Saturday 8 December 2007

വൈറ്റിലയിലൊരു വൈകുന്നേരം...

കൊച്ചിയില്‍ കൂടിയിട്ടിപ്പോ മുപ്പതീസം ആയിപ്പൊയതറിഞ്ഞില്ല. പോസ്റ്റുകള്‍ കുത്തിയിരുന്ന് പടച്ചിടുവാന്‍ ആശയില്ലാഞ്ഞിട്ടല്ല, പ്രവാസഭൂമിയിലെ പണിപോലെയല്ലാലോ.. അവിടെ ഫ്രീടൈം ഫ്രീയായിട്ടൊത്തിരി ഉണ്ടായിരുന്നതിന്റെ മഹത്വം ഇപ്പോഴാ മനസ്സിലായത്.

ഒരിത്തിരി ഫ്രീടൈം കിട്ടിയപ്പോ ഒരു കൊച്ചുപോസ്റ്റ് ഇടാനൊരാശ തോന്നി. ഇതൊരു കഥയല്ല, സാങ്കല്‍‌പികസൃഷ്ടിയുമല്ല. പിന്നേയോ? നടന്ന സംഭവം, അല്ല, തറപറ്റിയ ഒരുവന്റെ കഥയാണ്‌. (തല്‍‌ക്കാലം നമുക്കവനെ ദാമു എന്നുവിളിക്കാം)

വൈറ്റില വഴി സന്ധ്യാനേരം വരുമ്പോള്‍ കണ്ടു ഞാന്‍ ഒരു പോലീസ്ജീപ്പും കാക്കികളും ഒത്തിരി നാട്ടാരും കൂടിനില്‍ക്കുന്നൊരു ദൃശ്യം. എന്താണെന്നറിയാനുള്ള ത്വരയോടെ എന്റെ കാലുകള്‍ എന്നെ അങ്ങോട്ട് വഹിച്ചുകൊണ്ടെത്തിച്ചു.

ഒരുത്തന്‍ നിലത്തു നിലം‌പരിശായി കമഴ്‌ന്നുകിടക്കുന്നുണ്ട്. ഇരുകൈകളും ഇരുകാലുകളും മാക്സിമം വിസ്തരിച്ചുവെച്ചിരിക്കുന്ന ദാമുവിനെ കണ്ടാല്‍ ഏതോ ബുള്‍‌ഡോസറ് കൊണ്ട് കയറ്റിചമ്മന്തിയാക്കിപോയോ എന്നുതോന്നിയാല്‍ അതിശയോക്തിയില്ല. രാത്രികാലങ്ങളില്‍ ലോഡും നിറച്ച് വരുന്ന ലോറിക്കുമുന്നില്‍ നെഗളിച്ചുനിന്ന പോക്കാച്ചിതവള വണ്ടിപോയിക്കഴിഞ്ഞാല്‍ റോഡില്‍ പറ്റിപ്പിടിച്ച് 'പൊടിപോലുമില്ലാ കണ്ടുപിടിക്കാന്‍' പോലെയായാല്‍ ഉണ്ടാവുന്ന അതേപോലെ ഈ ദാമു നിലം‌പരിശായിപോയിരിക്കുന്നു.

പോലീസിലൊരുത്തന്‍ ലാത്തിവടികൊണ്ട് ദാമുവിന്റെ മൂട്ടിലിട്ട് തോണ്ടിനോക്കുന്നുണ്ട്. ഓ, വടിയായിട്ടില്ല, അനക്കമുണ്ട് ദാമുവിന്‌. അപ്പോളിതൊരു കൊലപാതകമല്ല. മോളിലോട്ട് നോക്കിയപ്പോള്‍ കണ്ടു ഒരു ബോറ്‌ഡ് - 'ബാ‌റ് BAR'.

ആപ്പൊളതാണ്‌ കെടപ്പ്. ദാമു പൂസ്സായികിടക്കുന്നത് തന്നെ. കുന്നത്ത് ബ്രാന്‍‌ഡ് വരയന്‍ ജെട്ടിയുള്ളത് നന്നായി. ഉടുതുണി സമീപത്തെ പോസ്റ്റിന്റെ സ്റ്റേവയറില്‍ കുരുങ്ങികിടപ്പുണ്ട്. പോലിസ്സുകാരന്‍ ലാത്തികൊണ്ടുള്ള തോണ്ടലും കുത്തലും തുടരുന്നതിനിടയില്‍ ദാമുവിന്‌ അനക്കം വെച്ചു.

ഇരുകൈകളും നിലത്തൂന്നി ദാമു പൊങ്ങാന്‍ തുടങ്ങി. പതിയെ തലപൊങ്ങി. കാല്‍ പൊങ്ങി. വീണ്ടും ദേ.. പഴേപോലെ നിലം‌പരിശ്!

"സാധ്യമല്ലാ.."

വീണ്ടും ദാമു ശ്രമം തുടങ്ങി. അല്‍‌പം പൊങ്ങി. നോ വേ..

"സാധ്യമല്ലാ, നെവറ്, സാധ്യമല്ല"

ദാമു ഏതോ പ്രൊഫഷണല്‍ നാടകട്രൂപ്പിലെ നടന്‍ തന്നെയെന്നത് ഉറപ്പ്. ഘനഗംഭീരമായ ശബ്ദത്തില്‍ ഒരേയൊരു ഡയലോഗ് തന്നെ ബാസ് കൂട്ടിയിട്ട് പറയുന്നത് കേട്ടാലൊറപ്പ്.

പോലീസ്സുകാരന്‍ സഹികെട്ട് ഇളക്കികൊണ്ടിരുന്ന ലാത്തികൊണ്ട് അടിതുടങ്ങി. ദാമു തലപൊക്കി രൂക്ഷനോട്ടം നോക്കികൊണ്ട്:

"എന്നെ തല്ലേണ്ട സാറേ.. എനിക്ക് സാധ്യമല്ല!"

"എന്നാല്‍ എനിക്ക് സാധ്യമാണെടാ @#$%**"

എന്നും പറഞ്ഞ് പോലീസ്സുകാരന്‍ ദാമുവിനേയും പൊക്കി ജീപ്പിലിട്ട് രംഗം കാലിയാക്കി.

പൊടിപോലുമില്ലാ കണ്ടുപിടിക്കാന്‍.. ഒരുടുതുണി മാത്രം കാറ്റിലാടികിടക്കുന്നതല്ലാതെ...

23 comments:

  1. പ്രിയരേ... ഒരിടവേളയ്‌ക്കൊടുവിലൊരു കുഞ്ഞുപോസ്റ്റ് - "വൈറ്റിലയിലൊരു വൈകുന്നേരം..."

    ReplyDelete
  2. ഹഹഹ...

    അപ്പോള്‍ ഇപ്പോഴെവിടെ?


    അനിക്സ്പ്രേയുടെ വാചകം...!

    ReplyDelete
  3. വൈറ്റിലയിലെ പോലീസ്‌ എയിട്‌ പോസ്റ്റിനടുത്തുള്ള ബാര്‍ ആയിരിക്കും. ശരിയാണ്‌. ഈ വക കാഴ്ചകള്‍ മിക്കവാറും കാണാം.

    ReplyDelete
  4. നന്നായിരിക്കുന്നു...

    ReplyDelete
  5. പാവം! മുണ്ട് അഴിഞ്ഞു വല്ലയിടത്തും നഷ്ടമാകേണ്ട എന്നു കരുതി ആ സ്റ്റേ വയറില്‍- കൊണ്ടിട്ടതാകുമെന്നേ... ഹല്ലാതെ...

    ;)

    ReplyDelete
  6. മല്ലു എന്ന പ്രയോഗം ശരിയല്ല.
    മലയാളി കേരളത്തിനു പുറത്തെത്തുമ്പോള്‍ മല്ലു ആകുന്നു കേരളത്തില്‍ മലയാളി.

    ഓ ഈ കേരളത്തിലു മുഴുവന്‍ മലയാളികളാ എന്ന മാതിരി ഒരു പ്രയോഗമായിപ്പോയി ഇത്‌.

    ReplyDelete
  7. ഏറനാടാ നാട്ടുക്കാരാ...

    വൈറ്റിലയിലെ വൈകുന്നേരം...അടിപൊളി

    ഹഹാഹഹാ.... വീണ്ടും വീണ്ടുമവന്‍ പൊങ്ങി നോകി..

    നോ നെവര്‍ ആന്റ്‌ എവര്‍...

    എഗൈന്‍ ട്രൈ...ചെയ്യ്‌ത്‌ നോക്കൂ...

    നോ ഇംപ്പോസിമ്പില്‍ അന്റ്‌ അണ്‍ കണ്‍ട്രോല്‍

    സം വണ്‍ നീഡ്‌സ്‌ റ്റൂ ഹെല്‍പ്പ്‌ ഹിം

    നോ നെവര്‍... ' ഓ പി ആര്‍ ' തന്നെ...നോ ഡൌട്ട്‌

    പാവം പോലീസുകാര്‍..തൊപ്പിയും ചുമക്കണം കൂടെ ഈ കുരിശുകളെയും...

    നന്‍മകള്‍ നേരുന്നു

    ReplyDelete
  8. മുണ്ടും അലക്കി, ഇനി കുറച്ചു നേരം വിശ്രമിക്കാം എന്നു വച്ച പാവത്തിനെ പോലീസ് പിടിച്ചു..കഷ്ടം:)


    ഓ ടോ: vadavosky പറഞ്ഞ പോലെ ഈ മല്ലു എന്ന പ്രയോഗം വല്ലാത്ത അരോചകം ....ഇത് മറ്റു സംസ്ഥനക്കാര്‍ പറയുമ്പോള്‍ തന്നെ എന്തോപോലെ...
    അപ്പോ നമ്മള്‍ തന്നെ പറഞ്ഞാലോ?

    ReplyDelete
  9. ഈ മല്ലു എന്ന പ്രയോഗം മനപൂര്‌വം ഇട്ടതല്ല. എമറാത്തില്‍ കൂടിയതല്ലേ..അതാണ്‌. മാത്രവുമല്ല നമ്മുടെ കഥാനായകനെ കണ്ടാല്‍ ശരിക്കുമൊരു മല്ലന്‍ തന്നെയാണ്‌. രണ്ടും കൂടി മിക്സ് ആയിപ്പോയി.. :)

    ReplyDelete
  10. ആവശ്യമില്ലാത്തതൊക്കെ പോയ് ഒളിഞ്ഞു നോക്കല്‍ ഇതു വരെ നിര്‍ത്തിയില്ലേ ഗെഡീ?? ;)

    കൊള്ളാം :‌)

    ReplyDelete
  11. സുഹൃതേ..എറനാടാ...
    ഒരു ബ്ലോഗില്‍ കൂടി ഇതു പരസ്യമാക്കുമെന്നു ഞാന്‍ കരുതിയില്ല.നമ്മള്‍ രണ്ടു പേരും കൂടി ഒരുമിച്ചല്ലേ ബാറില്‍ കയറിയതു? നല്ലതായിരിക്കുമെന്നുകുമെന്നു വിചാരിച്ചു കഴിച്ചു. അതു “കൊട്ടൂടി” ആയിപ്പോയി. അങ്ങനെ പറ്റിയതാണ്‍..... സൂക്ഷം പോലെ ഈ എറനാടന്‍ അതു കണ്ടു കൊണ്ടു നിന്നു... ഞാന്‍ കണ്ണടച്ചു കിടന്നു. പിന്നെ സംഭവിച്ചതൊന്നും എനിക്കു
    ഓര്‍മ്മ ഇല്ല.. അതെന്റെ സ്ഥിരം ശൈലീ അല്ല എന്നുഎല്ലാവരുംമന‍സിലാക്കണം....നന്നായി . നിങ്ങള്‍ കൊച്ചിയില്‍ തന്നെ താമസം തുടരുക...വല്ലപ്പോഴും വൈറ്റിലയില്‍ കാണാം. നന്മകള്‍ നേരുന്നു.... കുഞ്ഞുബി

    ReplyDelete
  12. ജന്തൂ, ഇത് ഇഷ്ടായില്ല

    ReplyDelete
  13. പാവം മല്ലൂ... ആരെങ്കിലും ഉടുതുണിയുമായി പുറകേ പോയോ?

    ReplyDelete
  14. സാധ്യമല്ലാ .....
    അതെ മല്ലു എന്ന് കേട്ടപ്പോ ഒരു 'മല്ലു' ആണെന്ന് വിചാരിച്ചു...

    ReplyDelete
  15. പ്രിയമുള്ള ബൂലോഗരേ.. മല്ലു എന്ന വാക്ക് ഉപയോഗിച്ചതില്‍ ഞാന്‍ ഖേദിക്കുന്നു. ക്ഷമിക്കുക. അതിനാല്‍ ഇതാ ഇക്കഥയില്‍ ആ വാക്ക് ഞാന്‍ എടുത്തുമാറ്റിയിരിക്കുന്നു. ഇനി നമുക്ക് ഇക്കഥാപാത്രം ദാമു മാത്രമായിരിക്കും.. ഒരിക്കലൂടെ എന്നോട് പൊറുക്കുക.. തുടര്‍‌ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്...

    ReplyDelete
  16. ഇനിയും കാത്തിരിയ്കുന്നു...വൈറ്റിലയിലെ മറ്റൊരു വൈകുന്നെര വിരുന്നിനായി...

    ReplyDelete
  17. ഏറനാടാ...എന്നെ നിങ്ങലൊരു ബ്ലോഗനാക്കി ????

    ReplyDelete
  18. സാറേ എന്തിനാ എന്നെ തല്ലുന്നത്? ഈ ജീപ്പേന്ന് ഇവിടെ എറക്കി വിട്ടേര്. ബാറില്‍ നിന്നും കുടിച്ചതൊന്നുമല്ല. ഗള്‍ഫില്‍പ്പോയ ഒരു ഫ്രണ്ട് അവധിക്കു വന്നപ്പൊ തന്ന ഒരു കുപ്പിയാ കാരണം. എന്നെ ചതിയ്ക്കുകാരുന്നു സാറേ. അല്ലെങ്കില്‍ നിലമ്പൂരുള്ള ഞങ്ങള്‍ എങ്ങനെ വൈറ്റിലയില്‍ എത്തി? വേറേ ഫോറിന്‍ സാധനം ഓണ്ടോന്നോ? എനിയ്ക് അയാള്‍ ഒരു ജീന്‍സ് തന്നില്ല. ഒരു കൂളിങ് ഗ്ലാസ് തന്നില്ല. ഒരു പാന്റ് ഒണ്ടാരുന്നേല്‍ ഇങ്ങനെ പറിഞ്ഞുപോകുന്ന മുണ്ട് ഉടുക്കേണ്ടി വരുമോ? സത്യമാ ഇപ്പറയുന്നത്. അയാളുടെ ഫോടോ ഉണ്ട്. ഒരു പഴയ വീടിനെ കോണില്‍ ഒന്നാന്തരം ജീന്‍സുമിട്ട് അന്തോം കുന്തോം ഇല്ലാതെ നോക്കിയിരിക്കുന്ന ഫോടോ. ചെലപ്പം എന്നെ ഇങ്ങനെ പറ്റിച്ചതിന്റെ സങ്കടം ആയിരിക്കും.

    ReplyDelete
  19. ഉഗാണ്ട രണ്ടാമന്‍, എതിരന്‍ കതിരവന്‍ അവറ്കള്‍ക്കും നന്ദി നമസ്തെ..

    ReplyDelete
  20. നന്നായിട്ടുണ്ട്....
    വൈറ്റില യില്‍ ഇനി എന്തെങ്കിലും ആവശ്യം വന്നാല്‍ വിളിക്കാന്‍ മടിക്കണ്ട.. കേട്ടോ
    നേരില്‍ കണ്ടിട്ടില്ലെങ്കിലും, ബൂലോകത്തെ എനിക്കു പരിചയപ്പെടുത്തിയ ഏറനാടനു നന്ദി.

    ReplyDelete
  21. ഏറനാടാ..

    ദാമു കമഴ്ന്ന് കിടക്കുവായിരുന്നൂന്ന് അല്ലേ പറഞ്ഞത് .പാവം ദാമു. മുണ്ട് സ്റ്റേ വയറില്‍ കെട്ടിയത് അടയാളത്തിനാ‍യിരിക്കും(പരിചയക്കാ‍ര് വരികയാണെങ്കില്‍ തിരിച്ചറിയാനും അല്ലാ ഇനി അപരിചതരാണെങ്കില്‍ ശല്യപ്പെടുത്താതെ വഴി മാറി പോകാനും).
    ഏറനാടാ, നിങ്ങള്‍ക്ക് ഒരു മെത്ത വാങ്ങി പാവം ദാമുവിനെ ആര്‍ക്കും ഉപദ്രവം ഉണ്ടാക്കാ‍ത്ത രീതിയില്‍ അതേല്‍ എടുത്തു കിടത്താന്‍ മേലാരുന്നോ?

    ദുഷ്ടന്‍.. പോലീസുകാര് ദാമുവിനേം തൂക്കി പോകുന്ന വരെയും കയ്യും കെട്ടിനോ‍ക്കി നിന്നു, പോരാഞ്ഞിട്ട് ഒരു പോസ്റ്റും. ഹല്ല പിന്നെ.

    ഹാവൂ ഏറനാടാ.. ഇപ്പോ ഒരു ആശ്വാസം തോന്നുന്നു:)

    ReplyDelete
  22. സാലിയേട്ടാ
    പുസ്തകത്തിന്‌ എല്ലാവിധ ഭാവുകങ്ങളും നേരുന്നു....
    ഇനിയും എഴുതി തകര്‍ക്കുക
    ആശംസകള്‍...

    ഭാവുകങ്ങള്‍....

    ReplyDelete

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com