട്ടി - ചിത്തഭ്രമപ്രണയകഥാനായകന്‍!

ചിത്തഭ്രമപ്രണയകഥയിലെ നായകനെ നിങ്ങളോര്‍ക്കുന്നില്ലേ? പിരാന്തന്‍ അബുട്ടിയെ? അക്കഥ തുടരനാക്കാനായില്ല. എന്തെന്നാല്‍ വിമര്‍ശന-പ്രാദേശിക-ജാതീയ വിസ്‌ഫോടനത്താലും പിന്നെ.. അക്കാലയളവില്‍ പൊട്ടിയുദിച്ച ചില 'വര്‍മ്മനോണി'കളാലും തലയ്‌ക്കുള്ളില്‌ നിറഞ്ഞുകിടപ്പുള്ള ഇക്കഥ അന്നുതന്നെ ഞാന്‍ ഫുള്‍-സ്റ്റോപ്പിട്ടതാണ്‌.

നിങ്ങള്‍ക്ക്‌ സമ്മതാണേല്‌ ബാക്കികൂടി വായിക്കാന്‍ ഇടണമെന്നുണ്ട്‌. ഇപ്രാവശ്യം ഒരു നുറുങ്ങുനര്‍മ്മം (പിരാന്തനബുട്ടി വക) പറഞ്ഞോട്ടെ...

അങ്ങിനെ പിരാന്തനബുട്ടി നിലമ്പൂരിലെ ചെട്ടിയങ്ങാടി കൊടികുത്തി അലഞ്ഞുതിരിഞ്ഞുവസിക്കും കാലം.. ഉച്ചഭക്ഷണം സ്ഥിരം അകത്താക്കുന്നത്‌ വര്‍ഷങ്ങളായിട്ട്‌ ജനകീയസമ്മതനായ എം.എല്‍.എ കുഞ്ഞാക്കയുടെ വീട്ടില്‍ നിന്നാണെന്നറിയാല്ലോ.. അതിനൊരു കാരണം അബുട്ടീസ്‌ ചോദ്യത്തിലുണ്ട്‌:

"ഞമ്മള്‌ നാട്ടാര്‌ വെയിലും മയീം കൊണ്ട്‌ ക്യൂനിന്ന്‌ എല്ലാ വട്ടവും ജയിപ്പിച്ചുകൊണ്ടുവരുന്ന കുഞ്ഞാക്കയുടെ വീട്ടിലെ ഫുഡടിക്കുന്നത്‌ ചോയിക്കാന്‍ ഉശിരുള്ള ഏതെവനുണ്ടെടാ ഞാനല്ലാതെ ഇവിടെ വേറെ??!"

അങ്ങിനെ ഒരിക്കലൊരു ഇലക്ഷന്‍ പ്രചരണകാലം, നേതാവ്‌ കുഞ്ഞാക്ക പുരയിലുള്ള വേള. വാരിവലിച്ച്‌ ചോറും കറിയും തിണ്ണയിലിരുന്ന്‌ തിന്നുന്ന അബുട്ടിയെ മൂപ്പര്‌ ശ്രദ്ധിച്ചു. അരികിലെത്തി. കൂടെ ഖദറിട്ട ലോക്കല്‍ നേതാക്കളുമുണ്ട്‌.

"മോനേ.. അബുട്ടീ.. ഇപ്രാവശ്യം കുഞ്ഞാക്ക ജയിക്കൂലേടോ?"

വായ നിറച്ചും ചോറുനിറച്ച്‌ കണ്ണും തള്ളി മോന്ത തുടച്ച്‌ ഒരു പൊരിച്ച അയക്കോറ പീസും കൂടി വായയിലിട്ട അബുട്ടി എക്കിളെടുത്ത്‌ വെള്ളത്തിന്റെ സ്‌റ്റീല്‍ കപ്പെടുത്ത്‌ പോസായിട്ടൊന്ന്‌ ഇരുന്നു.

"കുഞ്ഞാക്ക കൊല്ലം കൊറേയായില്ലേ ജയിച്ചങ്ങനെ തിരോന്തരത്ത്‌ പോയി കഴിയുന്നത്‌! ഇപ്രാവശ്യം കുഞ്ഞാക്ക തോറ്റാല്‍ മതി."

"ങ്‌ഹേ! എന്ത്‌? അതെന്താ?"

"ആന്ന്‌. ഇങ്ങള്‌ തോറ്റാല്‌ മാസത്തില്‌ ഒരു വട്ടം വരുന്നത്‌ മാറി പിന്നെ എന്നും പുരയിലുണ്ടാവൂലേ. അപ്പോള്‌ ഞമ്മള്‍ക്ക്‌ എന്നും തിന്നാന്‌ പൊരിച്ച കോയീം മീനും, നെയിച്ചോറും ബിരിയാണീം കിട്ട്വോലോ.. ഇതിപ്പം ഇങ്ങള്‌ വരുന്ന അന്നല്ലേ നല്ല ഫുഡ്‌ കിട്ടുന്നേ!"

ഇതുകേട്ട്‌ കുഞ്ഞാക്ക പുഞ്ചിരിച്ചപ്പോള്‍ കൂടെയുള്ള കുട്ടിനേതാവ്‌ അറിയാത്തപോലെ അബുട്ടി കുടിക്കുന്ന സ്‌റ്റീല്‍ കപ്പ്‌ കൈയ്യാല്‍ തട്ടി നിലത്തിട്ടതാരും അറിഞ്ഞീല..!

12 comments:

  1. ഒരു ചെറുപോസ്‌റ്റ്‌ - "അബുട്ടി - ചിത്തഭ്രമപ്രണയകഥാനായകന്‍!"

    ReplyDelete
  2. ഏറനാടാ...

    ഠേ..........

    “അക്കാലയളവില്‍ പൊട്ടിയുദിച്ച ചില 'വര്‍മ്മനോണി'കളാലും തലയ്‌ക്കുള്ളില്‌ നിറഞ്ഞുകിടപ്പുള്ള ഇക്കഥ അന്നുതന്നെ ഞാന്‍ ഫുള്‍-സ്റ്റോപ്പിട്ടതാണ്‌.“

    ഇപ്പോ വര്‍മ്മകളാരുമില്ല. ധൈര്യമായിട്ടെഴുതിക്കോ മാഷേ. :)


    "കുഞ്ഞാക്ക കൊല്ലം കൊറേയായില്ലേ ജയിച്ചങ്ങനെ തിരോന്തരത്ത്‌ പോയി കഴിയുന്നത്‌! ഇപ്രാവശ്യം കുഞ്ഞാക്ക തോറ്റാല്‍ മതി."

    കൊള്ളാം അബൂ‍ട്ടി ആളു കൊള്ളാല്ലോ. ഇതിന്റെ ബാക്കി വിടൂ. ആശംസകള്‍ :)

    ReplyDelete
  3. നന്നായി ഏറനാടന്‍.
    കഥയിലെ ആ അവസാന വരി, അതാണ്‌ ഈ കഥയുടെ മര്‍മ്മം. രാജാവിനെക്കാള്‍ രാജഭക്തി കാണിക്കുന്ന ഇത്തരക്കാര്‍ നാടിന്‍റ്റെ ശാപമാണ്‌.

    ReplyDelete
  4. എന്നിട്ട് കുഞ്ഞാക്ക തോറ്റോ ഏറനാടന്‍ ഭായ്...
    കൊള്ളാം കൊച്ചു പോസ്റ്റ്. കുറച്ചു കൂടെ നീട്ടണമായിരുന്നു...
    :)
    പൊട്ടന്‍

    ReplyDelete
  5. ഇപ്പോള്‍ തടസങ്ങളില്ലാത്ത കാലമാണല്ലോ? എഴുതൂ.

    ReplyDelete
  6. മഴത്തുള്ളീ,

    ഉറുമ്പ്‌,

    സുനില്‍ - എന്റെ ഉപാസനയ്‌ക്കും,

    സതീഷ്‌ മാക്കോത്തിനും പിന്നെ ഇവിടെ വന്ന്‌ അബുട്ടിപുരാണം വായിച്ചവര്‍ക്കും നന്ദി നേരുന്നു..

    ReplyDelete
  7. പ്രണയ കഥയിലെ നായകനായ അബുട്ടിയെ ഇങ്ങിനെ അവതരിപ്പിച്ചതില്‍ അതി ശക്തമായി പ്രതിഷേധിക്കുന്നു :)

    കൈതമുള്ള് (ശശിയേട്ടനല്ല) കൈതമുള്ള് എന്ന് കേട്ടിട്ടുണ്ടോ :)

    ReplyDelete
  8. അഗ്രജന്‍ (പ്രസിഡന്റ്‌ ഓഫ്‌ അഗ്രാപ്രദേശ്‌) വന്നതിലും അബുട്ടിയെ കണ്ട്‌ വിവരങ്ങള്‍ ആരാഞ്ഞതിലും പ്രത്യേകം നന്ദി നേരുന്നു.. :)

    ReplyDelete
  9. പ്രിയ സ്നേഹിത
    ഓണാശംസകള്‍

    അങ്ങിനെ പറഞാലും പറഞാലും തീരാത്ത ഏറനാടന്‍ വിശേഷങ്ങള്‍ ....
    ഹാസ്യവും,അനുഭവങ്ങളും,ഓര്‍മ്മകളും നിറഞ ഈ ചരിതം ....രചനയിലും,അവതരണത്തിലും മികച്ച് നില്‍ക്കുന്നു.
    നിലംബൂരിലെ രസകരമായ കഥകള്‍ ..നിലംബൂര്‍ക്കാരനായി മാറിയ എനിക്കും ഒരു പുതു അനുഭവം പകരുന്നു.



    നന്‍മകള്‍ നേരുന്നു.

    ReplyDelete
  10. Prathhekshicha athra mosamaayilla.

    Saleem Cholamukath
    saleemcholan@gmail.com

    ReplyDelete

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com