Saturday, 23 February 2008

ഐസ കദീസാ പാത്തുമ്മാ

http://www.youtube.com/watch?v=cMG2kXHACtc
ഐസ കദീസ ഐസഐസാ
പാത്തുമ്മ ഉമ്മാഉമ്മ
ഒയ്‌ ഹോയ്‌ ഹോയ്‌ ഹോയ്‌
ഐസ കദീസാ പാത്തുമ്മാ
കദീസുമ്മാ കദീസുമ്മാ...

ഉന്തല്ലീം തള്ളല്ലീം
പന്തലു പൊളിഞ്ഞാടും
പന്തലു പൊളിഞ്ഞാടും..

കുത്തിരിക്കീം കുത്തിരിക്കീം
കുത്തിരിക്കീം കുത്തിരിക്കീം
ഡബ്ബറ്‌ കട്ടില്‍മേ..
ഡബ്ബറ്‌ കട്ടില്‍മേ..

കുടിച്ചാം കൊട്‌ക്കീം
കുടിച്ചാം കൊട്‌ക്കീം
കുടിച്ചാം കൊട്‌ക്കീം കുട്‌ച്ചാം കൊട്‌ക്കീം
ഗുള്‍ക്കോസും ബെള്ളം
ഗുള്‍ക്കോസും ബെള്ളം...

പജ്ജിന്റെ നെജ്ജ്‌
കജ്ജിമ്മെലായിട്ട്‌
കയ്‌ഗ്യാ പോണില്ലാ
കയ്‌ഗ്യാ പോണില്ലാ..

എന്താണെന്നറിയില്ലാ
എന്തൊകൊണ്ടെന്നറിയില്ലാ
ആവി ബന്നില്ല
പുട്ടിന്നാവി ബന്നില്ലാ..!
കൗത്തിന്‌ ബെള്ളം പോരാഞ്ഞിട്ടോ
പുട്ടിനു തേങ്ങ പോരാഞ്ഞിട്ടോ
ആവി ബന്നില്ല
പുട്ടിന്നാവി ബന്നില്ലാ..!

എന്നോട്‌ കളിച്ചണ്ടാ ഒണക്കപ്പുട്ടേ
മൈസൂര്‌ പയം കൂട്ടി അടിച്ചും ഞാന്‌
ഇങ്ങള്‌ പുട്ടാണെങ്കി
ഞമ്മള്‌ പുട്ടുങ്കുറ്റിയാണ്‌..
ഇങ്ങള്‌ ചില്ലാണെങ്കീ
ഞമ്മള്‌ കുപ്പിച്ചില്ലാണ്‌..

അയലുമ്മെ കെടക്ക്‌ണ തോര്‍ത്തിങ്ങട്ടെടുക്കീം
അറയിലിരിക്ക്‌ണ വാളിങ്ങട്ടെടുക്കീം
ഞെക്ക്യാ കത്ത്‌ണ വെളക്കിങ്ങട്ടെടുക്കീം
നാഗൂര്‌ കോയീന്റെ മുട്ടങ്ങെട്ടെടുക്കീം

ഞാനിപ്പം ഹൊയ്‌ ഹോയ്‌
ഞാനിപ്പം ഹൊയ്‌ ഹോയ്‌
ഞാനിപ്പം പോകും പാത്ത്വോ
പട വെട്ടാന്‌...
ഇങ്ങള്‌ പോയീ മജ്ജത്തായാ
ഞമ്മക്കാരാണ്‌?

ഞാനിപ്പം പോകും പാത്ത്വോ
പട വെട്ടാന്‌...
ഇങ്ങള്‌ പോയീ മജ്ജത്തായാ
ഞമ്മക്കാരാണ്‌?

അങ്ങനെ എവരിപ്പാടീന്‍..

ഐസ കദീസാ പാത്തുമ്മാ
കദീസുമ്മാ കദീസുമ്മാ...
ഉന്തല്ലീം തള്ളല്ലീം
പന്തലു പൊളിഞ്ഞാടും
പന്തലു പൊളിഞ്ഞാടും..
ഒയ്‌ ഹോയ്‌ ഹോയ്‌ ഹോയ്‌...

ഐസ്‌ കദീസ്‌ പാത്തുമ്മാ
കദീസുമ്മാ കദീസുമ്മാ..
ഒയ്‌ ഹോയ്‌ ഹോയ്‌ ഹോയ്‌...
18 comments:

 1. ഒരു ഏറനാടന്‍ പടപ്പാട്ട് ഇട്ടിരിക്കുന്നു.. നൂറ്റാണ്ടുകള്‍ പയക്കള്ള പാട്ടാണ്‌.
  ഇതിന്റെ mp3 എങ്ങനെ പോസ്റ്റാം എന്നത് പറഞ്ഞുതന്ന് ഒന്നുസഹായിക്കാമോ ആരെങ്കിലും? വല്യ ഉപകാരമായേനേം...

  ReplyDelete
 2. ദേ ഇവിടെപ്പോയി ആരോടെങ്കിലും ചോദിച്ച് നോക്ക്.
  അവിടെ കുറെ പാട്ടുകള്‍ ഇതുപോലെ തകര്‍ക്കുന്നുണ്ട് :) :)

  http://kappilan-entesamrajyam.blogspot.com/2008/02/blog-post_20.html

  ReplyDelete
 3. അ്‌ സേരി. ങ്ങള്‌ മുയ്മന്‍ ഇബടെ ഇട്ടിണ്ടേയ്നി, ല്ലേ...

  നല്ല നെയ്യിപ്പൊരിച്ച പാട്ടന്നെ.

  ReplyDelete
 4. ഈ പാട്ടല്ലേ രാവിലെ നമ്മള്‍ കള്ള് ഷാപ്പില്‍ വെച്ചു പാടിയത്.നല്ല പാട്ട്

  :)
  :)

  ReplyDelete
 5. ഈ പാട്ട് മലബാറിലെ ഒരു വിദ്യാറ്‌ത്ഥി മൊബൈല്‍ വഴി അവിടത്തെ പ്രായമായ സ്ത്രികള്‍‌ക്കും മറ്റും
  പാടികൊടുക്കുന്നതായി കുറച്ചു മാസങ്ങള്‍ക്കു മുന്‍‌പെ ഒരു റിപ്പോറ്ട്ട് മലയാള മനോരമയുടെ ശ്രീയില്‍ വന്നതായൊറ്ക്കുന്നു. ഈ കക്ഷിയുടെ പേരു ഞാനോ‌റ്ക്കുന്നില്ല, പക്ഷെ ഈ കക്ഷി പാടിതുടങ്ങിയതിനു ശേഷം അയാളുടെ മൊബൈലിനൊഴിവില്ലായെന്നും അതില്‍ വായിച്ചു. ആള്‍ക്കാര്‍ ഈ പാട്ടു പാടികേള്‍ക്കുന്നതിനായി പാതിരാത്രി ഒക്കെയാണത്രെ വിളിക്കുന്നത്. ഈ ആളു തന്നെ അതിനെ പാടി റെക്കോഡ് ചെയ്തിട്ടുണ്ടെന്നും ഒരറീവുണ്ട്. പഴയ ശ്രീ കാണുവാണെല്‍ നോക്കിയിട്ടു പറയാം..:)

  ReplyDelete
 6. http://www.esnips.com/
  ഇവിടെ ഒരു അക്കൌണ്ട് തുറന്നാല്‍ .mp3 ഫയലുകള്‍ അപ് ലോഡ് ചെയ്യാം.. അവിടേ നിന്നും ബ്ലോഗിലേക്കു പോസ്റ്റാനായി കോഡ് കിട്ടും.. അതുവച്ച് ബ്ലൊഗില്‍ ഒരു പാട്ടുപെട്ടി ഉണ്ടാക്കാം.. ഇതാണ് താങ്കള്‍ ഉദ്ദേശിച്ചത് എന്നു കരുതുന്നു.. :-)

  ReplyDelete
 7. പാടി കേക്കാന്‍ കൊതിയാല്കുന്നു, സലിഹ്.
  ഒന്ന് വേഗം....

  ReplyDelete
 8. ഈ പാ‍ട്ട് ഞാന്‍ നേരത്തേ കേട്ടിരുന്നു. പാട്ടിന്റെ വീഡിയോ ഇവിടെ ഉണ്ട്.

  ബ്ലോഗില്‍ ഞാന്‍ ആദ്യം കണ്ടത് ഇവിടെ ആണ് എന്ന് തോന്നുന്നു.

  :-)

  ReplyDelete
 9. ഒരു നല്ല നാടന്‍ പാട്ടു കേട്ടു. ഏറനാടിനും, അഭിലാഷിനും നന്ദി.

  ReplyDelete
 10. ഇതു യുട്യൂബിലെ ലിങ്കിലൂടെ നേരത്തെ കേട്ടിരുന്നെങ്കിലും വരികള്‍ പലതും മനസ്സിലായിരുന്നില്ല. നന്ദി. അഭിലാഷിന്റെ പുട്ട് ലിങ്കിനു നന്ദി.

  ReplyDelete
 11. ഇത്‌ ഞമ്മളെ ഭാഷേണെല്ലങ്ങായ്‌

  ഇതിഞ്ഞീണ്ട്‌

  അന്നെ കെട്ടിച്ചും കോയിക്കാട്ട്ക്ക്‌

  അന്റെ മാപ്പളാ അദ്ദുല്ലസ്സീസ്‌

  അന്നെ തേടി ബരും പോത്തുംബണ്ടീല്‌........

  മെയിലീസിന്‌ മെയിലീസിന്‌ കബിക്കാല്‌......

  ReplyDelete
 12. ഹാ ഹാ ഹാ ഉഗ്രന്..!

  ഇഷ്ടപ്പെട്ടൂ..!

  അതെന്താ വീഡിയോ ഇവിടെ embed ചെയ്യാഞ്ഞതു?

  ReplyDelete
 13. ഈ പടപ്പാട്ട് ആദ്യമായി കാണുകയും കേള്‍ക്കുകയുമാണ്.

  ഏറനാടാ, ഇതുപോലെ പുതിയ കാര്യങ്ങള്‍ കാട്ടിത്തരു.

  ReplyDelete
 14. തെത്താപ്പോ ങ്ങനെ തോന്നാന്‍ ണ്ടായേ?

  പെരുത്തിഷ്ടായീ ട്ടാ

  ReplyDelete
 15. നാടന്‍ പാട്ട് കൊള്ളാലോ.. ഇങ്ങള് ദിന്റെ എം.പി.3 പോസ്റ്റന്ന് ഏറനാടാ..

  ReplyDelete
 16. അള്ളോ, പടച്ചോനാണെ നേര് ഞമ്മള്‍ ബരാം കൊര്‍ച്ച് ബൈകിപ്പോയി, ഇഞ്ഞി ഞമ്മക്ക് പാടാം

  മയ പെയ്തു പുയബള്ളം കര കവിഞ്ഞൊയുകുമ്പോ........

  ഇഷ്ടായി, തോന്ന്യാസിക്കിഷ്ടായി

  ReplyDelete
 17. പടപ്പാട്ട് കേള്‍ക്കാനെത്തിയ എല്ലാ നല്ലവരായ ബ്ലോഗ് പഞ്ചായത്ത് അംഗങ്ങള്‍ക്കും പ്രത്യേക നന്ദി നമസ്കാരം..

  ReplyDelete

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com